വ്യോമയാന മേഖലയ്ക്ക് പുതിയ ആഘാതം ; ഇന്ധന വില 48% കൂട്ടി

ടിക്കറ്റ് നിരക്ക് ഉയരാന്‍ വഴി തെളിഞ്ഞു

no international fights till july 31

വിമാന ഇന്ധന വില 48% വര്‍ദ്ധിച്ചു. നേരത്തെ തന്നെ പ്രതിസന്ധിയിലായ വിമാന കമ്പനികള്‍ക്ക് കനത്ത ആഘാതമേകി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. പാചകവാതകം, പെട്രോളിയം എന്നിവയ്‌ക്കൊപ്പം വിമാന ഇന്ധനത്തിനും എണ്ണ കമ്പനികള്‍ എല്ലാ മാസവും വില പരിഷ്‌കരിക്കാറുണ്ട്.

ലോക്ഡോണ്‍ ഇളവോടെ പരിമിത യാത്രക്കാരുമായി സര്‍വീസ് പുനരാരംഭിച്ചു തുടങ്ങിയ വ്യോമയാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിനോട് ഉടന്‍ അനുമതി തേടുമെന്നാണു സൂചന. കോവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ വന്‍ തിരിച്ചടി നേരിടുകയാണ് വിമാന കമ്പനികള്‍. ഇതിനിടയിലാണ് ഇന്ധന വിലയിലും വന്‍ വര്‍ധനവ് വന്നിരിക്കുന്നത്.

മെയ് മാസത്തില്‍ വിമാന ഇന്ധനത്തിന് 22,544. 75 രൂപയായിരുന്നു ഡല്‍ഹിയില്‍ കിലോ ലിറ്ററിന് വില. ഇതാണ് 33,575.37 രൂപയായി ഇപ്പോള്‍ വര്‍ധിച്ചത്. 11,030.62 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഫെബ്രുവരിയില്‍ 60000-65000 രൂപയില്‍ നിന്ന ശേഷമാണ് വില താഴ്ന്നുവന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here