ലോകകപ്പ് വേളയില്‍ ഇന്ത്യ ഓർഡർ ചെയ്ത ഭക്ഷണങ്ങൾ ഇവയാണ്!

ഐസിസി ക്രിക്കറ്റ് ലോകകപ്പ് വേളയിലെ മല്‍സരങ്ങള്‍ക്കിടെ ഇന്ത്യക്കാർ ഓര്‍ഡര്‍ ചെയ്ത പ്രിയപ്പെട്ട വിഭവങ്ങൾ ഏതെല്ലാമാണ്? യൂബർ ഈറ്റ്സ് ഇതിന്റെ ഒരു പട്ടികതന്നെ പുറത്തിറക്കിയിട്ടുണ്ട്.

മെയ് 30നും ജൂലൈ 11നുമിടയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാര്‍ അവരുടെ ടീമിന്റെ മല്‍സരം ആസ്വദിക്കുന്നതിനൊപ്പം മേശപ്പുറത്ത് ഇഷ്ടപ്പെട്ട ഭക്ഷണം എത്തിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിച്ചതെന്ന് യുബർ ഈറ്റ്സ് പറയുന്നു.

ഇന്ത്യയിലുടനീളം ക്രിക്കറ്റ് ആരാധകര്‍ കഴിച്ചത് കാർബ്‌ ഫുഡ് ആണെന്നാണ് യൂബർ കണ്ടെത്തിയത്. ബ്രഡിനായിരുന്നു കൂടുതല്‍ ഓര്‍ഡറുകള്‍. തൊട്ടു പിന്നില്‍ ഐസ്‌ക്രീം.

ഇന്ത്യക്കാര്‍ കാത്തിരുന്ന പാകിസ്ഥാനെതിരായ മല്‍സരത്തിനിടെ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചീസ് ബര്‍ഗറുകള്‍ക്കായിരുന്നു. ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചത്ചെ ന്നൈയൽി നിന്നായിരുന്നു. ബെംഗളൂരുവും പൂനെയും അടുത്ത സ്ഥാനങ്ങളിലെത്തി.

ലോകകപ്പ് വേളയിലെ ചില ഭക്ഷണ ട്രെന്‍ഡുകള്‍:

  • ഡല്‍ഹി, ജയ്പൂര്‍, ഇന്‍ഡോര്‍, കൊല്‍ക്കത്ത, പൂനെ, ലക്‌നൗ എന്നിവിടങ്ങളില്‍ ബ്രെഡിനായിരുന്നു പ്രിയം.
  • കൊച്ചിയില്‍ പൊറോട്ട, ബെംഗളൂരുവില്‍ ദോശ, അഹമ്മദാബാദ്- പിസ, മുംബൈ- ഐസ്‌ക്രീം, നാഗ്പൂര്‍- സമോസ, അമൃത്സര്‍- ബര്‍ഗര്‍, ചണ്ഡിഗഢ്-പറാത്ത എന്നിങ്ങനെ പോകുന്നു പട്ടിക.
  • ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരത്തിനിടെ ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മഴ ദൈവങ്ങള്‍ കളിച്ചപ്പോള്‍ ഇന്ത്യയിലുടനീളം ബര്‍ഗറുകളുടെ മഴയായിരുന്നു.
  • പിസയാണ് ആ ദിവസം രണ്ടാം സ്ഥാനത്തെത്തിയത്.
  • ചെന്നൈയുടെ ഇഷ്ട വിഭവങ്ങൾ -പിസ, ഷവര്‍മ, ഇഡ്‌ലി; ചണ്ഡീഗഢ്-സമോസ, പിസ, ബര്‍ഗര്‍
  • പൂനെ-ബര്‍ഗര്‍, പിസ, ബിരിയാണി
  • മുംബൈ- ഐസ്‌ക്രീം, ബര്‍ഗര്‍, പിസ
  • ഡല്‍ഹി- റൊട്ടി, ബര്‍ഗര്‍, റോള്‍.
  • മല്‍സര ദിവസം കൂട്ടായ്മ സംഘടിപ്പിച്ച ഇന്‍ഡോറില്‍ നിന്നുള്ള ഒരാളാണ് ഏറ്റവും വലിയ ഓര്‍ഡര്‍ നല്‍കിയത്. പനീര്‍ ബിരിയാണി, സ്‌പെഷ്യല്‍ ചിക്കന്‍ ബിരിയാണി, കജു ബിരിയാണി എന്നിവയുള്‍പ്പെട്ട 233 ഡിഷുകളാണ് ഓര്‍ഡര്‍ ചെയ്തത്.
  • ഏറ്റവും ചെറിയ ഓര്‍ഡര്‍ നല്‍കിയതും ഇന്‍ഡോറില്‍ നിന്നാണ്. 13 രൂപയുടെ തവ റൊട്ടി. ചെന്നൈയില്‍ നിന്നും ഒരു കുപ്പി വെള്ളത്തിന്റെ ഓര്‍ഡറാണ് തൊട്ടടുത്ത് വന്നത്.

Related Articles
Next Story
Videos
Share it