മികവിന്റെ ആഗോള പട്ടിക: 3, 7 സ്ഥാന നേട്ടവുമായി താജ് പാലസ് ഹോട്ടലുകള്‍

കോണ്ടെ നാസ്റ്റ് ട്രാവലര്‍ മാസികയുടെ അഞ്ചു ലക്ഷത്തിലധികം വായനക്കാരുടെ അഭിപ്രായ പ്രകാരം ലോകത്തെ ഏറ്റവും മികച്ച ഹോട്ടലുകളായി തെരഞ്ഞെടുത്ത പത്തെണ്ണത്തില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന്. രണ്ടും രാജസ്ഥാനിലെ താജ് പാലസ് ഹോട്ടലുകള്‍.

യൂറോപ്പിലെയും അമേരിക്കയിലെയും ഹോട്ടലുകള്‍ക്കൊപ്പമാണ് മൂന്നാം സ്ഥാനത്ത് ഉദയ്പൂരിലെ താജ് ലേക്ക് പാലസും ഏഴാം സ്ഥാനത്ത് ഉദയ്പൂരിലെ തന്നെ റാംബാഘ് പാലസും എത്തിയത്. ജയ്പൂരിലെ തന്നെ അലില ഫോര്‍ട്ട് ബിഷന്‍ഗഡ് 11 -ാം സ്ഥാനത്തെത്തി.യുഎസിലെയും യുകെയിലെയും വാര്‍ഷിക റീഡര്‍ സര്‍വേകള്‍ സംയോജിപ്പിച്ചാണ് 2019ലെ കണ്ടെ നാസ്റ്റ് ട്രാവലര്‍ റീഡേഴ്‌സ് ചോയ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

മികച്ച ആതിഥ്യമര്യാദ ഉള്‍പ്പെടെ ഒട്ടേറെ ആകര്‍ഷക ഘടകങ്ങളിണങ്ങിയ ഹോട്ടലുകളായി ലേക്ക് പാലസിനെയും റാംബാഘ് പാലസിനെയും സഞ്ചാരികള്‍ വിലയിരുത്തുന്നു. മറ്റ് താജ് ഹോട്ടലുകളായ ജോദ്പൂരിലെ ഉമൈദ് ഭവാന്‍ പാലസ്, ജയ്പൂരിലെ ജെയ് മഹല്‍ പാലസ്, മൂംബൈയിലെ താജ് മഹല്‍ പാലസ് എന്നിവ മികച്ച 15 ഇന്ത്യന്‍ ഹോട്ടലുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

1984 ലെ ജെയിംസ് ബോണ്ട് ഹിറ്റ് സിനിമയായ 'ഒക്ടോപസി'യുടെ ക്ലൈമാക്‌സ് സീക്വന്‍സുള്‍പ്പെടെ ഉദയ്പൂരിലെ താജ് ലേക്ക് പാലസില്‍ ഷൂട്ട് ചെയ്തതോടെ ഹോട്ടല്‍ അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രമായിരുന്നു. സീസണില്‍ ഒരു രാത്രി കഴിയാന്‍ 80,000 രൂപ മുതല്‍ 1.1 ലക്ഷം രൂപ വരെയാണിവിടത്തെ നിരക്ക്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it