ട്രാവല്‍ ഇന്‍ഷുറൻസ് നഷ്ടങ്ങൾക്കെല്ലാം പരിഹാരമല്ല

കാലമാണിത്. യാത്രക്കിടയില്‍ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം എന്ന നിലയിലാണ് പലരും ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത്. എന്നാല്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുകയെന്നും എന്തെല്ലാം അതില്‍ നിന്ന് ഒഴിവാകുന്നുണ്ടെന്നും അറിഞ്ഞില്ലെങ്കില്‍ കൈയിലുള്ള പണം മുടക്കി ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന്റെ പ്രയോജനം തന്നെ ഇല്ലാതാകും.

ഒഴിവാകുന്നവ:

പ്രധാനമായും മൂന്ന് വിഭാഗത്തിലുള്ള കാര്യങ്ങള്‍ക്കാണ് ട്രാവല്‍ ഇന്‍ഷുറന്‍സില്‍ ക്ലെയിം ലഭിക്കാതിരിക്കുക.

1. പ്രത്യേകം സൂചിപ്പിച്ച മെഡിക്കല്‍ ആവശ്യങ്ങള്‍

ചികിത്സാര്‍ത്ഥമുള്ള യാത്രക്കിടയില്‍ സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല. അതുപോലെ ഏതു യാത്രക്കിടയിലും സംഭവിക്കാവുന്ന, നിലവിലുള്ള രോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍, ജന്മനാ ഉള്ള രോഗങ്ങള്‍, മാനസിക നില തെറ്റല്‍, എച്ച്ഐവി/ എയ്ഡ്സ്, ഡിപ്രഷന്‍ തുടങ്ങിയ ചില രോഗങ്ങള്‍ക്കും ട്രാവല്‍ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കില്ല. മാത്രമല്ല, യാത്രക്കാരായ ഗര്‍ഭിണികള്‍ക്ക് യാത്രക്കിടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പ്രസവം സംബന്ധിച്ച കാര്യങ്ങള്‍ക്കും സംരക്ഷണം നല്‍കാറില്ല.

2. മിലിറ്ററി, ഭീകര ആക്രമണത്തെ തുടര്‍ന്നുള്ള നഷ്ടം

യാത്ര പോയ സ്ഥലത്ത് സൈനിക നടപടിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും ഭീകരാക്രമണങ്ങളിലൂടെ നേരിടുന്ന പ്രശ്നങ്ങള്‍ക്കും സാധാരണ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ സംരക്ഷണം നല്‍കാറില്ല. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ഫ്ളൈറ്റ് മിസ്സാകുകയോ പരിക്ക് പറ്റുകയോ ചെയ്താല്‍ ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കില്ല. മാത്രമല്ല, ന്യൂക്ലിയര്‍, കെമിക്കല്‍, ബയോളജിക്കല്‍ തുടങ്ങിയ റേഡിയോ ആക്ടീവ് ആക്രമണങ്ങളെ തുടര്‍ന്നുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്കും സംരക്ഷണം ലഭിക്കില്ല.

3. ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാളുടെ നടപടികള്‍ മൂലമുള്ള നഷ്ടം

യാത്രക്കിടയില്‍ സംരക്ഷണം നേടുക എന്നത് പ്രാഥമികമായി അവരവരുടെ തന്നെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ നിരുത്തരവാദപരമായ പ്രവൃത്തിയിലൂടെ ഫ്ളൈറ്റ് കിട്ടാതാവുകയോ എന്തെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്താല്‍ ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ സംരക്ഷണം ലഭിക്കില്ല. ഡോക്റ്ററുടെ ഉപദേശം മറികടന്ന് നടത്തുന്ന യാത്രയിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും ട്രാവല്‍ ഇന്‍ഷുറന്‍സ് ലഭിച്ചെന്നിരിക്കില്ല. നിങ്ങള്‍ മദ്യമോ മയക്കു മരുന്നുകളോ കഴിച്ച് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനി ഉത്തരവാദിയാകില്ല. യാത്രക്കിടയില്‍ സിവില്‍ വാറിലോ ക്രിമിനല്‍ കുറ്റങ്ങളിലോ പങ്കാളിയായി ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കും പോളിസിയുടെ സംരക്ഷണം ലഭിക്കില്ല. ആവശ്യത്തിന് പരിശീലനം നേടാതെ നടത്തുന്ന സ്‌കൈ ഡൈവിംഗ്, പാരച്യൂട്ടിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും പൊതുവെ ട്രാവല്‍ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കാറില്ല.

എന്നാല്‍ മറ്റൊരു ജീവന്‍ രക്ഷിക്കാനായി നടത്തുന്ന ശ്രമത്തിനിടയില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ സംരക്ഷണം ലഭിക്കും.

ട്രാവല്‍ പോളിസികളില്‍ തന്നെ എന്തൊക്കെ കാര്യങ്ങള്‍ക്ക് സംരക്ഷണം ലഭിക്കില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. അത് ശ്രദ്ധിച്ച് വായിച്ച ശേഷം പോളിസിയെടുക്കുക. എന്തൊക്കെ കാര്യങ്ങള്‍ക്ക് സംരക്ഷണം ലഭിക്കില്ല എന്നറിഞ്ഞാല്‍ അത്തരം കാര്യങ്ങള്‍ക്ക് നഷ്ടപരിഹാരം തേടുന്നതിനുള്ള ചെലവും സമയനഷ്ടവും കുറയ്ക്കാനാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it