അപരിചിതരെക്കൊണ്ട് നിറഞ്ഞ മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ എന്തു ചെയ്യണം?

നമ്മളിൽ ചിലർക്കെങ്കിലും അപരിചിതരെക്കൊണ്ട് നിറഞ്ഞ മുറിയിലേക്ക് കയറിച്ചെല്ലുന്നത് ഏറെ അസ്വസ്ഥതയുളവാക്കുന്ന ഒരു കാര്യമാണ്. എന്നാൽ ചിലർക്ക് ഈ അപരിചിതത്വം നിറഞ്ഞ സന്ദർഭം വളരെ ഉന്മേഷമുണ്ടാക്കുന്ന ഒന്നാണ്. നമുക്കോരോരുത്തർക്കും ഇത്തരം സാഹചര്യം കൈകാര്യം ചെയ്യുന്നത് സ്വന്തമായ വഴികളുണ്ടായിരിക്കും.

എങ്ങനെയാണ് ഈ അവസ്ഥയെ നേരിടേണ്ടതെന്ന് അറിയാത്തവർക്ക് താഴെപ്പറയുന്ന ചില സ്ട്രാറ്റജികൾ ഉപകാരപ്രദമായിരിക്കും.

ഒറ്റപ്പെട്ട് നിൽക്കുന്നയാളുകളെ കണ്ടെത്തുക

നിങ്ങളുടെ പോലെ തന്നെ ആരേയും പരിചയമില്ലാത്ത നിരവധി പേർ ഒരു ഹാളിൽ കാണും. അങ്ങനെയുള്ളവരെ കണ്ടെത്തുക. ഒരു ചിരിയോടെ അവരോട് സംഭാഷണം ആരംഭിക്കാം.

തീൻമേശയിൽ സംഭാഷണം ആരംഭിക്കാം

പുതിയ ആളുകളെ പരിചയപ്പെടാൻ പറ്റിയ ഇടമാണ് തീൻമേശ. ഭക്ഷണത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് സംഭാഷണം ആരംഭിക്കാം

സമാന സ്വഭാവമുള്ളവരുടെ ഗ്രൂപ്പുണ്ടാക്കാം

നിങ്ങളെപ്പോലെ വലിയ തിക്കും തിരക്കും ഇഷ്ടപ്പെടാത്ത ആളുകൾ ഇക്കൂട്ടത്തിൽ ഉണ്ടാകും. ഇത്തരം സമാന സ്വഭാവമുള്ളവരുടെ ഗ്രൂപ്പുണ്ടാക്കാം.

പഠിച്ചിട്ട് പോകാം

നിങ്ങളെ ആ ഹാളിലെത്തിച്ചതെന്താണോ അതേക്കുറിച്ച് നന്നായി പഠിച്ചിട്ട് വേണം പോകാൻ. എന്നാലേ വളരെ അർത്ഥവത്തായ സംഭാഷണങ്ങൾ തുടങ്ങാനും അതുവഴി നിങ്ങളുടെ ബിസിനസ് ലക്ഷ്യങ്ങൾ നേടാനും കഴിയൂ.

നെഗറ്റീവ് ചിന്തകളെ ജിജ്ഞാസയാക്കി മാറ്റൂ

നെറ്റ് വർക്കിംഗ് സെഷനുകളെ ഭയത്തോടും ദേഷ്യത്തോടും കൂടി കാണുന്നയാളാണോ നിങ്ങൾ? എങ്കിൽ ആ കാഴ്ചപ്പാട് തിരുത്തണം. ഓരോ പുതിയ കോൺഫെറൻസുകളും പരിപാടികളും പുതിയ അവസരങ്ങളായിക്കാണണം. ഇത്തവണ ഞാൻ ആരെയൊക്കെയാണ് പരിചയപ്പെടാൻ പോകുന്നതെന്ന ജിജ്ഞാസയോടു കൂടി വേണം അവിടെ ചെല്ലാൻ.

സഹായം ചോദിക്കാം, വാഗ്ദാനം ചെയ്യാം

പരിചിതമല്ലാത്ത ഇടത്തെത്തിയാൽ എന്തെങ്കിലും ഇൻഫർമേഷൻ ആവശ്യപ്പെടുകയോ സഹായം തേടുകയോ ചെയ്തുകൊണ്ട് ആളുകളെ സമീപിക്കാം. അവിടെനിന്നു സംഭാഷണം തുടങ്ങാം.

പോകുന്നതിന് മുൻപ് ലക്ഷ്യങ്ങൾ സെറ്റ് ചെയ്യാം

ഓരോ ഇവന്റിന് പോകുമ്പോഴും ഓരോ ഗോളുകൾ സെറ്റ് ചെയ്യാം. ഉദാഹരണത്തിന് സ്വന്തം ഇൻഡസ്ടറിയിൽ നിന്നുള്ള ആരെയെങ്കിലും പരിചയപ്പെടുക, ഭാവിയിൽ ക്ലയന്റ് ആയേക്കാവുന്ന ആളുകളെ കണ്ടെത്തുക തുടങ്ങിയവ.

വ്യത്യാസങ്ങൾ സംഭാഷങ്ങൾക്ക് ആഴമുണ്ടാക്കും

പ്രായത്തിൽ, കാഴ്ചപ്പാടുകളിൽ, പ്രവർത്തന മേഖലകളിൽ എന്നിവിടങ്ങളിലുള്ള വ്യത്യാസം സംഭാഷണങ്ങൾ കൂടുതൽ അർത്ഥവത്തും ആഴമുള്ളതുമാക്കാൻ പ്രയോജനപ്പെടുത്താം.

Related Articles

Next Story

Videos

Share it