സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കിയിട്ടും നിങ്ങളുടെ ഹോട്ടല്‍ ബില്ലില്‍ അതുള്‍പ്പെടുത്തിയിട്ടുണ്ടോ? നിങ്ങള്‍ എന്ത് ചെയ്യണം?

ഹോട്ടലുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ കഴിയില്ലെന്ന നിയമം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇതിനുശേഷവും ധാരാളം ഉപഭോക്താക്കള്‍ക്ക് സര്‍വീസ് ചാര്‍ജ് ലഭിച്ചതായി പരാതികളുയരുന്നുണ്ട്.

നിര്‍ബന്ധിച്ച് സര്‍വീസ് ചാര്‍ജ് ഈടാക്കുക, താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം നല്‍കേണ്ട ഒന്നാണ് സര്‍വീസ് ചാര്‍ജ് എന്ന കാര്യം മറച്ചുവെയ്ക്കുക, ചാര്‍ജ് നല്‍കാത്തവരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയവയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരാതികളില്‍ ഉള്‍പ്പെടുന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പരാതി നല്‍കുന്ന ഹോട്ടലുകള്‍ക്കെതിരെ അന്വേഷണമുണ്ടായിരിക്കുന്നതാണ്. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഒരു ഹോട്ടലോ റെസ്റ്റോറന്റോ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായി ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെപ്പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

നിങ്ങള്‍ എന്ത് ചെയ്യണം?

1. 1915 എന്ന ദേശീയ ഉപഭോക്തൃ ഹെല്‍പ് ലൈന്‍ നമ്പറിലോ, മൊബൈല്‍ ആപ്പ് വഴിയോ പരാതി നല്‍കാം.

2. സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് ഉപഭോക്താവിന് ഉപഭോക്തൃ കമ്മീഷനിലും പരാതി നല്‍കാം. ഇതോടൊപ്പം www.edaakhil.nic.in എന്ന വെബ്സൈറ്റ് വഴിയോ പരാതിപ്പെടാം.

3. ഉപഭോക്താവിന് ജില്ലാ കളക്ടര്‍ക്കും പരാതി സമര്‍പ്പിക്കാവുന്നതാണ്.

4. com-ccpa@nic.in എന്ന ഇ-മെയില്‍ വഴി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്കും പരായി അയക്കാം.

അതേസമയം, സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈനില്‍ ഉപഭോക്താക്കള്‍ നിരവധി പരാതികള്‍ (എന്‍സിഎച്ച്) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Next Story

Videos

Share it