ലോകത്തിലെ ഏറ്റവും വില കൂടിയ ടിഷ്യൂ പേപ്പർ കണ്ടിട്ടുണ്ടോ!

ലോകത്തിലെ ഏറ്റവും വില കൂടിയ ടിഷ്യൂ പേപ്പർ ബോക്സ് ഈയിടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു. ജപ്പാനിലെ ഡൈഷോവ പേപ്പർ ആണ് ഇതിന്റെ നിർമ്മാതാക്കൾ.

ഒരു ബോക്സിന്റെ വിലയെത്രയെന്നോ, 10,000 ജാപ്പനീസ് യെൻ, അതായത് ഏകദേശം 6,300 രൂപ!

ഇത്ര വിലപിടിപ്പുള്ളതാകാൻ ഒരു ടിഷ്യുവിൽ എന്തിരിക്കുന്നു എന്ന് നാം ചിന്തിച്ചേക്കാം. എന്നാൽ ജപ്പാന്റെ സംസ്കാരത്തോടും ചരിത്രത്തോടും ഇണങ്ങി നിൽക്കുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ഒരു ബോക്സിൽ 288 ഷീറ്റുകൾ ആണ് ഉണ്ടാവുക. അവയ്ക്ക് 12 വ്യത്യസ്ത നിറങ്ങളുണ്ട്. ഇവ ഓരോന്നും ജാപ്പനീസ് പാരമ്പര്യ വസ്ത്രമായ കിമോണോയുടെ 12 തട്ടുകളെയാണ് (layers) സൂചിപ്പിക്കുന്നത്. മാത്രമല്ല, ഇവയ്ക്ക് സവിശേഷ സുഗന്ധവും മൃദുത്വവും ഉണ്ടാകും.

ഇത്ര മനോഹരമായ വിലപിടിപ്പുള്ള ടിഷ്യു പേപ്പറുകൾ ഉപയോഗശേഷം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുന്ന കാര്യം ചിന്തിക്കാൻ പോലുമാകില്ലെന്നാണ് ചില വിമർശകർ അഭിപ്രായപ്പെടുന്നത്.

Related Articles

Next Story

Videos

Share it