ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കണോ? നല്ലൊരു ഹോബി കണ്ടെത്തൂ
ഒഴിവുസമയങ്ങളില്‍ സാഹസിക യാത്രകള്‍ നടത്തുന്നവരുണ്ട്. മറ്റു ചിലര്‍ക്ക് ഗാര്‍ഡനിംഗും ക്രാഫ്റ്റുമൊക്കെയായിരിക്കും ആയിരിക്കും താല്‍പ്പര്യം. അതൊന്നും നിസാരമായി കാണേണ്ട. യു.കെയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനം സൂചിപ്പിക്കുന്നത് നിങ്ങളുടെ മേഖലയുമായോ ജോലിയുമായോ ബന്ധമില്ലാത്ത ഹോബികളില്‍ ഏര്‍പ്പെടുന്നത് ജോലിയിലെ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ്.
എന്തെങ്കിലും ഇഷ്ടമുള്ള ഒഴിവുസമയവിനോദങ്ങള്‍ ഉണ്ടായിരിക്കുക, അതിനായി സമയം ചെലവഴിക്കുക. ഇത് ജോലി മികച്ചതായി ചെയ്യാനുള്ള ആത്മവിശ്വാസം കൂട്ടുമത്രെ. പക്ഷെ ആത്മവിശ്വാസം ലഭിക്കുന്നതിനും പ്രകടനം മെച്ചപ്പെടുന്നതിനും ഹോബി നിങ്ങളുടെ ജോലിയില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കണം. കായിക, സാഹസികവിനോദങ്ങള്‍ കൂടുതല്‍ പ്രയോജനം ചെയ്യുമത്രെ.
എന്നാല്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ അതേ സ്‌കില്ലുകള്‍ തന്നെയാണ് നിങ്ങളുടെ ഹോബിയിലുമുള്ളതെങ്കില്‍ ഈ പ്രയോജനം ലഭിക്കില്ല. ഉദാഹരണത്തിന് നിങ്ങളൊരു എഴുത്തുകാരനാണെങ്കില്‍ വിനോദത്തിന് വേണ്ടി നിങ്ങളൊരു നോവല്‍ എഴുതിയതുകൊണ്ട് കാര്യമില്ലെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്ത ഡോ.സിയറ കെല്ലി പറയുന്നു.
അതുകൊണ്ട് ഹോബികളില്ലാത്തവര്‍ പെട്ടെന്നുതന്നെ അത് തുടങ്ങിക്കോളൂ.