Begin typing your search above and press return to search.
നിങ്ങളുടെ ബ്രാന്‍ഡ് വളരണോ? ഈ മൂന്ന് കാര്യങ്ങള്‍ ഇന്നുതന്നെ ഒഴിവാക്കണം
ധാരാളം പണം മുടക്കിയാണ് പലരും ബ്രാന്‍ഡിംഗ് ചെയ്യാറുള്ളത്. എന്നാല്‍ ബ്രാന്‍ഡിംല്‍ അധികം ആരും ശ്രദ്ധിക്കാതെ പോകുന്ന എന്നാല്‍ ഭാവിയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കാന്‍ സാധ്യതയുള്ള 3 അബദ്ധങ്ങളുണ്ട്.
1. വിരസമായ എഴുത്ത്: പലരും ചെയ്യാറുള്ള ഒരു കാര്യമുണ്ട്. വെബ്‌സൈറ്റിലാണെങ്കിലും ബ്രോഷറിലാണെങ്കിലും വിരസത സൃഷ്ടിക്കുന്ന തരത്തില്‍ ധാരാളം കാര്യങ്ങള്‍ എഴുതിവയ്ക്കും. ആളുകള്‍ അത് വായിച്ചു നോക്കുക പോലും പലപ്പോഴും ചെയ്യാറില്ല. എഴുതുന്നത് എന്തായാലും അത് ജനങ്ങള്‍ വായിച്ചു നോക്കണം എന്ന ഉദ്ദേശത്തില്‍ മാത്രം എഴുതുക. ഒരു വരിയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്ന കാര്യത്തെ ഒരിക്കലും ഒരു ഖണ്ഡികയില്‍ എഴുതരുത്. ഓരോ വരിയും അര്‍ത്ഥവത്താകുന്ന രീതിയില്‍ മാത്രം എഴുതുക. എത്രമാത്രം കാര്യങ്ങള്‍ ചുരുക്കി എഴുതാന്‍ കഴിയുന്നോ അത്രയും ചുരുക്കി എഴുതുക. കാരണം ആളുകളുടെ സമയം വിലപ്പെട്ടതാണ്.
2. നുണപറയല്‍: ഏറ്റവും മികച്ച മാര്‍ക്കറ്റിംഗ് തന്ത്രം എന്തെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയുക ''സത്യത്തെ വളരെ മനോഹരമായി അവതരിപ്പിക്കുക'' എന്നായിരിക്കും. പക്ഷെ പലരും നുണ പറഞ്ഞു മാര്‍ക്കറ്റിംഗ് വില്‍പ്പന കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. ഒരുപക്ഷേ നിസാരമായ ചില വാചകങ്ങളാവാം, പക്ഷെ അത് നമ്മുടെ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് മൂല്യത്തെ തന്നെ ഇടിക്കുന്നതാവും.
ഉദാഹരണത്തിന് കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാവാം, പക്ഷെ വെബ്‌സൈറ്റിലും മറ്റും നല്‍കുന്നത് 'the most trusted brand in India' എന്നോ 'Number 1 institution in Kerala' എന്നോ ആയിരിക്കും. ഇതുവഴി തുടക്കത്തില്‍ ബിസിനസ് നടക്കുമായിരിക്കാം. പക്ഷെ അധികകാലം മുന്നോട്ട് പോവാന്‍ കഴിയുകയില്ല. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പാക്കിങ്ങിലാണ് നുണകള്‍ എഴുതുന്നത് എങ്കില്‍ നിയമപരമായ പല പ്രശ്‌നങ്ങളും നേരിടേണ്ടി വരും. സത്യത്തെ വളരെ മനോഹരമായി അവതരിപ്പിക്കുക, അവിടെയാണ് ബ്രാന്‍ഡിംഗില്‍ മിടുക്ക് കാണിക്കേണ്ടത്. മറ്റു ചിലര്‍ പലപ്പോഴും ചെയ്യുന്നത് ട്രേഡ് മാര്‍ക്കിന് അപേക്ഷിക്കാത്ത പേരാണെങ്കിലും പേരില്‍ (™) എന്ന് എഴുതി ചേര്‍ക്കും. അതും നിയമപരമായി തെറ്റാണ്. ആയതിനാല്‍ ഒരു കാരണവശാലും നുണ എഴുതി പിടിപ്പിക്കരുത്.
3. മോഷണം: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വളരെ ചെലവ് കുറച്ച് ചെയ്യാന്‍ കഴിയുന്നത് ചെയ്ത് വിജയിച്ച ്സ്ഥാപനങ്ങളുടെ ആശയങ്ങള്‍ അതേപോലെ പകര്‍ത്തുക അല്ലെങ്കില്‍ ചെറിയ മാറ്റം വരുത്തി ആളുകളിലേക്ക് എത്തിച്ചു നല്‍കുക എന്നതാണ്. പല സ്ഥാപനങ്ങളും ചെയ്യുന്ന രീതിയാണിത്. പക്ഷെ അവര്‍ ചെയ്യുന്നത് എത്ര വലിയ അബദ്ധമാണെന്ന് അവര്‍ മനസിലാക്കുന്നില്ല. അത്തരത്തില്‍ പകര്‍ത്തിയാല്‍ ഒരിക്കലും ബ്രാന്‍ഡ് ആയി വളരാന്‍ സാധ്യമല്ല. കാരണം ബ്രാന്‍ഡ് എന്ന ആശയത്തിന്റെ നെടുന്തൂണ്‍ എന്നത് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാവുക എന്നതാണ്. മോഷണം അതിന് അനുവദിക്കുകയില്ല. വലിയ സ്ഥാപനങ്ങള്‍ അവര്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളെ പഠിച്ച് അവരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മാര്‍ക്കറ്റിംഗ് രീതികളായിരിക്കും അവലംബിക്കുന്നത്. അതുതന്നെ നമ്മള്‍ പകര്‍ത്തിയാല്‍ ഒരുപക്ഷെ നമ്മള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കള്‍ക്ക് അനുയോജ്യമാവണമെന്നില്ല. മാത്രമല്ല ഗൂഗ്ള്‍ SEO വിനെയും സാരമായി ബാധിക്കും. മോഷ്ടിച്ച ഉള്ളടക്കങ്ങള്‍ ഗൂഗിളില്‍ മുന്നോട്ട് വരുത്താന്‍ കഴിയണമെന്നില്ല.
ഈ മൂന്ന് കാര്യങ്ങള്‍ ഒഴിവാക്കി മാത്രമാവണം ബ്രാന്‍ഡ് നിര്‍മാണം നടത്തേണ്ടത്.
( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com, +91 8281868299)

Next Story
Videos