Begin typing your search above and press return to search.
'സംരംഭകത്വത്തിന് പ്രോത്സാഹനമില്ല', രക്ഷിതാക്കളും ജീവിതപങ്കാളികളും വിലക്കുന്നു!
വിദ്യാര്‍ത്ഥികളെ സംരംഭകത്വപരിശീലനത്തിന് വേണ്ടത്ര പ്രോത്സാഹനം നല്‍കാതെ രക്ഷിതാക്കള്‍ പിന്തിരിപ്പിക്കുന്നത് പതിവാകുകയാണെന്ന് വിദഗ്ധര്‍. കുടുംബത്തില്‍ ഭാര്യമാരും രക്ഷിതാക്കളും സംരംഭകതത്വത്തെ എതിര്‍ക്കുമ്പോള്‍ താല്പര്യമുള്ള പല കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ബിസിനസ്സ് രംഗത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നാണ് 'സംരംഭകത്വ സര്‍വ്വകലാശാലകള്‍ക്ക് സമയമായോ' എന്ന വിഷയത്തില്‍ 76-ാ മത് രാജഗിരി റൗണ്ട് ടേബിള്‍ കോണ്‍ഫെറന്‍സില്‍ പങ്കെടുത്ത വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ തന്റെ സ്ഥാപനത്തില്‍ എം ബി എ വിദ്യാര്‍ത്ഥികളില്‍ നേതൃത്വ പരിശീലനം നല്കാന്‍ കഴിഞ്ഞെങ്കിലും അവരില്‍ സംരംഭകത്വ മനോഭാവം സൃഷ്ട്ടിക്കുന്നതില്‍ പരാജയപ്പെട്ടതായി, പാലക്കാട്ടെ ലീഡ് കോളേജ് ഓഫ്
മാനേജ്മന്റ് ഡയറക്ട്ര്‍ തോമസ് ജോര്‍ജ് കെ അഭിപ്രായപ്പെട്ടു. മികച്ച തൊഴില്‍ ലഭിച്ചു രണ്ടോ മൂന്നോ വര്‍ഷത്തിനകം ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ നഷ്ട സാധ്യത ഉള്ള ബിസിനസിലേക്ക് ഇറങ്ങാന്‍ മടിക്കുന്നു.
തന്റെ സഹോദരിയുടെ മകന്‍ ഇംഗ്ലണ്ടില്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് എം ബി എ പൂര്‍ത്തിയാക്കി ബിസിനസ്സ് തുടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അവന്റെ അമ്മയും ഭാര്യയും എതിര്‍ത്തതോട് കൂടി അവന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി, തോമസ് ജോര്‍ജ് പറഞ്ഞു.
കൊച്ചി അമിറ്റി സ്‌കൂള്‍ ഓഫ് ബിസിനസ്സിന്റെ ഡയറക്ടറായ ബിജു വിതയത്തില്‍ മറ്റൊരു സങ്കടമാണ് പങ്കുവച്ചത്. മൂന്ന് പ്രാവശ്യം സംരംഭങ്ങള്‍ തുടങ്ങി പരാജയപ്പെട്ട താന്‍ മറ്റൊന്ന് കൂടി തുടങ്ങാന്‍ ശ്രമിച്ചാല്‍ ഭാര്യ വിവാഹ മോചനം നടത്തുമെന്ന് ഭീഷണി പെടുത്തിയതായി പറഞ്ഞു!
ദ്രുതഗതിയില്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍ വ്യവസായ തൊഴില്‍ രംഗങ്ങളില്‍ അനീശ്ചിതാവസ്ഥ സൃഷ്ഠിക്കുന്നു. വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ നിലവിലെ പല ജോലികളും അപ്രത്യക്ഷമാകും. അതിനാല്‍
രക്ഷിതാക്കള്‍ കുട്ടികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കണമെന്നു. രാജഗിരി എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫെസ്സര്‍ ഡോ വര്ഗീസ് പന്തല്ലൂക്കാരന്‍ അഭിപ്രായപ്പെട്ടു.
പള്ളിക്കൂടം മാസികയുടെ പത്രാധിപര്‍ ശ്രീകുമാര്‍ രാഘവന്‍ നയിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്കിലി യിലെ പ്രൊഫെസ്സര്‍ ഡോ ബ്രെണ്ട ഫെല്ലോസ്, മലേഷ്യയിലെ സണ്‍വേ യൂണിവേഴ്‌സിറ്റി ബിസിനെസ്സ് സ്‌കൂളിലെ ഡോ ഹൊസെയിന്‍ നെസകാട്ടി, ഐ ഐ ടി ഹൈദ്രാബാദിലെ സംരഭകത്വ ഡിപ്പാര്‍ട്‌മെന്റ്‌റ് പ്രൊഫസര്‍ എം പി ഗണേഷ് , സ്റ്റിയാഗ് എനര്‍ജി സെര്‍വീസ്സ് ചെയര്‍മാന്‍ ഡോ ജെ ടി വര്ഗീസ് എന്നിവരും പങ്കെടുത്തു.
Next Story
Videos