ഏഴാമത് ഏഷ്യൻ ഇൻവിറ്റേഷണൽ കോൺഫറൻസ് ഓൺ ഫാമിലി ബിസിനസ് ഫെബ്രുവരിയിൽ

മുപ്പതോളം വിദഗ്ദ്ധർ അവരുടെ അനുഭവങ്ങൾ കോൺഫറൻസിൽ പങ്കുവെക്കും.

7th Asian Invitational Conference on Family Business

ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് സംഘടിപ്പിക്കുന്ന ഏഷ്യൻ ഇൻവിറ്റേഷണൽ കോൺഫറൻസ് ഓൺ ഫാമിലി ബിസിനസിന്റെ ഏഴാമത്  സമ്മേളനം ഫെബ്രുവരി 2,3 തീയതികളിൽ ഹൈദരാബാദിൽ നടക്കും.     

‘തലമുറകളിൽ നിന്നും തലമുറകളിലേക്ക് -ഒത്തൊരുമിച്ച് കുടുംബ ബിസിനസ് പൈതൃകം വളർത്തിയെടുക്കാം’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.    

മുപ്പതോളം വിദഗ്ദ്ധർ അവരുടെ അനുഭവങ്ങൾ കോൺഫറൻസിൽ പങ്കുവെക്കും. കുടുംബ ബിസിനസ് രംഗത്തെ പ്രമുഖർ അണിനിരക്കുന്ന സമ്മേളനത്തിൽ ആശയങ്ങൾ പങ്കുവെക്കാനും ബിസിനസ് വളർത്താനും മികച്ച നെറ്റ് വർക്കിംഗ് അവസരമാണ് ഒരുങ്ങുന്നത്. 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും  www.isb.edu/seventhfbconference സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here