കുടുംബ ബിസിനസ്: രണ്ടുപേര്‍ക്ക് ഒരുമിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയില്ല!

രണ്ട് കൊല്ലം നോക്കും, എന്നിട്ട് മുംബൈയിലെ ചാര്‍ട്ടേഡ് എക്കൗണ്ടന്റിന്റെ ജോലിയിലേക്ക് തിരിച്ചുപോകും എന്ന് തീരുമാനിച്ച് കുടുംബ ബിസിനസില്‍ എത്തിയ ജോസ് ഡൊമിനിക് ഈയിടെ സ്വയം റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു 40 വര്‍ഷത്തിന് ശേഷം. വില്ലിംഗ്ടണ്‍ ഐലന്റില്‍ പിതാവ് ഡൊമിനിക് ജോസഫ് ആരംഭിച്ച കസിനോ ഹോട്ടലില്‍ നിന്നും സൃഷ്ടിച്ച സിജിഎച്ച് എര്‍ത്തിനെ ലോകമൊട്ടാകെയുള്ള സഞ്ചാരികള്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ വിസ്മയം സൃഷ്ടിക്കുന്ന ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡാക്കി മാറ്റി എന്ന ക്രെഡിറ്റോടെ.

ജോസ് ഡൊമിനിക്കും സഹോദരങ്ങളും നേതൃത്വം നല്‍കിയിരുന്ന ബിസി

നസ് ഇപ്പോള്‍ മൂന്നാം തലമുറയുടെ കയ്യിലെത്തിയിരിക്കുകയാണ്. ഫാമിലി ബിസിനസ് എന്നതില്‍ നിന്ന് ബിസിനസ് ഫാമിലിയിലേക്കുള്ള മാറ്റം നടക്കുന്ന കാലം. ഇനി മുന്നോട്ട് പോകുമ്പോള്‍ ബിസിനസിന് ഒരു ഭരണഘടന കൂടിയേ തീരൂ എന്ന തീരുമാനിച്ചതും അതുകൊണ്ട് തന്നെ. ഓരോ അംഗങ്ങളുടെയും ചുമതലകള്‍ കൃത്യമായി നിര്‍വചിക്കുന്ന ഈ കോണ്‍സ്റ്റിറ്റിയൂഷനില്‍ വിരമിക്കാനുള്ള പ്രായം 65 ആണ്.

എല്ലാവര്‍ക്കും പങ്ക്

'ആറ് ആണ്‍ മക്കളില്‍ മൂത്തയാളാണ് ഞാന്‍, എന്റെ സഹോദരങ്ങള്‍ പഠനം കഴിഞ്ഞെത്തുന്നതുവരെ മാത്രം എന്ന് തീരുമാനിച്ചാണ് ബിസിനസിന്റെ ചുമതല ഏല്‍ക്കുന്നത്. അത് 40 വര്‍ഷം നീണ്ടു. ബിസിനസ് വിപുലമാക്കിയതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്, ചിലര്‍ സെയ്ല്‍സ് ഏറ്റെടുത്തു, മറ്റൊരാള്‍ എച്ച്ആര്‍, വേറൊരാളുടെ ആശയങ്ങളും വിഷനും... ഇനി അടുത്ത തലമുറയുടെ ഊഴമാണ്.'

കുടുംബ ബിസിനസ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നത് എത്ര

മാത്രം ചലഞ്ചിംഗ് ആണ് ?

'അതൊരു ചലഞ്ച് തന്നെ. മൂന്ന് തലത്തിലാണ് ഇവിടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. വ്യക്തി, കുടുംബം, ബിസിനസ്. ഫാമിലി ബിസിനസില്‍ മൂന്ന് ദൈവങ്ങളുണ്ട് എന്നുതന്നെ പറയാം. ഈ മൂന്നു കാര്യങ്ങളിലും വ്യക്തതയുണ്ടായാലേ ഫാമിലി ബിസിനസ് മുന്നോട്ട് പോകുകയുള്ളു. പലരും ചിന്തിക്കുന്നത്, എത്ര കാലം മറ്റൊരാളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജോലി ചെയ്യും, എനിക്കും ലീഡറുടെ റോള്‍ വേണ്ടേ എന്നൊക്കെയാണ്. ഇതെല്ലാം മനസിലാക്കി, ഈ പ്രശ്‌നങ്ങളെല്ലാം നേരിട്ട്, അതൊന്നും ബിസിനസിനെ ബാധിക്കാതെ ഗ്രൂപ്പിനെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.'

  • പല പ്രൊഫഷണലുകള്‍ക്കും കുടുംബ ബിസിനസില്‍ ചേരാന്‍ താല്‍പ്പര്യം കുറവാണ്. ജോലികളും ഉത്തരവാദിത്തങ്ങളും കൃത്യമായി വിഭജിക്കാത്തതാണ് ഈ പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇത് ഒഴിവാക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം.
  • ബിസിനസില്‍ കൂടുതല്‍ നേട്ടങ്ങള്‍ വേണമെങ്കില്‍ ഡിസ്‌റപ്ഷന്‍ വേണം. കുടുംബ ബിസിനസിന്റെ തുടക്കത്തില്‍ ഒരു ഡിസ്‌റപ്റ്റീവ് ഇന്നവേറ്റര്‍ ആകാന്‍ എളുപ്പമാണ്. പക്ഷെ, ബിസിനസ് വളരുന്തോറും കൂടുതല്‍ അംഗങ്ങള്‍ ഉണ്ടാകും, അതോടെ ഡിസ്‌റപ്ഷനുള്ള താല്‍പ്പര്യവും പലര്‍ക്കും നഷ്ടമാകും, സുരക്ഷിതമായ കാര്യങ്ങള്‍ മാത്രം ചെയ്യുക എന്നതാകും പിന്നെ ശ്രദ്ധിക്കുന്നത്. ഈ 'പ്‌ളേ സേഫ്' ചിന്തയാണ് കുടുംബ ബിസിനസുകള്‍ക്ക് പലപ്പോഴും പ്രശ്‌നമാകുന്നത്.
  • പുതിയ തലമുറയ്ക്ക് കരിയര്‍, കാര്‍ എന്നിങ്ങനെ എല്ലാം എളുപ്പത്തില്‍ കിട്ടാനുള്ള വഴിയാകരുത് കുടുംബ ബിസിനസ്.
  • വാഹനത്തിന്റെ ഡ്രൈവര്‍ മാറുമ്പോള്‍ മാറ്റങ്ങളുണ്ടാകും എന്ന് പഴയ തലമുറ ഓര്‍ക്കുകയും വേണം. രണ്ടു പേര്‍ക്ക് ഒരുമിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയില്ല എന്നും.
  • ഫാമിലി ബിസിനസിലെ പ്രശ്‌നങ്ങള്‍ക്ക് പൊതുവായൊരു പരിഹാരമില്ല. ഓരോ കുടുംബങ്ങളുടെയും സാഹചര്യം വ്യത്യസ്തമാണ്, അവര്‍ നേരിടുന്ന വെല്ലുവിളികളും.
  • മുഗള്‍ സാമ്രാജ്യം അസ്തമിച്ചത് അവര്‍ തോറ്റ യുദ്ധങ്ങള്‍ കാരണമല്ല, അന

    ന്തരാവകാശത്തര്‍ക്കങ്ങള്‍ കാരണമാണെന്ന് 'ദ് ലാസ്റ്റ് മുഗള്‍' എന്ന പുസ്തകത്തില്‍ വില്യം ഡാല്‍റിംപിള്‍ എഴുതിയിട്ടുണ്ട്. ഒട്ടേറെ അവകാശികള്‍ വരുമ്പോള്‍ കുടുംബ ബിസിനസിലും പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികം. അത് ശരിയായ രീതിയില്‍ നേരിട്ട്, പിരിയേണ്ട സാഹചര്യത്തില്‍ പിരിഞ്ഞ്, അല്ലെങ്കില്‍ ഒരുമിച്ച്, വീണ്ടും വളര്‍ന്ന് മുന്നോട്ട് പോകുകയാണ് വേണ്ടത്.

  • ഒരു ഭരണഘടന വേണ്ടത് അത്യാവശ്യം. ഇത് എപ്പോഴും ഒരു 'വര്‍ക്ക് ഇന്‍ പ്രോഗ്രസ്' ആകുകയും വേണം. കാലാനുസൃതമായ മാറ്റങ്ങള്‍ കൂടിയേ തീരൂ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it