ഭാവിയെക്കുറിച്ചുള്ള പേടി എങ്ങനെ ഒഴിവാക്കാം?

ഭാവിയെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കാന്‍ ആവേശോജ്വലമായ ജീവിത ലക്ഷ്യങ്ങള്‍ നിശ്ചയിക്കൂ

സജീവ് നായര്‍

ജീവിതത്തില്‍ പല കാര്യങ്ങളും നടക്കാനായി കാത്തിരിക്കുകയല്ല പല കാര്യങ്ങളും നിങ്ങള്‍ തന്നെ നടത്തുകയാണ് വേണ്ടത്. ഈ ദിശയില്‍ മുന്നേറുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ് എന്ന കാര്യം ഓര്‍ക്കുക. കഴിഞ്ഞുപോയ ഒരു സെക്കന്റുപോലും നിങ്ങള്‍ക്ക് തിരിച്ചുകിട്ടില്ല എന്നതും മറക്കരുത്. ഒരു നിമിഷത്തെ നിങ്ങള്‍ മറികടന്നു എങ്കില്‍ അത് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു എന്നു തന്നെ കരുതുക. ഇത്തരം വിലയേറിയ എത്രമാത്രം സമയം നിങ്ങള്‍ നഷ്ടെപ്പടുത്തിയിട്ടുണ്ട്? നിങ്ങളുടെ ജീവിതം വിലയേറിയതാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നു എങ്കില്‍ ഒരു നിമിഷം പോലും പാഴാക്കില്ല.

ഓരോ നിമിഷവും ഫലപ്രദമായേ ഇനി ചെലവഴിക്കൂ എന്ന തീരുമാനം ഇപ്പോള്‍ എടുക്കുക.

സമയത്തിനായി കാത്തിരിക്കുന്നത് സമയം പാഴാക്കുന്നതിന് തുല്യമാണെന്നു പറയാം. പല കാര്യങ്ങള്‍ക്കു വേണ്ടിയും പലപ്പോഴും നമുക്ക് കാത്തിരിക്കേണ്ടി വരും. റെയില്‍വെ സ്റ്റേഷനിലോ റെസ്റ്റൊറന്റിലോ ഒക്കെയാകാം ആ കാത്തിരിപ്പ്. ഇങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് മാത്രം എത്രമാത്രം സമയമാണ് പാഴാകുന്നത്?

ഇതില്‍ പലതും നമുക്ക് ഒഴിവാക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ട് തന്നെ ഈ കാത്തിരിപ്പിന്റെ സമയം എങ്ങനെ ഉല്‍പ്പാദനപരമായി ഉപയോഗിക്കാം എന്നാണ് ആലോചിക്കേണ്ടത്. ഉദാഹരണത്തിന് ഈ സമയത്ത് അടുത്ത ദിവസത്തേക്കുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യാം. പുസ്തകങ്ങള്‍ വായിക്കാം. മോട്ടിവേഷണല്‍ ഓഡിയോ സെറ്റുകള്‍ കേള്‍ക്കാം. എപ്പോഴും ഇത്തരത്തിലുള്ള എന്തെങ്കിലുമൊക്കെ നിങ്ങളുടെ കൈവശമുണ്ടാകണം.

പ്രൊഫഷണലിസം വേണം

എന്തു ജോലിയും നിങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ചെയ്യുമെന്ന ആത്മവിശ്വാസം സദാസമയവും പ്രകടിപ്പിക്കുന്ന ഒരു പ്രൊഫഷണല്‍ ആകുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ സുഖകരമല്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും ഒരു പ്രൊഫഷണല്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യേണ്ടി വരും. ഞാന്‍ പ്രൊഫഷണലിസത്തെക്കുറിച്ചുള്ള നിര്‍വചനം വായിക്കുകയായിരുന്നു. അതിതാണ് നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ജോലിയായിരിക്കാം.

നിങ്ങള്‍ക്കത് ചെയ്യുന്നത് സുഖകരവുമായിരിക്കില്ല. എന്നാല്‍ ഉദ്ദേശിച്ച ഫലത്തിനായി അത്തരം കാര്യങ്ങള്‍ കൂടി ഭംഗിയായി ചെയ്യുന്നതാണ് പ്രൊഫഷണലിസം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി മാത്രം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നയാളാണ് പ്രൊഫഷണല്‍. ഒന്നിനും യാതൊരു ഒഴിവുകഴിവും പറയില്ല. മറിച്ച് അതിനെയെല്ലാം ജോലിയുമായി മുന്നോട്ടുപോകാനുള്ള ഓരോ കാരണങ്ങളാക്കും.

ഉദാഹരണത്തിന് ബിസിനസിലേക്ക് എടുത്ത ചാടുന്ന നിരവധിേപ്പരുണ്ട് ഇക്കാലത്ത്.

സ്വന്തം ജോലികൊണ്ട് സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ് ബിസിനസിലേക്കിറങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. എന്നാല്‍ ബിസിനസില്‍ ഇറങ്ങിയ ശേഷമാണ് ഇവര്‍ തങ്ങള്‍ക്ക് ഇതില്‍ വിജയിക്കണമെങ്കില്‍ വിപണന വൈദഗ്ധ ്യവും ജീവനക്കാരെ നയിക്കാനുള്ള വൈദഗ്ധ്യവും ആവശ്യമുണ്ടെന്ന സത്യം അറിയുന്നത്. ഇങ്ങനെ സ്വന്തം ബിസിനസ് വിട്ടെറിഞ്ഞ് പോരുന്ന നിരവധിപ്പേരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇവരെല്ലാം പറയുന്ന കാരണങ്ങള്‍ രസകരമാണ്. അതിങ്ങനെയാണ്:

”ആരുടൈയങ്കിലും മുമ്പില്‍ പോയി എന്റെ ഉല്‍പ്പന്നം വാങ്ങാമോ എന്ന് തെണ്ടാനൊന്നും എനിക്ക് പറ്റില്ല. ഞാന്‍ തറവാടിയാണ്. വിശന്ന് ഭാര്യയും കുട്ടികളും മരിച്ചാല്‍ പോലും ഞാന്‍ അതിന് തയാറല്ല”, മോശപ്പെട്ട ഈഗോ കാരണമാകാം ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ മിക്കവരുടെ കാര്യത്തിലും ഇത് ഒരു ഒഴിവുകഴിവു മാത്രമാണ്. ആരില്‍ നിന്നും ‘ചീ’ കേള്‍ക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വിജയികളായ ആളുകള്‍ ഇത്തരം കാര്യങ്ങളെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാനുള്ള കാരണങ്ങളാക്കി മാറ്റിയവരാണ്.

അവര്‍ പറയുക ഇങ്ങനെയാണ്: എനിക്ക് ഈ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുക വളരെ ദുര്‍ഘടമാണ്. കാരണം എനിക്ക് വില്‍ക്കാനറിയില്ല. ജോലിക്കാരുമായി ഇടപഴകാനും അവരെ കൈകാര്യം ചെയ്യാനും അറിയില്ല. എന്നാല്‍ ഇത്തരം കാര്യങ്ങള്‍
പഠിക്കാനുള്ള അവസരമാണ് ഇത്. അതുകൊണ്ട് ഞാന്‍ അത് പഠിക്കും.

ലക്ഷ്യം നിശ്ചയിക്കുക

നിങ്ങള്‍ക്ക് ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ പലതും ഏറ്റെടുക്കേണ്ടി വന്നേക്കാം. അത് നിറവേറ്റണം എങ്കില്‍ അനാവശ്യമായി ആശങ്കപ്പെടുന്നത് അവസാനിപ്പിക്കുക. നിങ്ങള്‍ ആശങ്ക പ്പെ ടുന്നതില്‍ ഭൂരിഭാഗവും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക പോലുമില്ല. എന്നാല്‍ യാതൊരു കാരണവുമില്ലാതെ നമ്മള്‍ പലതിനെക്കുറിച്ചും ആശങ്കെട്ടുകൊണ്ടിരിക്കും.

നമ്മുടെ തന്നെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് ഈ ആശങ്കയ്ക്ക് കാരണം.

നമ്മുടെ ഭാവിയെക്കുറിച്ച് നമുക്ക് ഉറപ്പുണ്ട് എങ്കില്‍ നാം ഒന്നിനെക്കുറിച്ചും ആശങ്കപ്പെടില്ല.

എങ്ങനെയാണ് ഭാവിയെക്കുറിച്ച് തിര്‍ച്ചെപ്പടുത്താന്‍ കഴിയുക? ആവേശോജ്വലമായ ജീവിത ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക. ഭാവിയെക്കുറിച്ചുള്ള ആശങ്കയേയും അനിശ്ചിതത്വത്തേയും മറികടക്കാന്‍ അത് നല്ല മാര്‍ഗമാണ്. നിങ്ങള്‍ക്കുമുമ്പാകെ വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടായിരിക്കണം. ഓരോ വര്‍ഷം കഴിയുമ്പോഴും നിങ്ങള്‍ എന്താകണം എന്ന വ്യക്തമായ കാഴ്ചാടുണ്ടായിരിക്കണം. ഇക്കാര്യം ഞാനൊരു സെമിനാറില്‍ പറഞ്ഞാേള്‍ ഒരു സ്ത്രീ എഴുന്നേറ്റുനിന്ന് പറഞ്ഞു: ”ഭാവിയിലെ അനിശ്ചിതത്വവും ആശങ്കയും കാരണം ഞാന്‍ എന്റെ ജീവിതത്തില്‍ ഒന്നും ലക്ഷ്യം വെക്കുകയോ പ്ലാന്‍ ചെയ്യുകയോ ചെയ്തിട്ടില്ല.

താങ്കള്‍ ഇപ്പോള്‍ പറയുന്നു ഭാവിയെക്കുറിച്ചുള്ള ആശങ്ക അകറ്റാന്‍ ലക്ഷ്യം നിശ്ചയിക്കാന്‍. എങ്ങനെ ഇതുചെയ്യാമെന്ന് പറയുക” കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന തര്‍ക്കം പോലെയാണ് ഇതിന്റെ കാര്യവും.

തര്‍ക്കിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് ഒരുത്തരവും കിട്ടാന്‍ പോകുന്നില്ല. അതുകൊണ്ട് നമുക്ക് വിജയികളായ ആളുകളുടെ പാത പിന്തുടരാം. ആവേശകരമായ ലക്ഷ്യങ്ങള്‍നിശ്ചയിച്ചുകൊണ്ടാണ് അവര്‍ ഭാവിയോടുള്ള അവരുടെ ഭയത്തെ കീഴടക്കിയത്.

ഓരോ പ്രവൃത്തിയോടുമുള്ള നിങ്ങളുടെ സമീപനമാണ് മറ്റൊരു ഘടകം. ഭാവിയില്‍ നിങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നേക്കാവുന്ന ഏതൊരു ജോലിയോടും ഇപ്പോഴേ പോസിറ്റീവായ മനോഭാവം പുലര്‍ത്തുക. ജോലി വരട്ടെ എന്തു സമീപനം പുലര്‍ത്തണമെന്ന് അപ്പോള്‍ തീരുമാനിക്കാം എന്നു ചിന്തിക്കുന്ന ചിലരുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു പ്രൊഫഷണലാണ് എങ്കില്‍ നിങ്ങളുടെ മുന്നില്‍ വരുന്ന എന്തിനോടും പോസിറ്റീവ് മനോഭാവമേ പുലര്‍ത്തൂ.

LEAVE A REPLY

Please enter your comment!
Please enter your name here