സെയില്‍സില്‍ ശോഭിക്കാന്‍ എന്തൊക്കെ അറിയണം

വില്‍പ്പനയെന്നത് എങ്ങനെ ആനന്ദകരമാക്കാമെന്നും വികസിപ്പിച്ചെടുത്ത മാര്‍ക്കറ്റിംഗ് സ്‌കില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യണമെന്നും പലര്‍ക്കും വലിയ ധാരണയൊന്നുമുണ്ടാകില്ല. ഇതാ സെയില്‍സ് മേഖലയില്‍ ശോഭിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയാം.

ഒരു സ്‌ക്രിപ്റ്റ് ഉണ്ടാക്കുക

പല സംരംഭകര്‍ക്കും വളരെ മടിയുള്ള ഒരു കാര്യമാണിത്. സ്‌ക്രിപ്റ്റ് എന്താണെന്ന് അറിയാത്തതാണ് ഈ മടിക്ക് കാരണം. സ്‌ക്രിപ്റ്റ് എന്നാല്‍ അര്‍ത്ഥമുള്ള വാക്കുകളുടെ കൂട്ടമാണ്. മുന്‍കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ഇല്ലെങ്കില്‍ നിങ്ങള്‍ അര്‍ത്ഥമില്ലാത്ത കാര്യങ്ങളായിരിക്കും പറയുക. പക്ഷെ നിങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് ഉണ്ടോ ഇല്ലയോ എന്നതല്ല ചോദ്യം. നിങ്ങളുടെ സ്‌ക്രിപ്റ്റ് എത്ര നല്ലതാണെന്നതാണ് പ്രധാനം.

നിങ്ങളുടെ സെയ്ല്‍സ് പ്രസന്റേഷന്‍ 'റിവേഴ്‌സ് എന്‍ജിനീയര്‍' ചെയ്യുക

വില്‍പ്പനയെന്നത് സമ്മര്‍ദ്ദത്തിന്റെ ഫലമല്ലാതെ എങ്ങനെ ആനന്ദകരമാക്കാമെന്നും വികസിപ്പിച്ചെടുത്ത മാര്‍ക്കറ്റിംഗ് സ്‌കില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യണമെന്നും പലര്‍ക്കും വലിയ ധാരണയൊന്നുമുണ്ടാകില്ല. ഇതാ സെയില്‍സ് മേഖലയില്‍ ശോഭിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയാം.

ഓര്‍ഡര്‍ ചോദിച്ചു വാങ്ങുക

വളരെ ലളിതമായ ഒരു കാര്യമാണിത്. പക്ഷെ മിക്ക സംരംഭകരും തങ്ങളുടെ സേവനങ്ങളെക്കുറിച്ചും മറ്റും വാതോരാതെ സംസാരിച്ചിരുന്നാലും ഓര്‍ഡറിനേക്കെറിച്ച്‌ ചോദിക്കില്ല. ഓര്‍ഡര്‍ ചോദിച്ച് സമ്മര്‍ദമുണ്ടാക്കണം എന്നൊന്നുമില്ല, പക്ഷെ നിങ്ങളത് ചോദിച്ചിരിക്കണം. ഓര്‍ഡര്‍ ചോദിക്കാനുള്ള ചില ലളിതമായ രീതികള്‍ ഇതാ. മുന്നോട്ട് പോകുന്നതിനെക്കുറിച്ച് താങ്കള്‍ക്ക് എന്തു തോന്നുന്നു? ഇത് ട്രൈ ചെയ്യുന്നതിനെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു? ചൊവ്വാഴ്ച മൂന്ന് മണിയോ അല്ലെങ്കില്‍ ബുധനാഴ്ച മൂന്ന് മണിയോ ഏതാണ് താങ്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദം?

ഓര്‍ഡറിനെക്കുറിച്ച് ചോദിച്ച് കഴിഞ്ഞ് അല്‍നേരം നിശബ്ദമായിരിക്കുക. വില്‍നയ്ക്ക് അതിന്റേതായ ഭാഷയുണ്ട്. സ്വാധീനത്തിന്റെ ഭാഷയില്‍ നിശബ്ദതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. വളരെ ശക്തിയുണ്ടതിന്. ഗേള്‍ സ്‌കൗട്ട് കുക്കികള്‍ വിദേശരാജ്യങ്ങളില്‍ വില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഗേള്‍ സ്‌കൗട്ട് കുക്കികള്‍ വാങ്ങാന്‍ താല്‍പ്പര്യമുണ്ടോ എന്ന് നമ്മോട് ചോദിച്ചശേഷം ഈ പെണ്‍കുട്ടികള്‍ നിശബ്ദയിരിക്കും. ഈ നിശബ്ദത അവരുടെ സെയ്ല്‍സ് പ്രസന്റേഷന്റെ ഭാഗമാണ്. ബോക്‌സ് കണക്കിന് കുക്കികളാണ് ഇവര്‍ വര്‍ഷങ്ങളായി വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്.

പകരം നിങ്ങള്‍ കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നെങ്കിലോ എന്ന് ആലോചിച്ച് നോക്കൂ. ഗേള്‍ സ്‌കൗട്ടുകള്‍ നിങ്ങള്‍ക്ക് ബിസിനസ് കാര്‍ഡ് തരുന്നു. എന്നിട്ട് വെബ്‌സൈറ്റില്‍ പോയി നോക്കിയാല്‍ മതി ആവശ്യമുള്ളത്ര കുക്കികള്‍ നിങ്ങള്‍ക്ക് അവിടെ നിന്ന് വാങ്ങാം എന്ന് പറയുന്നു. ഇതുകേട്ട് നിങ്ങളില്‍ എത്രപേര്‍ വെബ്‌സൈറ്റില്‍ പോയിനോക്കി കുക്കികള്‍ വാങ്ങും? ആരും തന്നെ വാങ്ങില്ല. ഇതുപോലെയാണ് സംരംഭകര്‍ ബിസിനസ് കാര്‍ഡ് കൊടുത്തിട്ട് എല്ലാ വിശദീകരിച്ചശേഷം ബിസിനസിനായി വിളിക്കാന്‍ പറഞ്ഞിട്ട് പോരുന്നതും. ആ വിളി ഉണ്ടാകണമെന്നില്ല.

റെഫറല്‍സ് ചോദിക്കുക

നിങ്ങളുടെ ബിസിനസ് വര്‍ദ്ധിപ്പിക്കാനുള്ള എളുവഴിയാണ് റെഫറല്‍സ്. നിങ്ങള്‍ ആര്‍ക്കെങ്കിലും വേണ്ടി തൃപ്തികരമായ ജോലി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവരോട് റെഫറല്‍ ആവശ്യപ്പെട്ടാല്‍ ഭൂരിഭാഗം പേരും അത് തരും. പക്ഷെ അത് നിങ്ങള്‍ പ്രയോജനെടുത്തണം. അതിനും ഒരു സ്‌ക്രിപ്റ്റ് ആവശ്യമാണ്. നിരവധി ബിസിനസുകാരെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും മൈന്‍ഡ്‌സെറ്റില്‍ നിന്നാണ് വിജയം ആരംഭിക്കുന്നത്. വില്‍പ്പനയെ വെറുക്കാതെ നിങ്ങളുടെ സെല്ലിംഗ് സ്‌കില്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു തീരുമാനം ഇന്ന് തന്നെയെടുക്കൂ. ഈ ഒരൊറ്റ തീരുമാനം നിങ്ങളുടെ ജീവിതം തന്നെ മാറ്റിയേക്കാം. നിങ്ങള്‍ക്ക് കൂടുതല്‍ വിജയിക്കാനാകും, കൂടുതല്‍ പണമുണ്ടാക്കാനാകും, കൂടുതല്‍ പേരെ സഹായിക്കാനാകും. വില്‍പ്പനയെ വെറുക്കാതെ നിങ്ങളുടെ സെല്ലിംഗ് സ്‌കില്‍ വളര്‍ത്തിയെടുക്കാനുള്ള തീരുമാനം ഇന്ന് ന്നെയെടുക്കുക. നിങ്ങളുടെ ജീവിതത്തെ തന്നെ അത് മാറ്റി മറിച്ചേക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it