ഈ സമയത്ത് മാര്‍ക്കറ്റിംഗ് ചെയ്യാമോ? ബ്രാന്‍ഡ് ഗുരു ഹരീഷ് ബിജൂര്‍ പറയുന്നു

കോവിഡ് 19 ഒരു സാമ്പത്തിക മഹാമാരി കൂടിയാണ്. സാമ്പത്തിക പിരമിഡിന്റെ ഏറ്റവും അടിത്തട്ടിലുള്ള മൂന്ന് ബില്യണോളം പേരെ ഏറ്റവും കഠിനമായി ബാധിക്കുന്ന അവസ്ഥ. സംരംഭകരെയും മാര്‍ക്കറ്റിംഗ് രംഗത്തുള്ളവരെയും സംബന്ധിച്ച് ഇതൊരു കടുത്ത പ്രതിസന്ധി നിറഞ്ഞ ഘട്ടമാണ്. ഈ സമയത്ത് എന്തുതരം നയമാണ് സ്വീകരിക്കേണ്ടത് എന്ന് ആര്‍ക്കും പറയാനാകുന്നില്ല. എന്നാല്‍ ബ്രാന്‍ഡ് ഗുരു ഹരീഷ് ബിജൂറിന് ഇതേക്കുറിച്ച് കൃത്യമായ ഉത്തരമുണ്ട്. അദ്ദേഹം നടത്തിയ വെബിനാറില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍:

ഇതൊരു കാത്തിരുന്ന് കാണേണ്ട നിമിഷമാണ്. മാര്‍ക്കറ്റിംഗ് രംഗത്തുള്ളവര്‍ ശലഭപ്പുഴുവിനെപ്പോലെ ഉചിതമായ സമയത്ത് പുറത്തുവരാനായി കാത്തിരിക്കണം. ഈ സമയത്ത് ഉപഭോക്താവില്‍ നിന്ന് മാന്യമായ ഒരു അകലം പാലിക്കണം. ഒന്നും ഉപഭോക്താവിന് ഇപ്പോള്‍ വില്‍ക്കാന്‍ ശ്രമിക്കരുത്. നിങ്ങള്‍ ഈ സാഹചര്യത്തില്‍ ചിന്തിക്കേണ്ടത് ഉപഭോക്താവിനെപ്പോലെയാണ്. അല്ലാതെ മാര്‍ക്കറ്റിംഗ് വിദഗ്ധനെപ്പോലെയല്ല.

നാം നാല് ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1. കാത്തിരുപ്പിന്റെ ഘട്ടം

അതായത് ലോക്ഡൗണിന്റെ ആദ്യദിവസം മുതല്‍ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ആഴ്ച.

ഈ സമയത്ത് ഉപഭോക്താവിന്റെ മനസില്‍ തന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചുമുള്ള ചിന്തകളും ആകുലതകളും മാത്രമായിരിക്കും.

2. പ്രവര്‍ത്തിക്കേണ്ട ഘട്ടം

ലോക്ഡൗണ്‍ തുടങ്ങി ആറ് മാസം വരെയുള്ള സമയമാണിത്.

ഉപഭോക്താവ് കുറച്ചുകൂടി ആശങ്കാകുലനാണ്. ഈ സമയത്ത് ഉപഭോക്താവ് സമൂഹത്തെക്കുറിച്ച് കൂടി ചിന്തിച്ചുതുടങ്ങുന്നു. മാര്‍ക്കറ്റിംഗ് ചെയ്യുന്നവര്‍ ഈ സാഹചര്യത്തില്‍ വ്യക്തി കേന്ദ്രീകൃതമാകാതെ സമൂഹത്തിന് കൂടി പ്രാധാന്യം നല്‍കണം.

3. കരുതലോടെ നീങ്ങേണ്ട ഘട്ടം

ആറാം മാസം മുതലുള്ള സമയമാണിത്.

ഉപഭോക്താക്കളുടെ ചിന്തകളും വൈകാരികതയും ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ആളുകള്‍ പരിഹാരത്തിനായി തേടുന്ന സമയമാണിത്. ഉപഭോക്താക്കള്‍ കൂടുതലായി വിവേകത്തോടെയും യുക്തിപൂര്‍വ്വവും പ്രവര്‍ത്തിക്കുന്ന സമയം കൂടിയാണിത്.

4. ബിസിനസ് സാധാരണഗതിയിലാകുന്ന ഘട്ടം

ഉപഭോക്താവ് വീണ്ടും യുക്തിരഹിതമായി പ്രവര്‍ത്തിക്കുന്ന ഘട്ടമാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it