Begin typing your search above and press return to search.
ഈ വിഷുക്കാലത്ത് കഥകള്‍ കേള്‍ക്കാം; പുതുതായി 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ച് സ്റ്റോറി ടെല്‍ ആപ്പ്
വരിക്കാരായിച്ചേര്‍ന്ന് കേള്‍ക്കാവുന്ന 5 ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങളുടേയും ഇ-ബുക്സിന്റേയും സ്ട്രീമീംഗ് സേവനം ലഭ്യമാക്കുന്ന സ്വീഡിഷ് കമ്പനിയായ സ്റ്റോറിടെല്‍, വിഷു ആസ്വദിക്കുന്നതിനായി ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ചു.
അരുന്ധതി റോയിയുടെ ബുക്കര്‍ സമ്മാനിത നോവലിന് പ്രിയ എ എസിന്റെ മലയാളം പരിഭാഷയായകുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍, ആനന്ദ് നീലകണ്ഠന്റെപെണ്‍രാമായണം, വികെഎന്‍-ന്റെ പ്രസിദ്ധമായപയ്യന്‍ കഥകള്‍, യുവാല്‍ നോവ ഹരാരിയുടെ21ാം നൂറ്റാണ്ടിലേയ്ക്ക് 21 പാഠങ്ങള്‍, രാജീവ് ശിവശങ്കറിന്റെകുഞ്ഞാലിത്തിര, ജി ആര്‍ ഇന്ദുഗോപന്റെകഥകള്‍, സ്റ്റീഫന്‍ ഹോക്കിംഗിന്റെസമ്പൂര്‍ണ ജീവചരിത്രം, മനോജ് കുറൂരിന്റെ നോവല്‍നിലം പൂത്തു മലര്‍ന്ന നാള്‍, എന്‍ പി ഹാഫീസ് മുഹമ്മദിന്റെ നോവല്‍എസ്പതിനായിരം, മാനിനി മുകുന്ദയുടെപരമവീരചക്രം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെഐതിഹ്യമാലയിലെ ക്ഷേത്രകഥകള്‍, ജുനൈദ് അബൂബക്കറി്ന്റെ നോവലുകളായസഹാറവീയം,പോനോന്‍ ഗോംബെ, അംബികാസുതന്‍ മങ്ങാടിന്റെമാക്കം എന്ന പെണ്‍തെയ്യം, ടി പി രാജീവന്റെ നോവല്‍ക്രിയാശേഷം, കെ കെ കൊച്ചിന്റെ ആത്മകഥദളിതന്‍, അനൂപ് ശശികുമാറിന്റെ ക്രൈം നോവല്‍ഗോഥം, ലാജോ ജോസിന്റെ മര്‍ഡര്‍ മിസ്റ്ററി നോവല്‍റെസ്റ്റ് ഇന്‍ പീസ്, സുസ്മേഷ് ചന്ത്രോത്തി്ന്റെ നോവല്‍9, വി ജെ ജെയിംസിന്റെ നോവല്‍ചോരശാസ്ത്രം, ടി ഡി രാമകൃഷ്ണന്റെസുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിഎന്നിവയാണ് വിഷുകേള്‍വിയ്ക്കായി സ്റ്റോറിടെല്‍ തെരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുന്നത്.
നിലവില്‍ മറ്റ് നാനൂറിലേറെ മലയാളം ഓഡിയോ പുസ്തകങ്ങളും ആപ്പില്‍ ലഭ്യമാണ്. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 22 വിപണികളിലായി 15 ലക്ഷത്തിലേറെ വരിക്കാരുണ്ട്. നോവലുകള്‍, കഥകള്‍, വ്യക്തിത്വവികസനം, ചരിത്രം, റൊമാന്‍സ്, ത്രില്ലറുകള്‍, ആത്മീയം, ഹൊറര്‍, സാഹസികകഥകള്‍ തുടങ്ങി മിക്കവാറും എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങളുടെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ 10 ഭാഷകളിലും സ്റ്റോറിടെലിന് ഓഡിയോ പുസ്തകങ്ങളുണ്ട്.
സ്റ്റോറിടെലിന്റെ ഓഡിയോ പുസ്തകങ്ങള്‍ ആദ്യ 14 ദിവസം വരിക്കാര്‍ക്ക് പരീക്ഷണാര്‍ത്ഥം സൗജന്യമായി കേട്ടുനോക്കാവുന്നതാണ്. തുടര്‍ന്ന് 299 രൂപ പ്രതിമാസ വരിസംഖ്യ മുടക്കി വരിക്കാരായിച്ചേരാം. ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍http://bit.ly/2rriZaU-ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
Next Story
Videos