ഞങ്ങളില്ല പണിമുടക്കാന്‍, സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി

ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ രണ്ടുദിവസത്തെ ദേശീയ പണിമുടക്കിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി. മാര്‍ച്ച് 28-29 തിയതികളിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് സംഘടനകളും പണിമുടക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കേരള മര്‍ച്ചന്റ് അസോസിയേഷന്‍, ഫിക്കി, ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ തുടങ്ങിയവയാണ് പണിമുടക്കിന്നതിനെതിരെ നിലപാട് എടുത്ത മറ്റ് സംഘടനകള്‍. ട്രേഡ് യൂണിയന്‍ നടത്തുന്ന പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, പക്ഷെ ഈ പ്രതിസന്ധി ഘട്ടത്തില്‍ പണിമുടക്കിനോട് സഹകരിക്കാനാവില്ലെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി വൈസ്‌ പ്രസിഡന്റ് അഹമ്മദ്
ഷെരിഫ്
പറഞ്ഞു.
കോവിഡിന് ശേഷം ഉണര്‍വ് ഉണ്ടാവുകയാണ്. ഈ സഹചര്യത്തില്‍ രണ്ട് ദിവസത്തെ പണിമുടക്ക് മേഖലയെ നിശ്ചലമാക്കും. കൂടാതെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ദിനങ്ങളായതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണിമുടക്ക് ദിവസം കടകള്‍ തുറക്കുന്നവര്‍ക്ക് സംരംക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസിനും സമിതി കത്ത് നല്‍കിയിട്ടുണ്ട്. 'ഞങ്ങളില്ല പണിമുടക്കിന്' എന്ന തലക്കെട്ടോടെ വ്യാപാര വ്യവസായ ഏകോപന സമിതിയുടെ പേരില്‍ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it