ഇപ്പോള്‍ ബിസിനസ് തുടങ്ങാവുന്ന മേഖലകള്‍
കോവിഡ് ഒട്ടനവധി പുതിയ ബിസിനസ് അവസരങ്ങള്‍ തുറന്നുതന്നിട്ടുണ്ട്. പരമ്പരാഗതമായ ബിസിനസ് മോഡലുകളുടെ പ്രസക്തി നഷ്ടപ്പെട്ടപ്പോള്‍ നിരവധി പുതിയ മോഡലുകള്‍ ഉയര്‍ന്നു വന്നിരിക്കുന്നു.
ദി ഫ്രാഞ്ചൈസിംഗ് വേള്‍ഡ് മാഗസിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ ഈ വര്‍ഷത്തില്‍ നിക്ഷേപം നടത്താന്‍ പറ്റുന്ന നാല് രംഗങ്ങള്‍ ഇവയൊക്കെയാണ്. ഡിജിറ്റല്‍ ആന്‍ഡ് ഇന്റര്‍നെറ്റ് ഇക്കോണമി, എഫ്എംസിജി ആന്‍ഡ് റീറ്റെയ്ല്‍, സ്‌പെഷാലിറ്റി കെമിക്കല്‍സ്, ഹെല്‍ത്ത്‌കെയര്‍ മേഖല.
കോവിഡ് മഹാമാരിക്കാലത്തും അഞ്ച് മേഖലകളില്‍ വളര്‍ച്ചയുണ്ടാകുമെന്ന് മാഗസിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അവ, എഡ് ടെക്, അഗ്രി ടെക്, മെഡ് ടെക്, ഓണ്‍ലൈന്‍ ഗെയ്മിംഗ്, ഓണ്‍ലൈന്‍ മീഡിയ എന്നിവയാണ്.
ഒടിടി പ്ലാറ്റ്‌ഫോം രംഗത്തും വലിയ ബിസിനസ് അവസരങ്ങളാണുള്ളതെന്ന് പഠനം വെളിപ്പെടുത്തുന്നു. 2020ല്‍ ഇന്ത്യയിലെ ഒടിടി മാര്‍ക്കറ്റിന്റെ വലുപ്പം 3825 ദശലക്ഷം യുഎസ് ഡോളറാണ്. 2025ല്‍ ഇത് 6586 ദശലക്ഷം യുഎസ് ഡോളറാകും. 2020ല്‍ മാത്രം ഒടിടി പ്ലാറ്റ്‌ഫോമിലെ പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
ഇ - ഫാര്‍മസി മേഖലയാണ് വന്‍ വളര്‍ച്ചാ സാധ്യതയുള്ള മറ്റൊന്ന്. 2020ല്‍ 360 ലക്ഷം യുഎസ് ഡോളറാണ് ഇന്ത്യയില്‍ ഈ മേഖലയുടെ വലുപ്പം. 2025ല്‍ ഇത് 400 കോടി ഡോളറിന്റേതാകുമെന്നാണ് വിലയിരുത്തല്‍.
അതുപോലെ തന്നെ ഡിജിറ്റല്‍ മീഡിയ രംഗത്തും വന്‍ വളര്‍ച്ചാ സാധ്യതയുണ്ട്.
സാധ്യത ഏതെല്ലാം രംഗത്ത്
ദി ഫ്രാഞ്ചൈസിംഗ് വേള്‍ഡ് മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരം ബിസിനസ് സാധ്യത ഏറെയുള്ള മേഖലകള്‍ ഇതൊക്കെയാണ്.
$ പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ്
$ ഓണ്‍ലൈന്‍ മീറ്റിംഗ് പ്ലാറ്റ്‌ഫോം
$ ഡേറ്റിംഗ് ആപ്പ്‌സ്
$ സൈബര്‍ സെക്യൂരിറ്റി
$ ഇ ലേണിംഗ്
$ എഡ് ടെക്
$ ഓണ്‍ലൈന്‍ ഫിറ്റ്‌നെസ്
$ വീഡിയോ ഗെയിം
$ ചില്‍ഡ്രന്‍സ് ടോയ്
$ ഒടിടി പ്ലാറ്റ്‌ഫോം
$ ബുക്ക്‌സ്
$ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഡെലിവറീസ്
$ ഫുഡ് ഡെലിവറി
$ ഓണ്‍ലൈന്‍ ഷോപ്പിംഗ്
$ ലീഗല്‍ സര്‍വീസസ്
$ ഫാര്‍മസ്യൂട്ടിക്കല്‍സ്
$ ക്ലന്‍ലിനസ് ഉല്‍പ്പന്നങ്ങള്‍
$ വിദൂര മെഡിക്കല്‍ സേവനങ്ങള്‍
$ ഇലക്ട്രിക് വാഹനങ്ങള്‍
$ ഗാര്‍ഡനിംഗ്