Begin typing your search above and press return to search.
മികച്ച വരുമാനം നേടാം: സ്റ്റീല്‍ റിംഗ്, ഹുക്ക് നിര്‍മാണത്തിലൂടെ
നിര്‍മാണ മേഖലയില്‍ ധാരാളമായി ആവശ്യമുള്ള ഉല്‍പ്പന്നങ്ങളാണ് റിംഗുകളും ഹുക്കുകളും. ഫാന്‍, ഷേയ്ഡ്, ഊഞ്ഞാല്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഹുക്കുകളും വിപണിയില്‍ ഡിമാന്റുള്ള ഉല്‍പ്പന്നങ്ങളാണ്. ടിഎംടി ബാറുകള്‍ ഉപയോഗിച്ചും സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ചും ഹുക്കുകള്‍ നിര്‍മിക്കാം.
മാര്‍ക്കറ്റിംഗ്: ഹാർഡ്‌വെയർ കടകളും, കമ്പി, സിമെന്റ് വില്‍പ്പന കേന്ദ്രങ്ങളുമാണ് പ്രധാനമായും ആശ്രയിക്കാവുന്ന വില്‍പ്പന കേന്ദ്രങ്ങള്‍. കൂടാതെ വന്‍കിട നിര്‍മാണ സൈറ്റുകളില്‍ നിന്ന് നേരിട്ട് ഓര്‍ഡറുകള്‍ സ്വീകരിക്കുകയുമാകാം.
നിര്‍മാണ രീതി: ടിഎംടി സ്റ്റീല്‍ ബാറുകളുടെ കട്ടിംഗിനും ബെന്‍ഡിംഗിനും സഹായിക്കുന്ന ചെറുകിട യന്ത്രങ്ങളാണ് ഈ സംരംഭത്തില്‍ ഉപയോഗിക്കുന്നത്. ടിഎംടി സ്റ്റീല്‍ ബാറുകള്‍ വാങ്ങി കട്ടിംഗ് യന്ത്രത്തില്‍ ആവശ്യമായ നീളത്തില്‍ മുറിച്ചെടുക്കും. 20 കമ്പികള്‍ ഒരേ സമയം മുറിച്ചെടുക്കാന്‍ കഴിയും.
തുടര്‍ന്ന് ബെന്‍ഡിംഗ് യന്ത്രത്തില്‍ ആവശ്യമായ അളവുകളില്‍ വളച്ചെടുക്കും.
മൂലധന നിക്ഷേപം: (പ്രതിദിനം 1700 റിംഗു കള്‍ വരെ നിര്‍മിക്കുന്നതിന് വേണ്ടിയുള്ള യന്ത്രങ്ങള്‍)
കട്ടിംഗ് യന്ത്രം: 1,30,000 രൂപ
ബെന്‍ഡിംഗ് യന്ത്രം: 1,25,000 രൂപ
ആകെ: 2,55,000 രൂപ
പ്രവര്‍ത്തന വരവ് ചെലവ് കണക്ക് (പ്രതിദിനം): ടിഎംടി സ്റ്റീല്‍ ബാറുകള്‍ തൂക്ക വിലയ്ക്കാണ് വാങ്ങുന്നതും വില്‍ക്കുന്നതും.
വിപണി വിലകള്‍ ഏറ്റക്കുറച്ചിലുകള്‍ക്കു വിധേയമാണ്. നിലവിലുള്ള വില ആധാരമാക്കിയാണ് വാങ്ങലും വില്‍പ്പനയും. റിംഗുകളാക്കി നല്‍കുമ്പോള്‍ മൂല്യവര്‍ധിത സേവനത്തിനുള്ള വേതനമാണ് ലഭിക്കുക.
വരവ്: പ്രതിദിനം 1700
റിംഗ്ത2.50 = 4250 രൂപ
ചെലവ്: തൊഴിലാളി
വേതനം 1000 രൂപ
ലാഭം: 3250 രൂപ
യന്ത്രങ്ങളും പരിശീലനവും: ടിഎംടി സ്റ്റീല്‍ റിംഗുകളുടെ നിര്‍മാണത്തിനുള്ള യന്ത്രങ്ങളും പരിശീലനവും പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും. ഫോണ്‍ നമ്പര്‍: 0485 2999990.
(പിറവം ടെക്‌നോ ലോഡ്ജ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് ലേഖകന്‍)
Next Story
Videos