ലാഭകരമായ കുടുംബ സംരംഭമാണോ ആഗ്രഹിക്കുന്നത്? കോപ്പര്‍ വേര്‍തിരിച്ചെടുക്കല്‍ യന്ത്രം അവസരമാക്കാം

ലാഭകരമായ കുടുംബ സംരംഭമാണോ ആഗ്രഹിക്കുന്നത്? കോപ്പര്‍ വേര്‍തിരിച്ചെടുക്കല്‍ യന്ത്രം അവസരമാക്കാം
Published on

കേബിള്‍, വയര്‍ എന്നിവയില്‍ നിന്ന് കോപ്പര്‍ വേര്‍തിരിച്ചിരിക്കുന്ന യന്ത്രമാണ് കോപ്പര്‍ വയര്‍ സ്ട്രിപ്പിഗ് യന്ത്രം. കേബിള്‍, വയര്‍ നിര്‍മാണ കമ്പനികള്‍, കെട്ടിടം പൊളിക്കുന്ന ഇടങ്ങള്‍, സ്‌ക്രാപ്പ് കടകള്‍ എന്നിവിടങ്ങളില്‍ നിന്ന് പഴകിയ വയറുകളും കേബിളുകളും ലഭിക്കും. വീട്ടില്‍ സ്ഥാപിക്കാന്‍ കഴിയുന്ന കോപ്പര്‍ വേര്‍തിരിക്കല്‍ യന്ത്രം ഉപയോഗിച്ച് വയറുകള്‍ക്കും കേബിളുകള്‍ക്കും പുറമെയുള്ള സുരക്ഷാ ആവരണം സുഗമമായി നീക്കം ചെയ്യാനാവും.

ഇങ്ങനെ ലഭിക്കുന്ന കോപ്പര്‍ കിലോ കണക്കിന് തൂക്കി വാങ്ങാന്‍ ധാരാളം കമ്പനികള്‍കേരളത്തില്‍ തന്നെയുണ്ട്. 650-700 രൂപ വരെ കോപ്പറിന് വില ലഭിക്കും. 2 കിലോ വയറില്‍ നിന്ന് 1 കിലോ കോപ്പര്‍ലഭിക്കും. വളരെ ലളിതമായ വേര്‍തിരിക്കല്‍ പ്രക്രിയക്ക് ഒരു യന്ത്രം മാത്രം ഉപയോഗിച്ച്, വില്‍ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത അസംസ്‌കൃത വസ്തു നിര്‍മിച്ചെടുക്കാം. ഈ സംരംഭത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളി സ്‌ക്രാപ്പ് വയറുകളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നുള്ളതാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന യന്ത്രങ്ങളേക്കാള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് വില്‍ക്കുന്ന യന്ത്രത്തിനാണ് പ്രവര്‍ത്തന മികവുള്ളത്.

സാധ്യതകള്‍

1. മാര്‍ക്കറ്റിംഗ് ആവശ്യമില്ലാത്ത ലാഭകരമായ കുടുംബ സംരംഭം.

2. കോപ്പറിന്റെ വില്‍പ്പന എളുപ്പമാണ്. ഉയര്‍ന്ന വിലയും ലഭിക്കും.

3. വൈദഗ്ധ്യം കുറഞ്ഞവര്‍ക്കും പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രം. വൈദ്യുതി: 1 ഒജ മോട്ടര്‍ കപ്പാസിറ്റി: 300 കിലോ വരെ പ്രതിദിനം വേര്‍തിരിക്കല്‍ പ്രക്രിയക്ക് വിധേയമാക്കാം.

അസംസ്‌കൃത വസ്തുക്കള്‍:

കോപ്പര്‍ വയറുകളും കേബിളുകളും.

വില: 65000 മുതല്‍ ലഭ്യമാണ് (നികുതി പുറമെ)

(യന്ത്രങ്ങള്‍ നേരില്‍ കാണുന്നതിനും പ്രവര്‍ത്തനം മനസിലാക്കുന്നതിനുമുള്ള അവസരം അഗ്രോപാര്‍ക്കില്‍ ലഭിക്കുന്നതാണ്. ഫോണ്‍: 9446713767, 9747150330, 04842999990).

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com