സംരംഭകരെ ദുബായ് വിളിക്കുന്നു

വിദേശ നിക്ഷേപകരുടെ ലോകത്തിലെ തന്നെ പ്രിയപ്പെട്ട കേന്ദ്രമാകാന്‍ ദുബായ് നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിലെ സംരംഭകര്‍ക്കും അനുഗ്രഹമാകുന്നു. ലോക വിപണി ലക്ഷ്യമിടുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുമെല്ലാം അനുകൂലമാകുന്ന സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് ദുബായ് എഫ്ഡിഐ ഡയറക്റ്റര്‍ ഇബ്രാഹിം ഹുസൈന്‍ ആഹ്‌ലി.

ദുബായില്‍ സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനും അതിനു ശേഷമുള്ള സേവനങ്ങള്‍ക്കും സംരംഭകര്‍ക്ക് പിന്തുണ നല്‍കാന്‍ വേണ്ടി രൂപീകരിക്കപ്പെട്ടിരിക്കുന്ന ദുബായ് എഫ്ഡിഐ സംരംഭകര്‍ക്കും മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമിടയിലെ കണ്ണിയായി പ്രവര്‍ത്തിക്കുന്നു.

മാര്‍ക്കറ്റ് റിസര്‍ച്ചിന്റെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ സംരംഭകര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്ന ദുബായ് എഫ്ഡിഐ, സംരംഭക അനുകൂല അന്തരീക്ഷം സജ്ജമാക്കാന്‍ വേണ്ട നയരൂപീകരണത്തിനും സമ്മര്‍ദം ചെലുത്തുന്ന സംവിധാനമായാണ് പ്രവര്‍ത്തിക്കുന്നത്.

എന്തുകൊണ്ട് ദുബായ്?

  • ഭൗമശാസ്ത്രപരമായി ലോക വിപണിയെ ബന്ധിപ്പിക്കുന്ന വിധത്തിലുള്ള ദുബായ്‌യുടെ സ്ഥാനം സുപ്രധാന ഘടകമാണ്.
  • ജബല്‍ അലി തുറമുഖം അടക്കം ചരക്ക് നീക്കത്തിന് ലോകോത്തര സംവിധാനങ്ങളുള്ളതിനാല്‍ ലോക ജനസംഖ്യയില്‍ 240 കോടി ജനങ്ങളിലേക്ക് അഞ്ചു മണിക്കൂറിനുള്ളില്‍ ദുബായില്‍ നിന്ന് എത്തിച്ചേരാനാകും.
  • ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തിന് വെറും എട്ട് മണിക്കൂര്‍ വിമാനയാത്ര കൊണ്ട് ദുബായില്‍ എത്തിച്ചേരാനാകും.
  • 2017ല്‍ ദുബായ്‌യുടെ ജിഡിപി വളര്‍ച്ച ആറു ശതമാനമാണ്. അങ്ങേയറ്റം വൈവിധ്യമാര്‍ന്ന ഇക്കോണമിയാണ് രാജ്യത്തിന്റേത്.
  • 2014 - 2017 കാലഘട്ടത്തില്‍ മൊത്തം ജിഡിപിയുടെ 53 ശതമാനം സംഭാവന ചെയ്തിരിക്കുന്ന ട്രേഡ്, ലോജിസ്റ്റിക്‌സ്, ടൂറിസം മേഖലയാണ്.
  • ലോക രാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഏറ്റവും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് ദുബായ്. മനുഷ്യര്‍, അവരുടെ ആശയങ്ങള്‍, ഇന്നവേഷന്‍, സ്വപ്‌നങ്ങള്‍ തുടങ്ങിയവയൊക്കെയാണ് ഭാവിയിലെ മൂലധനം എന്ന വീക്ഷണത്തോടെ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്ബിന്‍ റഷീദ് അല്‍ മഖ്തൂം നടപ്പാക്കുന്ന മൃലമ 2071 എന്ന പദ്ധതി ഏറ്റവും നൂതനമായ ആശയങ്ങള്‍ക്കുള്ള വിളനിലമായാണ് യുഎഇ മാറ്റാന്‍ പോകുന്നത്.

അവസരങ്ങള്‍ എന്തൊക്കെ?

പ്രധാനമായും റീറ്റെയ്ല്‍, ലോജിസ്റ്റിക്‌സ്, ടൂറിസം & ഹോസ്പിറ്റാലിറ്റി, ഐ.റ്റി മേഖല എന്നീ രംഗങ്ങളിലാണ് അവസരങ്ങളേറെ. ഓരോ മേഖലയ്ക്കും അനുകൂലമായ ഒട്ടനവധി ഘടകങ്ങളാണ് ഇവിടെയുള്ളത്.

ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി

വളരെ വിപുലമായ ഏവിയേഷന്‍ സൗകര്യമാണ് ദുബായ്‌യുടെ ഈ രംഗത്തെ കരുത്ത്. ലോകത്തിന്റെ 260 ഡെസ്റ്റിനേഷനുകളില്‍ നിന്ന് 140 ഓളം ഡയറക്റ്റ് കണക്റ്റ് എയര്‍ലൈനുകള്‍ ദുബായിലേക്കുണ്ട്.

വിനോദ സഞ്ചാരികളെയും ട്രേഡ് വിസിറ്റേഴ്‌സിനെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ള 156 ഓളം ഇവന്റുകളാണ് പ്രതിവര്‍ഷം ദുബായില്‍ നടക്കുന്നത്. മാത്രമല്ല ഗള്‍ഫുഡ്, ടേസ്റ്റ് ഓഫ് ദുബായ്, ദുബായ് ഫുഡ് ഫെസ്റ്റിവല്‍ എന്നിങ്ങനെ ലോക പ്രശസ്തമായ വാര്‍ഷിക ഭക്ഷ്യമേളകളും ഇവിടെ നടക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിനാളുകള്‍ സംബന്ധിക്കുന്ന ഈ മേളകള്‍ ദുബായിയെ ലോകത്തിന്റെ തന്നെ രുചിയിടമാക്കുന്നുണ്ട്.

റെസ്‌റ്റൊറന്റ്, ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി രംഗത്ത് പുതുമയേറിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളി സംരംഭകര്‍ക്കും ഈ അവസരം മുതലെടുക്കാന്‍ ദുബായിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാവുന്നതാണ്.

പ്രതിവര്‍ഷം ദുബായ് സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടാകുന്നത്. 2017ല്‍ 1.52 കോടി സന്ദര്‍ശകരാണ് ദുബായിലെത്തിയതെങ്കില്‍ 2020ല്‍ പ്രതീക്ഷിക്കുന്നത് രണ്ടുകോടി ജനങ്ങളെയാണ്. ഹോസ്പിറ്റാലിറ്റി രംഗത്ത് ഇനിയും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് ഉപകരിക്കും.

റീറ്റെയ്ല്‍

ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ സാന്നിധ്യത്തിന്റെ കാര്യമെടുത്താല്‍ ലോകത്ത് ലണ്ടന്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ദുബായിക്ക്. 2017ല്‍ 50 പുതിയ ഗ്ലോബല്‍ ബ്രാന്‍ഡുകളാണ് ഇവിടേക്ക് എത്തിയത്. 29 ലക്ഷം ചതുരശ്ര മീറ്റര്‍ റീറ്റെയ്ല്‍ സ്‌പേസ് ഇപ്പോള്‍ ലഭ്യമാണ്. ഇനിയും വന്‍ മാളുകള്‍ ഉയരുന്നുണ്ട്. ലോക ജനതയെ ലക്ഷ്യം വെയ്ക്കുന്ന റീറ്റെയ്ല്‍ ഗ്രൂപ്പുകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും ഇത് മികച്ച അവസരമാണ്.

ലോജിസ്റ്റിക്‌സ്

2018ല്‍ ജബല്‍ അലി തുറമുഖത്തിന്റെ കപ്പാസിറ്റി 22.1 മില്യണ്‍ ടിഇയു ആകും. ലോകത്തിന്റെ ട്രേഡ് ഹബ്ബായി വളരുന്ന ദുബായ്‌യുടെ ഈ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ തന്നെയാണ് ലോജിസ്റ്റിക്‌സ് രംഗത്തിന് കരുത്ത്.

ലോക്കല്‍ പാര്‍ട്ണറുമായി കൂടിചേര്‍ന്നും ഫ്രീ സോണിലും ബിസിനസ് സ്ഥാപിക്കാന്‍ സംരംഭകര്‍ക്ക് അനായാസം സാധിക്കുമെന്ന് ദുബായില്‍ സംരംഭങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ട നിയമപരവും അല്ലാതെയുമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ദുബായ് എഫ്ഡിഐയുടെ ഇന്ത്യയിലെ പാര്‍ട്ണര്‍ കൂടിയായ മുസ്തഫ ആന്‍ഡ് അല്‍മനയുടെ സ്ഥാപകനും ചെയര്‍മാനുമായ ഒ.വി മുസ്തഫ സഫീര്‍ വ്യക്തമാക്കുന്നു.

എന്തുകൊണ്ട് ഇപ്പോള്‍ നിക്ഷേപിക്കണം?

  • പ്രധാന ആകര്‍ഷണം 2020ല്‍ ദുബായ് ആതിഥ്യം വഹിക്കാന്‍ പോകുന്ന എക്‌സ്‌പോ 2020 തന്നെ.
  • ഇതാദ്യമായാണ് വേള്‍ഡ് എക്‌സ്‌പോ മിഡില്‍ ഈസ്റ്റ് ആഫ്രിക്ക ആന്‍ഡ് സൗത്ത് ഏഷ്യ റീജിയണില്‍ നടക്കാന്‍ പോകുന്നത്.
  • രണ്ടരക്കോടി സന്ദര്‍ശകരെയാണ് 2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ നടക്കുന്ന ദുബായ് എക്‌സ്‌പോയിലേക്ക് പ്രതീക്ഷിക്കുന്നത്. അതില്‍ 70 ശതമാനം പേരും ഇന്റര്‍നാഷണല്‍ സന്ദര്‍ശകരാകും.
  • മറ്റൊന്ന് എക്‌സ്‌പോയുടെ തീം തന്നെയാണ്. Connecting Minds, Creating the Future എന്നതിനെ ആസ്പദമാക്കി നടക്കുന്ന എക്‌സ്‌പോയില്‍ സബ് തീമുകളായി മൊബിലിറ്റി, സസ്റ്റെയ്‌നബിലിറ്റി, ഓപ്പര്‍ച്യൂണിറ്റി എന്നിവയുമുണ്ട്.
  • എക്‌സ്‌പോയുടെ തീമുമായി ബന്ധപ്പെട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ്, ബ്ലോക്ക് ചെയ്ന്‍ എന്നിവയ്‌ക്കെല്ലാം ശക്തമായ ഊന്നലാണ് ദുബായ് നല്‍കുന്നത്. 2020 ഓടെ ബ്ലോക്ക് ചെയ്ന്‍ സാ

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it