ഐസ്‌ക്രീം നിര്‍മാണത്തിലൂടെ നേടാം അരക്കോടി രൂപയോളം ലാഭം; സംരംഭകരാകുന്നതെങ്ങനെ?

ഐസ്‌ക്രീം, എന്നും വിപണിയില്‍ ആവശ്യക്കാരേറെയുള്ളതിനാല്‍ തന്നെ ഏറെ ലാഭകരമായി ചെയ്യാന്‍ കഴിയുന്ന ബിസിനസാണിത്. ചെറിയ മുതല്‍ മുടക്കിലും വലിയ തുക നിക്ഷേപിച്ചും സംരംഭം തുടങ്ങാം. വിപണി വളരുന്നതനുസരിച്ച് നിക്ഷേപം കൂട്ടിയാലും മതി. ബ്രാന്‍ഡഡ് കമ്പനികളേക്കാള്‍ വില കുറച്ചു വില്‍ക്കാനാകുമെന്നതിനാല്‍ വേഗത്തില്‍ വിപണി പിടിക്കാം. ഫ്രീസറുകളില്‍ സൂക്ഷിക്കുന്ന പ്രകൃതിദത്ത ഐസ്‌ക്രീമുകള്‍ ഒന്‍പത് മാസം വരെ കേടുകൂടാതെയിരിക്കുമെന്നതിനാല്‍ കാലാവസ്ഥാ പ്രശ്നങ്ങള്‍ മൂലം വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കിലും ഉല്‍പ്പന്നം നശിച്ചുപോകില്ല. ഇപ്പോള്‍ എല്ലാ സീസണിലും തന്നെ ഐസ്‌ക്രീമുകള്‍ക്ക് ഡിമാന്‍ഡുണ്ട്. നല്ല മത്സരമുള്ള മേഖലയാണെങ്കിലും ഗുണമേന്മയുള്ള ഉത്പന്നങ്ങളാണെങ്കില്‍ അത് മറികടക്കാനാകും.

പദ്ധതി വിശദാംശങ്ങള്‍

ഉല്‍പ്പാദന ശേഷി: പ്രതിവര്‍ഷം 1,10,000 ലിറ്റര്‍

വിപണി:കടകള്‍, വീടുകള്‍, വിവാഹം പോലുള്ള ചടങ്ങുകള്‍ എന്നിവിടങ്ങളിലെല്ലാം ഐസ്‌ക്രീമിന് വിപണിയുണ്ട്

അസംസ്‌കൃതവസ്തുക്കള്‍:പാല്‍, പഞ്ചസാര, പാല്‍പ്പൊടി, പാല്‍ക്രീം, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പായ്ക്കിംഗ് സാധനങ്ങള്‍

ആവശ്യമായ യന്ത്ര സാമഗ്രികള്‍: കണ്ടിന്യുവസ് ഫ്രീസര്‍, പാസ്ചുറൈസര്‍, ഹോമോജെനൈസര്‍, ഏജിംഗ് വാറ്റ്, പായ്ക്കിംഗ് മെഷീന്‍ തുടങ്ങിയവയും ട്രിപ്പിള്‍ റോള്‍ മില്‍, ബോള്‍ മില്‍, വാര്‍ണിഷ് കെറ്റില്‍ എന്നിവ.

സ്ഥലം: 20 സെന്റ്

കെട്ടിടം: 200 ചതുരശ്രയടി

പവര്‍: 30 കിലോവാട്ട്

വെള്ളം: പ്രതിദിനം 5000 ലിറ്റര്‍

ജോലിക്കാര്‍: 8 പേര്‍

പദ്ധതി ചെലവ്

* ബില്‍ഡിംഗ്: 17.50 ലക്ഷം

* മെഷിനറി: 60 ലക്ഷം

* മറ്റ് ആസ്തികള്‍: 10 ലക്ഷം

* പ്രവര്‍ത്തന മൂലധനം: 20 ലക്ഷം

ആകെ ചെലവ്: 107.50 ലക്ഷം

വാര്‍ഷിക വിറ്റു വരവ് : 176 ലക്ഷം

നികുതിക്ക് മുമ്പുള്ള ലാഭം : 52 ലക്ഷം


(മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സംരംഭകര്‍ക്കായി തയ്യാറാക്കിയ പ്രോജക്ട് പ്രൊഫൈലുകളില്‍ നിന്നും തെരഞ്ഞെടുത്ത പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it