തേങ്ങയില്‍ നിന്ന് വരുമാനം നേടാം

കേരളത്തില്‍ ഏറ്റവും സുലഭമായ തേങ്ങ കൊണ്ട് മികച്ച സംരംഭം കെട്ടിപ്പടുക്കാമെന്ന് നിരവധി സംരംഭകര്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ തേങ്ങ ഉല്‍പ്പന്നങ്ങളുടെ വിപണി വളര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ പുതിയ സംരംഭകനും തന്റേതായ ഇടം കണ്ടെത്താന്‍ കഴിയും. സാധാരണ വെളിച്ചെണ്ണ മുതല്‍ ആവശ്യക്കാര്‍ ഏറെയുള്ള ഡെസിക്കേറ്റഡ് കോക്കനട്ട്, വെര്‍ജിന്‍ കോക്കനട്ട് ഓയ്ല്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ നാളികേരം ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കാനാകും. വെര്‍ജിന്‍ കോക്കനട്ട് ഓയ്ല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള യൂണിറ്റാണ് ഇവിടെ നല്‍കുന്നത്. ഉപോല്‍പ്പന്നങ്ങളായി, പാല്‍ എടുത്ത ശേഷം ബാക്കി വരുന്ന കോക്കനട്ട് പൗഡര്‍, തേങ്ങാവെള്ളം ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന കോക്കനട്ട് വിനിഗര്‍, വെര്‍ജിന്‍ കോക്കനട്ട് ഓയ്ല്‍ ഉല്‍പ്പാദനത്തിനു വേണ്ടി ഒഴിവാക്കുന്ന പുറംഭാഗത്തെ തവിട്ട് നിറത്തിലുള്ള ഭാഗമായ കോക്കനട്ട് ടെസ്റ്റ പൗഡര്‍, ചിരട്ട എന്നിവയും ലഭിക്കുന്നത് വരുമാനം വര്‍ധിപ്പിക്കുന്നു. കാസര്‍കോഡുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും കൊച്ചിയിലെ നാളികേര വികസന ഓഫീസും ഇതിനു വേണ്ട സാങ്കേതിക വിദ്യ നല്‍കുന്നു. പ്രതിദിനം 5000 തേങ്ങ സംസ്‌കരിക്കുന്നതിന് ശേഷിയുള്ള പ്രോജക്റ്റാണിത്. 10 തൊഴിലാളികളും ആവശ്യമുണ്ടാകും.

പുതു സംരംഭകര്‍ക്ക്

പ്രോജക്റ്റ് കോസ്റ്റ്

15 സെന്റ് ഭൂമി: 2 ലക്ഷം (വ്യവസായ എസ്‌റ്റേറ്റുകളില്‍ സെന്റിന് 8000 മുതല്‍ ഭൂമി ലഭ്യമാണ്) കെട്ടിടവും അനുബന്ധ ജോലികളും: (3500 സ്‌ക്വയര്‍ ഫീറ്റ് ഫാക്റ്ററി) : 30 ലക്ഷം രൂപ

മെഷിനറീസ് : 35 ലക്ഷം രൂപ

വൈദ്യുതീകരണവും പ്ലംബിംഗും : 11 ലക്ഷം രൂപ

മറ്റു പ്രാഥമിക ചെലവുകള്‍ : 5 ലക്ഷം

മറ്റു സ്ഥിര ആസ്തി : മൂന്ന് ലക്ഷം

പാക്കിംഗ് മെഷീന്‍ : 12 ലക്ഷം രൂപ

ആകെ ചെലവ് : 98 ലക്ഷം രൂപ

ഈ തുക കണ്ടെത്താനായി ബാങ്ക് വായ്പയും പ്രൊമോട്ടര്‍മാരുടെ സംഭാവനയും സര്‍ക്കാര്‍ സബ്‌സിഡിയും ഉപയോഗപ്പെടുത്താം. 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. വനിതകളാണെങ്കില്‍ 40 ശതമാനം വരെയും.

പ്രവര്‍ത്തന ചെലവ്

ഒരു വര്‍ഷത്തെ വില്‍പ്പന പ്രതീക്ഷിക്കുന്നത് 2.16 കോടി രൂപ. അതിന്റെ 25 ശതമാനം തുകയെങ്കിലും പ്രവര്‍ത്തന മൂലധനമായി കരുതണം. അതായത് 54 ലക്ഷം രൂപ.

ഉല്‍പ്പാദനവും വരുമാനവും

(പതിദിനം 5000 തേങ്ങ സംസ്‌കരിക്കുമ്പോള്‍)വെര്‍ജിന്‍ കോക്കനട്ട് ഓയ്ല്‍ : (270ലിറ്റര്‍ ത 320 രൂപ) 86400

കോക്കനട്ട് പൗഡര്‍ : 180 കിലോ ത 250 = 45,000

ടെസ്റ്റ പൗഡര്‍ : 100 കിലോ ത 140 രൂപ = 14,000

ഷെല്‍ കാര്‍ബണ്‍ : 500 ത 125 രൂപ = 62,500

ആകെ : 207900 രൂപ

ഒരു മാസം 25 പ്രവൃത്തി ദിനമായി കണക്കാക്കിയാല്‍

പ്രതിമാസ വരുമാനം : 51.98 ലക്ഷം രൂപ

ചെലവ്

ഉല്‍പ്പാദന ചെലവ് : 34.80 ലക്ഷം

(ശമ്പളം : 11.25 ലക്ഷം; വൈദ്യുതി : 1.59 ലക്ഷം; കാരിയേജ് ഇന്‍വാഡ്‌സ് : 2.63 ലക്ഷം; കണ്‍സ്യൂമബ്ള്‍ : 1.50 ലക്ഷം; പാക്കിംഗ് മെറ്റീരിയല്‍ : 4.31 ലക്ഷം; അറ്റകുറ്റപ്പണികള്‍ : 1.26 ലക്ഷം; ഇന്‍ഷുറന്‍സ് : 10000 രൂപ

തേയ്മാനം : 12.16 ലക്ഷം രൂപ)

ഭരണപരമായ ചെലവ് : 93,000

(പ്രിന്റിംഗ് & സ്റ്റേഷനറി : 40,000 രൂപ; നികുതി : 35,000 രൂപ; ടെലഫോണ്‍ : 15,000 രൂപ; വാടക : 300 രൂപ)

വില്‍പ്പന ചെലവ് : 6 ലക്ഷം രൂപ

(പരസ്യം : 3 ലക്ഷം രൂപ; യാത്രാ ചെലവും മറ്റും : 1 ലക്ഷം; കാരിയേജ് ഔട്ട് വാര്‍ഡ് : 2 ലക്ഷം രൂപ)

വായ്പാ തിരിച്ചടവ് അടക്കമുള്ള

സാമ്പത്തിക ചെലവുകള്‍ : 70,000 രൂപ

ആകെ : 43.23 ലക്ഷം രൂപ

പ്രവര്‍ത്തന ലാഭം (പ്രതിമാസം) : 8.75 ലക്ഷം രൂപ

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it