പോഡ് ഹോട്ടലുകൾ:  ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ സാധ്യതകൾ തുറന്ന് പുതുആശയം

രാജ്യത്തെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ പതുക്കെ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ് പോഡ് ഹോട്ടലുകൾ അഥവാ കാപ്സ്യൂൾ ഹോട്ടലുകൾ.

ഇന്ത്യയില്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം ആയിട്ടുള്ളുവെങ്കിലും ലോകത്തു പലയിടങ്ങളിലും പരീക്ഷിച്ച് വിജയിച്ച ഒരു ആശയമാണിത്.

വളരെ കുറഞ്ഞ സ്ഥലത്ത് ആവശ്യമുള്ള സാധനങ്ങൾ മാത്രം കസ്റ്റമർക്ക് ലഭ്യമാക്കുന്ന പോഡുകളുടെ രൂപത്തിലുള്ള മുറികളാണ് ഇവ. മറ്റ് ഹോട്ടലുകളെ അപേക്ഷിച്ച് മുറി വാടകയും മറ്റ് ചെലവുകളും കുറവാണ് എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

അത്യാവശ്യം വേണ്ട ഫർണിച്ചർ, വൈഫൈ സംവിധാനം, ടിവി, ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം, ബങ്ക് ബെഡുകൾ എന്നിവയെല്ലാം ഈ പോഡുകളിൽ ഉണ്ടാകും.

അർബൻ പോഡ് എന്ന കമ്പനിയാണ് ആദ്യമായി ഇന്ത്യയിൽ ഇത്തരമൊരു ഹോട്ടൽ തുടങ്ങിയത്. മുബൈ നഗരത്തിലാണ് ഇതുള്ളത്.

സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന നഗരങ്ങളിലും ചിലവുകുറഞ്ഞ താമസസൗകര്യം തേടുന്നവർക്കും വലിയൊരു അനുഗ്രഹമാണ് ഈ ക്യാപ്സ്യൂൾ ഹോട്ടലുകൾ.

കേരളത്തിലും ഇതിന് നല്ല സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ റിപ്പോർട്ട് പ്രകാരം ട്രാവൽ ആൻഡ് ടൂറിസം ഇൻഡസ്ടറിയുടെ ജിഡിപിയിലെ വിഹിതം 2017 ലെ 15.24 ട്രില്യണിൽ നിന്ന് 2028 ആകുമ്പോഴേക്കും 32.05 ട്രില്യൺ രൂപയായി ഉയരും. ഇന്ത്യയ്ക്ക് വിദേശ നാണ്യം നേടിത്തരുന്ന വ്യവസായങ്ങളിൽ മൂന്നാം സ്ഥാനമാണ് ട്രാവൽ ആൻഡ് ടൂറിസത്തിന്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it