രാജ്യാന്തര വിപണിയില്‍ നിക്ഷേപിക്കാം, കൂടുതല്‍ നേട്ടമുണ്ടാക്കാം
നാം നിത്യ ജീവിതത്തില്‍ കണ്ടും കേട്ടുമിരിക്കുന്ന എത്രമാത്രം വലിയ കമ്പനികളുണ്ട്. ഗൂഗ്ള്‍, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങി രആഗോളതലത്തില്‍ ശ്രദ്ധേയമായ എത്രയോ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭിച്ചാല്‍ അത് നേട്ടമാകുമെന്ന് തോന്നിയിട്ടില്ലേ? എന്നാല്‍ രാജ്യത്തെ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളിലൊന്നും ലിസ്റ്റ് ചെയ്യപ്പെടാത്തത് നിക്ഷേപകരെ സംബന്ധിച്ച് നിരാശാജനകമാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്ത ആഗോള കമ്പനികളില്‍ നിക്ഷേപിക്കാന്‍ 1960 കളുടെ തുടക്കത്തിലാണ് രാജ്യാന്തര തലത്തിലുള്ള നിക്ഷേപങ്ങളെ കുറിച്ച് നിക്ഷേപകരില്‍ ബോധമുണ്ടായത്. ഇത്തരത്തില്‍ പോര്‍ട്ട്‌പോളിയോ വൈവിധ്യവത്കരിച്ചതിലൂടെ പലര്‍ക്കും, ഒരു പ്രത്യേക രാജ്യത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വരുത്തുന്ന നഷ്ടത്തെ പ്രതിരോധിക്കാനായി. പ്രത്യേക മേഖലയിലോ അസറ്റ് ക്ലാസിലോ മാത്രമായി നിക്ഷേപിക്കുന്നത് നഷ്ടസാധ്യത വര്‍ധിപ്പിക്കുന്നു എന്നതും ആഗോള തലത്തിലെ നിക്ഷേപത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. മാത്രമല്ല, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും നേട്ടമാകുന്നു.
നിക്ഷേപം തുടങ്ങാന്‍..
അംഗീകൃത ബ്രോക്കിംഗ് സ്ഥാപനത്തിലൂടെ ഇതിനായി പ്രത്യേകം ഡിമാറ്റ് അല്ലെങ്കില്‍ ട്രേഡിംഗ് എക്കൗണ്ട് ആരംഭിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇന്നത്തെ നിലയില്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകന് ലിബറലൈസ്ഡ് റമിറ്റന്‍സ് സ്‌കീം മുഖേന രണ്ടര ലക്ഷം ഡോളര്‍ (ഏകദേശം 1.88 കോടി രൂപ) വരെ ഇത്തരത്തില്‍ നിക്ഷേപിക്കാനാകും. വിദേശത്ത് നിക്ഷേപിക്കുന്നതിനുള്ള ബ്രോക്കര്‍ ഫീസ് ഒരു ഓഹരിക്ക് 1 സെന്റ് മുതല്‍ ഒരു ഇടപാടിന് 2.99 ഡോളര്‍ വരെയാണ്. എന്നാല്‍ നേരിട്ട് നിക്ഷേപിക്കാനാണ് തീരുമാനമെങ്കില്‍ വിജയകരമായ നിക്ഷേപത്തിന് ഒട്ടേറെ നിരീക്ഷണ ഗവേഷണങ്ങള്‍ നടത്തേണ്ടി വരും.
ഇതുകൂടാതെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) നിക്ഷേപിക്കുന്നതും മികച്ച അവസരമാണ് നല്‍കുക. രാജ്യാന്തര സൂചികകള്‍ക്കനുസരിച്ചുള്ള ഇടിഎഫ് നല്‍കുന്ന ഫണ്ട് ഹൗസുകള്‍ രാജ്യത്തിനകത്ത് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. Nasdaq, എസ് ആന്‍ഡി പി 100 പോലുള്ളവ ഉത്തരം. ഇതിനായി നിലവിലുള്ള ഡിമാറ്റ്, ട്രേഡിംഗ് എക്കൗണ്ടുകള്‍ തന്നെ ഉപയോഗിക്കാനാകും എന്നതാണ് നേട്ടം.
ആഗോള തലത്തിലുള്ള നിക്ഷേപത്തിന്റെ സാധ്യതകള്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെയുമാകും. നിരവധി ഇന്ത്യന്‍ ഫണ്ട് ഹൗസുകള്‍ ഇത്തരത്തിലുള്ള സ്‌കീമുകള്‍ നല്‍കി വരുന്നുണ്ട്. ഇതിനായും പ്രത്യേക ട്രേഡിംഗ് എക്കൗണ്ട് ആരംഭിക്കേണ്ടതില്ല. മറ്റേതൊരു മ്യൂച്വല്‍ ഫണ്ടുകളിലുമെന്ന പോലെ ഇവയില്‍ നിക്ഷേപിക്കാനാകും. പ്രതിമാസം ചുരുങ്ങിയത് 500 രൂപ മുതല്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലൂടെയും നിക്ഷേപിക്കാനാകും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline