പുതിയകാലത്തെ ബിസിനസ് അവസരങ്ങള്‍ ഈ 4 രംഗങ്ങളില്‍; ഐവിഎല്‍ സാരഥി സുനില്‍ ഗുപ്ത പറയുന്നു

വലിയ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പുതിയ സാഹചര്യങ്ങളും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളില്‍ വരുന്ന മാറ്റങ്ങളും ഉള്‍ക്കൊള്ളാനും പരമ്പരാഗത ബിസിനസ് മോഡലില്‍ നിന്ന് അതിവേഗം മാറ്റം വരുത്തി മുന്നോട്ട് പോകാനുംഇപ്പോള്‍ പ്രയാസം നേരിടുന്നുണ്ട്. അതേ സമയം പുതുതലമുറ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക്, പുതിയ കാലത്തിലെ പ്രശ്നങ്ങള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പരിഹാരം കണ്ടെത്തി മുന്നേറാനുള്ള അവസരവും ഇത് നല്‍കുന്നു.

നാല് മേഖലകളിലാണ് ഇപ്പോള്‍ വന്‍ അവസരങ്ങള്‍ കാണുന്നത്. ഇവ വിശദമായി പരിശോധിക്കാം

1. ഹെല്‍ത്ത് ടെക്: കൊറോണ വൈറസ് വ്യാപനരീതി കണ്ടെത്താനും കൃത്യമായ രോഗീപരിചരണം സാധ്യമാക്കാനും ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളെ സഹായിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കും. നിര്‍മിത ബുദ്ധി, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, 3ഉ പ്രിന്റിംഗ്, നാനോ ടെക്നോളജി, റോബോട്ടിക്സ് എന്നിവയും മറ്റ് ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുമെല്ലാം ഉള്‍ക്കൊള്ളിച്ച് സൃഷ്ടിക്കുന്ന വെര്‍ച്വല്‍ ഹെല്‍ത്ത് സൊലൂഷനുകള്‍ കൊറോണ വൈറസ് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. നിലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന നിരവധി റെഡി ടു യൂസ് ഓപ്പണ്‍ സോഴ്സ് ചാറ്റ് ബോട്ടുകളുണ്ട്. ഇവയെ മതിയായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാം. അതിഗുരുതരാവസ്ഥയിലുള്ള രോഗികളെ ട്രാക്ക് ചെയ്യാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും ഇത് സഹായിക്കും.

2. എഡ്ടെക്: ലോകമെമ്പാടുമുള്ള സ്‌കൂളുകളും സര്‍വകലാശാലകളും പരമ്പരാഗത അധ്യയന രീതിയെ ചടുലമായ ഡിജിറ്റല്‍ ക്ലാസ് റൂം ശൈലിയിലേക്ക് മാറ്റിപണിയുകയാണ്. എല്ലാ തലത്തില്‍ പെട്ട പഠിതാക്കള്‍ക്കും വേണ്ട സൊലൂഷന്‍സ് നല്‍കാന്‍ സംരംഭകര്‍ക്ക് ഇപ്പോള്‍ അവസരമുണ്ട്. എക്സിപിരിയന്‍ഷ്യല്‍ ലേണിംഗ്, എനിടൈം ലേണിംഗ്, സെല്‍ഫ് ലേണിംഗ് എന്നിവയെല്ലാം എഡ്ടെക്കിന്റെ വളര്‍ച്ചയ്ക്കുള്ള പുതിയ വഴിത്താരകളാണ്.

3. ഇ കോമേഴ്സ്: ഉപഭോക്താക്കളുടെ താല്‍പ്പര്യത്തില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ ഇ കോമേഴ്സ് സംരംഭങ്ങള്‍ക്ക് മുന്നില്‍ വലിയ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഷോറൂമുകള്‍ സന്ദര്‍ശിക്കുന്നതിന് പകരം ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നത് കൂടിവരുന്നുണ്ട്. ചെറുകിട സംരംഭകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മികച്ച ഇ കോമേഴ്സ് വെബ്സൈറ്റുകളെ ഉപയോഗിക്കാം.

4. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്റിനൊപ്പം പങ്കാളിത്തമാകാം: സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ പശ്ചാത്തല സൗകര്യങ്ങളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് പ്രവര്‍ത്തന മേഖല വിപുലീകരിക്കാനും ഇപ്പോള്‍ അവസരമുണ്ട്. സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ പ്രസന്‍സ് ലെസ്, പേപ്പര്‍ ലെസ്, കാഷ്ലെസ് സര്‍വീസ് ഡെലിവറി സാധ്യമാക്കാന്‍ ബിസിനസുകളെയും സ്റ്റാര്‍ട്ടപ്പുകളെയും സഹായിക്കുന്ന നൂതനമായ ഡിജിറ്റല്‍ പശ്ചാത്തല സൗകര്യം സര്‍ക്കാര്‍ ഇതിനകം ഒരുക്കിയിട്ടുണ്ട്.

Related Articles
Next Story
Videos
Share it