Begin typing your search above and press return to search.
എം ജി രാജമാണിക്യം ഐ എ എസ് പറയുന്നു കേരളത്തില്‍ അവസരങ്ങള്‍ ഈ മേഖലകളില്‍
1. ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രി:
സാമൂഹികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായി ഏറെ മുന്നില്‍ നില്‍ക്കുന്ന സമൂഹമാണ് കേരളം. ഇവിടെ പരിസ്ഥിതിയെ മലിനമാക്കുന്ന സംരംഭങ്ങള്‍ വരുന്നതിനെ പൊതുസമൂഹവും സര്‍ക്കാരും അനുകൂലിക്കുന്നില്ല. മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലേതുപോലെ വന്‍തോതില്‍ ഭൂമിയും ഇവിടെ വ്യവസായത്തിന് അനുയോജ്യമായ വിധത്തില്‍ ഇല്ല. പക്ഷേ നമുക്ക് പറ്റുന്ന സുപ്രധാനമായ മേഖലയാണ് ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രി. മെഡിക്കല്‍ ഡിവൈസസ് നിര്‍മാണം, ലൈഫ് സയന്‍സുമായി ബന്ധപ്പെട്ട റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്, അത്യാധുനിക ലാബുകള്‍ തുടങ്ങിയവയെല്ലാം ഈ വിഭാഗത്തില്‍ വരും. ഹൈടെക്, വിവരാധിഷ്ഠിത വ്യവസായങ്ങള്‍ക്കാണ് കേരളത്തില്‍ ഏറെ സാധ്യത. അടുത്ത 20-25 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം ഹൈടെക് നോളജ് ബേസ്ഡ് സംരംഭങ്ങളുടെ നാടായി മാറും
2. ഹെല്‍ത്ത് ടൂറിസം സര്‍വീസസ്:
ഹെല്‍ത്ത് ടൂറിസം രംഗത്ത് ഐറ്റി അധിഷ്ഠിത ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കാനുള്ള സാധ്യത ഏറെയാണ്. ഹെല്‍ത്ത് ടൂറിസം മാത്രമല്ല, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഏത് രംഗത്തും ഐറ്റി അധിഷ്ഠിത ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കാം. ഉദാഹരണത്തിന് കുറഞ്ഞ ചെലവില്‍ ഒരു വെയ്ന്‍ ഫൈന്‍ഡര്‍ മലയാളികളുടെ ഒരു സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പോലെ ഹെല്‍ത്ത് ടൂറിസം സര്‍വീസസ് രംഗത്ത് ടെക് സംരംഭങ്ങള്‍ സാധ്യതയേറെയാണ്.
3. ലൈറ്റ് എന്‍ജിനീയറിംഗ്:
ഈ രംഗമാണ് കേരളത്തില്‍ ഏറെ സാധ്യതയുള്ള മറ്റൊന്ന്, ഇലക്ട്രോണിക്സ്, ലൈറ്റ് എന്‍ജിനീയറിംഗ് മേഖലയ്ക്ക സര്‍ക്കാര്‍ ഗൗരവമായ ഊന്നല്‍ നല്‍കുന്നുണ്ട്.
4. ആയുര്‍വേദം:
കേരളത്തിന്റെ തനതായ മേഖലയാണ്. കാലോചിതമായ വിധത്തില്‍ ഈ രംഗത്ത് സംരംഭങ്ങള്‍ തുടങ്ങാം. പുതിയ സാഹചര്യങ്ങള്‍ ആയുര്‍വേദത്തിന് അനുകൂലവുമാണ്.
വിവരാധിഷ്ഠിത, ഹൈടെക് സംരംഭങ്ങള്‍ക്ക് അനുയോജ്യമായ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്ന സ്ഥലമാണ് കേരളം. അക്കാര്യത്തില്‍ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് തന്നെ പറയാം. ഹൈടെക് സേവനങ്ങള്‍ ഉപയോഗിക്കാന്‍ പറ്റുന്ന അറിവും വിദ്യാഭ്യാസവുമുള്ളവര്‍ ഇവിടെയുണ്ട്. മികച്ച ഗവേഷണ കേന്ദ്രങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനങ്ങളുണ്ട്. അതുകൊണ്ട് കേരളത്തിന് അനുയോജ്യമായ രംഗങ്ങളില്‍ സംരംഭം തുടങ്ങാന്‍ നിക്ഷേപകര്‍ മുന്നിട്ടിറങ്ങാന്‍ പറ്റിയ അവസരം കൂടിയാണിത്.
Next Story
Videos