ദുബായില്‍ ഏറ്റവും കൂടുതല്‍ വേതനമുള്ള 19 ജോലികള്‍

1. ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍

അലവന്‍സുള്‍പ്പടെ ശരാശരി മാസവരുമാനം: 95,000 ദിര്‍ഹം

ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തി സ്ഥാപനത്തിന്റെ വരുമാനം കൂട്ടുകയെന്ന ദൗത്യമാണ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ക്കുള്ളത്. ഏറെ ഡിമാന്റുള്ള ഈ ജോലിക്ക് വേണ്ട പ്രധാന യോഗ്യത മാര്‍ക്കറ്റിംഗിലുള്ള കഴിവും അവഗാഹവുമാണ്.

2. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍

അലവന്‍സ് ഉള്‍പ്പടെ ശരാശരി മാസവരുമാനം: 75,000 ദിര്‍ഹം

ഒരു സ്ഥാപനത്തിന്റെ സ്ട്രാറ്റജിക് അഡൈ്വസര്‍ എന്ന നിലയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനമാണ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ക്കുള്ളത്. അതുകൊണ്ടുതന്നെ അവരുടെ വേതനവും വളരെ കൂടുതലാണ്. ഈ രംഗത്തുള്ള ആഴത്തിലുള്ള അറിവും വിദ്യാഭ്യാസയോഗ്യതയും ഉള്ളവര്‍ക്ക് തിളങ്ങാനാകും.

3. ചീഫ് ലീഗല്‍ ഓഫീസര്‍

അലവന്‍സ് ഉള്‍പ്പടെ ശരാശരി മാസവരുമാനം: 77,000 ദിര്‍ഹം

സ്ഥാപനങ്ങളിലെ ചീഫ് ലീഗല്‍ ഓഫീസര്‍മാര്‍ക്ക് ഉത്തരവാദിത്തങ്ങളേറെയാണ്. സ്ഥാപനത്തിന്റെ എല്ലാ തീരുമാനങ്ങളിലും തന്നെ അവസാന വാക്ക് അവരുടേതാണെന്ന് പറയാം. നിയമബിരുദവും എട്ട് വര്‍ഷത്തോളം അനുഭവസമ്പത്തുമുള്ളവര്‍ക്കാണ് അവസരം.

4. ഡോക്ടര്‍

അലവന്‍സ് ഉള്‍പ്പടെ ശരാശരി മാസവരുമാനം: 73,460 ദിര്‍ഹം

ന്യൂറോളജിസ്റ്റ്, വാസ്‌കുലാര്‍ സര്‍ജന്‍സ്, ചൈല്‍ഡ് സൈക്കാട്രിസ്റ്റ്‌സ്, ഗൈനക്കോളജിസ്റ്റ്‌സ് തുടങ്ങിയവര്‍ക്ക് ഡിമാന്റ് ഏറെയുണ്ടെങ്കിലും മറ്റ് സ്‌പെഷലൈസേഷനുകളിലുള്ളവര്‍ക്കും ഏറെ അവസരങ്ങളുണ്ട്. ഓരോരുത്തരുടെയും കഴിവും അനുഭവസമ്പത്തും അനുസരിച്ച് വേതനത്തില്‍ മാറ്റമുണ്ടാകാം. കാര്‍ഡിയോളജി പോലെ ചില സ്‌പെഷലൈസേഷനുകളിലുള്ള ഡോക്ടര്‍മാര്‍ക്ക് 180,000 ദിര്‍ഹം വരെ മാസവരുമാനം ലഭിക്കുന്നുണ്ടത്രെ.

5. ബാങ്കിംഗ് പ്രൊഫഷണലുകള്‍

അലവന്‍സ് ഉള്‍പ്പടെ ശരാശരി മാസവരുമാനം: 70,000 ദിര്‍ഹം

കോര്‍പ്പറേറ്റ് ബാങ്കിംഗ്, റീറ്റെയ്ല്‍ ബാങ്കിംഗ്, ബ്രാഞ്ച് നെറ്റ് വര്‍ക്, ആള്‍ട്ടര്‍നേറ്റ് ചാനലുകള്‍, അസറ്റ് & ലയബിലിറ്റീസ് തുടങ്ങിയ മേഖലകളില്‍ വൈസ് പ്രസിഡന്റ് സ്ഥാനമുള്ളവര്‍ക്ക് വളരെ ഉയര്‍ന്ന വേതനമാണ് ലഭിക്കുന്നത്.

6. എന്‍ജിനീയര്‍

അലവന്‍സ് ഉള്‍പ്പടെ ശരാശരി മാസവരുമാനം: 62,000 ദിര്‍ഹം

എം.ഇ.പി(മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലമ്പിംഗ്) ഡയറക്റ്റര്‍മാര്‍ക്ക് ഉയര്‍ന്ന വേതനമാണ് കമ്പനികളില്‍ ലഭിക്കുന്നത്. 20 വര്‍ഷത്തോളം അനുഭവസനമ്പത്തും എന്‍ജിനീയറിംഗ് ബിരുദവുമുള്ളവര്‍ക്ക് ഈ സ്ഥാനത്തേക്ക് എത്താനാകും.

7. ഐറ്റി മാനേജര്‍മാര്‍

അലവന്‍സ് ഉള്‍പ്പടെ ശരാശരി മാസവരുമാനം: 60,000 ദിര്‍ഹം

ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഐറ്റി ഡയറക്റ്റര്‍ തുടങ്ങിയ തസ്തികകളില്‍ വളരെ ഉയര്‍ന്ന വേതനമാണ് ലഭിക്കുന്നത്. ഐറ്റി ബിരുദവും ഈ രംഗത്ത് 10-12 വര്‍ഷത്തെ അനുഭവസമ്പത്തുള്ളവര്‍ക്ക് കൈയ്യെത്തിപ്പിടിക്കാനാകുന്ന പൊസിഷന്‍ ആണിത്.

8. മെര്‍ച്ചന്‍ഡൈസര്‍

അലവന്‍സ് ഉള്‍പ്പടെ ശരാശരി മാസവരുമാനം: 55,000 ദിര്‍ഹം

ഒരു സ്ഥാപനത്തിലെ പ്ലാനിംഗ്/മെര്‍ച്ചന്‍ഡൈസിംഗ് തലവന്‍ നിര്‍ണ്ണായകമായ തീരുമാനങ്ങളാണ് സ്ഥാപനത്തിന് വേണ്ടി എടുക്കേണ്ടി വരുന്നത് എന്നതിനാല്‍ വ്യാവസായിക രംഗത്ത് നടക്കുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് പോലും ആഴത്തിലുള്ള അറിവുണ്ടായിരിക്കണം. മാര്‍ക്കറ്റിംഗ്, ബിസിനസ് സ്റ്റഡീസ്, റീറ്റെയ്ല്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഏതിലെങ്കിലും വിദ്യാഭ്യാസയോഗ്യതയും അനുഭവസമ്പത്തും ഉള്ളവര്‍ക്ക് ഈ രംഗത്ത് തിളങ്ങാനാകും.

9. ആക്ച്വറീസ്

അലവന്‍സ് ഉള്‍പ്പടെ ശരാശരി മാസവരുമാനം: 55,000 ദിര്‍ഹം

ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇന്‍ഷുറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട റിസ്‌ക് വിലയിരുത്തുന്ന ഉത്തരവാദിത്തമാണ് ഈ തസ്തികയിലുള്ളവര്‍ക്ക് പ്രധാനമായും ഉള്ളത്. ഇതിനായുള്ള പ്രൊഫഷണല്‍ പരീക്ഷകളില്‍ വിജയിച്ചവര്‍ക്കാണ് അവസരം.

10. പൈലറ്റ്

മാസവരുമാനം: 30,000 ദിര്‍ഹം മുതല്‍ 75,000 ദിര്‍ഹം

വരെഏവിയേഷന്‍ മേഖല അതിവേഗം കുതിക്കുന്ന ഗള്‍ഫ് പ്രദേശങ്ങളില്‍ കൊമേഴ്‌സ്യല്‍ പൈലറ്റുമാര്‍ക്ക് ഏറെ അവസരങ്ങളാണുള്ളത്.

11. റെസ്റ്റോറന്റ് ജനറല്‍ മാനേജര്‍

അലവന്‍സ് ഉള്‍പ്പടെ ശരാശരി മാസവരുമാനം: 50,000 ദിര്‍ഹം

റെസ്‌റ്റോന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും ചുമതലയുള്ള ജനറല്‍ മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന വേതനമാണ് ലഭിക്കുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ അനുഭവസമ്പത്തുള്ളവര്‍ക്കാണ് കൂടുതല്‍ അഭികാമ്യം.

12. ക്രിയേറ്റീവ് ഡയറക്റ്റര്‍

ശരാശരി മാസ വേതനം: 48,330 ദിര്‍ഹം

വിദ്യാഭ്യാസയോഗ്യതകളെക്കാള്‍ അനുഭവസമ്പത്തും കഴിവുമാണ് ഈ രംഗത്തെ ഏറ്റവും വലിയ യോഗ്യതയെന്ന് പറയാം.

13. പബ്ലിക് റിലേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍

ശരാശരി മാസവരുമാനം: 85,000-100,000 ദിര്‍ഹം

ഒരു സ്ഥാപനത്തിന് ഉപഭോക്താക്കള്‍ക്കിടയില്‍ പൊസിറ്റീവായ ബ്രാന്‍ഡ് ഇമേജ് സൃഷ്ടിക്കുകയെന്ന ഉത്തരവാദിത്തമാണ് പ്രധാനമായും ഈ തസ്തികയിലുള്ളവര്‍ക്ക് ഉള്ളത്. എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്നു.

14. സപ്ലൈ ചെയ്ന്‍ മാനേജര്‍

ശരാശരി മാസവരുമാനം: 75,000 ദിര്‍ഹം

റീറ്റെയ്ല്‍ മേഖലയില്‍ ഏറെ തൊഴിലവസരങ്ങളുള്ള ഇത്തരം പ്രൊഫഷണലുകള്‍ വേതനത്തിലും ഏറെ മുന്നിലാണ്. ഈ രംഗത്ത് അനുഭവസമ്പത്തും വിദ്യാഭ്യാസയോഗ്യതയുമുണ്ടെങ്കില്‍ ആകര്‍ഷകമായ സ്ഥാനം നേടാം

15. കാള്‍ സെന്റര്‍ മാനേജര്‍

ശരാശരി വാര്‍ഷിക വരുമാനം: 42,000 ദിര്‍ഹം

ഉപഭോക്താക്കളെ സംതൃപ്തരാക്കുക എന്ന വ്‌ലിയ ഉത്തരവാദിത്തമാണ് കാള്‍ സെന്റര്‍ മാനേജര്‍മാര്‍ക്കുള്ളത്. കൂടെയുള്ള ടീമിനെ പ്രചോദിപ്പിച്ച് ആ വലിയ ലക്ഷ്യത്തിലേക്ക് എത്തേണ്ടതുണ്ട്.

16. എച്ച്ആര്‍എം വിദഗ്ധന്‍

ഹ്യൂമന്‍ റിസോഴ്‌സ് മേഖലയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് മുന്നില്‍ വലിയ അവസരങ്ങളാണ് ഉള്ളത്. റിക്രൂട്ടിംഗ്, ട്രെയ്‌നിംഗ്, എംപ്ലോയീ റിലേഷന്‍സ് തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് ഇവര്‍ക്ക് മുന്നിലുള്ളത്.

17. സിവില്‍ എന്‍ജിനീയര്‍മാര്‍

ശരാശരി വാര്‍ഷിക വേതനം: 101,800 ദിര്‍ഹം വരെ

നിര്‍മാണമേഖല ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന ദുബായ് പോലുള്ള രാജ്യങ്ങളില്‍ സിവില്‍ എന്‍ജിനീയറിംഗ് രംഗത്ത് കഴിവുതെളിയിച്ചവര്‍ക്ക് ഏറെ അവസരങ്ങളുണ്ട്. ഉചിതമായ വിദ്യാഭ്യാസയോഗ്യതയോടൊപ്പം 7-8 വര്‍ഷത്തെ അനുഭവസമ്പത്തുമുണ്ടെങ്കില്‍ ഉയര്‍ന്ന സ്ഥാനത്ത് എത്തിപ്പെടാം.

18. ടീച്ചിംഗ്

സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ മാസവേതനം 9,000-15,000 ദിര്‍ഹം വരെയാണ്. കോളെജ്, യൂണിവേഴ്‌സിറ്റി അധ്യാപകരുടെ വേതനം ഇതിലും കൂടും. ബിരുദാനനന്തരബിരുദമോ പിഎച്ച്ഡിയോ ഉള്ളവര്‍ക്ക് മികച്ച അവസരങ്ങളുണ്ട്.

19. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്

ഏറെ അവസരങ്ങളുള്ള ഈ മേഖലയിലുള്ളവര്‍ ശരാശരി 96,472 ദിര്‍ഹം വാര്‍ഷിക വരുമാനം നേടുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് അനുഭവസമ്പത്തുള്ളവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story
Share it