ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കുള്ള പലിശ നിരക്കുകള്‍ പുതുക്കി കാനറാ ബാങ്ക്

2021 ഓഗസ്റ്റ് 8 മുതല്‍ പ്രാബല്യത്തില്‍ വരുന്ന 2 കോടിയില്‍ താഴെ നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി കാനറാ ബാങ്ക് 46 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ളവ ഒഴികെയുള്ള എല്ലാ നിക്ഷേപങ്ങളുടെയും പലിശ നിരക്ക് ബാങ്ക് കുറച്ചു. ഏറ്റവും പുതിയ പരിഷ്‌കരണത്തിന് ശേഷം, 7-45 ദിവസത്തെ കാലാവധിയുള്ള ടേം നിക്ഷേപങ്ങള്‍ക്ക്, കനറാ ബാങ്ക് നല്‍കുന്നത്2.90% പലിശ നിരക്കാണ്.

46-90 ദിവസം, 91 ദിവസം മുതല്‍ 179 ദിവസം വരെ, 180 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള എഫ്ഡിക്ക് ബാങ്ക് യഥാക്രമം 3.9, 3.95, 4.40% പലിശ നിരക്കുകള്‍ നല്‍കുമെന്നാണ് അറിയിപ്പ്.
ഒരു വര്‍ഷത്തില്‍ നിന്ന് 2 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള എഫ്ഡികള്‍ക്ക്, ബാങ്ക് 10 (bps) കുറച്ചു. ഈ എഫ്ഡികള്‍ക്ക് ഇപ്പോള്‍ 5.10% പലിശയാണ് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു മുകളില്‍ രണ്ട് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള ടേം നിക്ഷേപങ്ങള്‍ക്ക്, ബാങ്ക് 5.10%പലിശയും വാഗ്ദാനം ചെയ്യുന്നു.
രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള എഫ്ഡികള്‍ക്കായി, കനറാ ബാങ്ക് പലിശ 30 ബേസിസ് പോയിന്റ് കുറച്ചു. ഈ എഫ്ഡികള്‍ക്ക് ഇപ്പോള്‍ 5.10 % ആണ് ലഭിക്കുന്നത്.
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയും 5 വര്‍ഷവും അതിന് മുകളില്‍ 10 വര്‍ഷം വരെയുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 25 bps കുറച്ചു. ഇവയ്ക്ക് ഇപ്പോള്‍ 5.25% ആണ് പലിശ നിരക്ക്.
കാനറാ ബാങ്ക് എഫ്ഡി നിരക്കുകള്‍ ഒറ്റനോട്ടത്തില്‍ - 8 ഓഗസ്റ്റ് 2021 മുതല്‍
7 - 45 ദിവസം - 2.90%
46 - 90 ദിവസം - 3.90%
91 - 179 ദിവസം - 3.95%
180 -1 Year വരെ- 4.40%
1 വ്ര്#ഷം മാത്രം -5.10%
1 വര്‍ഷം -2 വര്‍ഷം വരെ - 5.10%
2- 3 വര്‍ഷം വരെ - 5.10 %
3 - 5 വര്‍ഷം വരെ -5.25%
5- 10 വര്‍ഷം വരെ - 5.25%
മുതിര്‍ന്ന പൗരന്മാര്‍ക്ക് 2 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനം അധിക പലിശ തുടരും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it