500 രൂപ നിങ്ങളുടെ കയ്യിലുണ്ടോ? പോസ്റ്റ്‌ ഓഫീസിൽ നിക്ഷേപിക്കാം! അറിയാം, കൂടുതൽ കാര്യങ്ങൾ!

500 രൂപ മാത്രം ഉപയോഗിച്ച് ആരംഭിക്കാൻ കഴിയുന്ന വിവിധ നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസുകൾ വഴി ലഭ്യമാണ്. ആദായ നികുതിയിലെ ഇളവ്, അംഗീകൃത പോസ്റ്റൽ ഏജൻറുമാരുടെ സൗജന്യ സേവനം, എന്നിവയെല്ലാം ഈ സമ്പാദ്യ പദ്ധതികളിൽ ചേരുന്നവർക്ക് ലഭിക്കുന്നു. പോസ്റ്റ് ഓഫിസ് വഴി ലഭ്യമായിട്ടുള്ള വിവിധ സമ്പാദ്യ പദ്ധതികളും വിവരങ്ങളും അറിയാം.

നിക്ഷേപ പദ്ധതികൾ!

1. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (SB)
ദൈനംദിന ആവശ്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പ്രയോജനപ്പെടുന്ന രീതിയിൽ നിക്ഷേപിക്കാനും തിരിച്ചെടുക്കാനും സൗകര്യമുള്ള പദ്ധതിയാണ് പോസ്റ്റോഫീസ് സേവിംഗ്സ് അക്കൗണ്ട്. അക്കൗണ്ട് തുടങ്ങാൻ 500 രൂപ മതി. 10,000 രൂപ വരെയുള്ള പലിശ ആദായനികുതി നിയമം സെക്ഷൻ 80C അനുസരിച്ച് നികുതി വിമുക്തമാണ്. കോർ ബാങ്കിംഗ് സംവിധാനവും ATM സൗകര്യവും ലഭ്യമാണ്. പോസ്റ്റൽ ATM കാർഡ് ഏത് ബാങ്ക് ATM ലും ഉപയോഗിക്കാവുന്നതാണ്.
2. റെക്കറിംഗ് ഡിപ്പോസിറ്റ് (RD )-
കുറഞ്ഞ വരുമാനക്കാർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് പോസ്റ്റോഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ്. ഒരു വ്യക്തിയ്ക്ക് സ്വന്തമായോ രക്ഷിതാവിന് കുട്ടിയുടെ പേരിലോ അക്കൗണ്ട് തുടങ്ങാം. 10 വയസ്സ് പൂർത്തിയായ കുട്ടികൾക്ക് സ്വന്തം പേരിലും അക്കൗണ്ട് തുടങ്ങാവു ന്നതാണ്. നൂറുരൂപയും അതിന്മേൽ പത്തുരൂപയുടെ ഗുണിതങ്ങളായ തുകയും പ്രതി മാസം നിക്ഷേപമായി കുറഞ്ഞത് അഞ്ച് വർഷത്തേയ്ക്ക് നിക്ഷേപിക്കാം. നിക്ഷേപത്തിന് പരിധിയില്ല,
3. ടൈം ഡിപ്പോസിറ്റ് (TD)
കുറഞ്ഞ നിക്ഷേപം 1000 രൂപ. 100 ന്റെ ഗുണിതങ്ങളിൽ സ്ഥിര നിക്ഷേ പങ്ങൾ ഒരു വർഷം, രണ്ട് വർഷം, മൂന്നു വർഷം, അഞ്ച് വർഷം എന്നീ കാലയളവുകളിലേയ്ക്ക് പോസ്റ്റോഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിൽ സ്വീകരിക്കുന്നു. ഒരു വ്യക്തിയ്ക്ക് സ്വന്തം പേരിലും മൈനറുടെ പേരിലും രണ്ട് വ്യക്തികൾക്ക് കൂട്ടായും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പലിശ തൈമാസമായി കണക്കാക്കി വർഷംതോറും നൽകുന്നതാണ്.
4. മാസവരുമാന പദ്ധതി (MIS)
നിക്ഷേപതുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നു എന്നതാണ് - ഈപദ്ധതിയുടെ പ്രതേകത. 5 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. കുറഞ്ഞ നിക്ഷേ പം 1000 രൂപ. ഒരാൾക്ക് 4.5 ലക്ഷം രൂപയും രണ്ടു പേര്ക്ക് കൂട്ടായി 9 ലക്ഷം രൂപയുമാണ്. പരമാവധി നിക്ഷേപിക്കാവുന്ന തുക10000 രൂപയുടെ ഗുണിതങ്ങളായി തുക സ്വീകരിക്കുന്നു. നിക്ഷേപം നടത്തി ഒരു വർഷത്തിനുശേഷം 2% കിഴിവോടെയും മൂന്നു വർഷത്തിനു ശേഷം 19% കിഴിവോടുടെയും നിക്ഷേപ തുക പിൻവലിക്കാവുന്നതാണ്.
നിക്ഷേപങ്ങൾ ഫലപ്രദമായി വിനിയോഗിക്കുവാൻ താഴെ പറയുന്ന രീതി അവലംബിക്കാവുന്നതാണ്.
5. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (PPF)
ഒരു വ്യക്തിക്ക് സ്വന്തം പേരിലും മൈനറുടെ പേരിലും അക്കൗണ്ട് തുടങ്ങാം. ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും, കൂടിയത് 15,0000/- രൂപയുമാണ്. ആവശ്യമെങ്കിൽ 5 വർഷത്തേക്കും കൂടി നിക്ഷേപം ദീർഘിപ്പിക്കാവുന്നതാണ്. 7-ാം മത്തെ വർഷം മുതൽ പണം പിൻവലിക്കാനും സൗകര്യമുണ്ട്. നിക്ഷേപത്തിന് ആദായനികുതി നിയമം സെക്ഷൻ 80C അനുസരിച്ച് നികുതി ഇളവ് ലഭിക്കുന്നു.
6. 5 വർഷ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ( NSC)
ഉയർന്ന പലിശ നിരക്കും ആദായ നികുതി ആനുകൂല്യവും ഒത്തു ചേർന്ന ഒരു നിക്ഷേപ പദ്ധതിയാണ്. 5 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി. പ്രായപൂർത്തിയായ വ്യക്തിക്ക് സ്വന്തം പേരിലും കൂട്ടായും മൈനറുടെ പേരിലും സർട്ടിഫിക്കറ്റ് വാങ്ങാം.
7..സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)
മൂതി ർന്ന പൗരൻമാര്ക്കായി 2- 08- 2004 മുതൽ നിലവിൽ വന്ന നിക്ഷേപ പദ്ധതിയാണിത്. 60 വയസ്സ് തികഞ്ഞവർക്കും, 55 വയസ്സ് കഴിഞ്ഞ് സ്വയം വിരമിച്ചവർക്കും ഈ പദ്ധതിയിൽ അംഗമാകാം. കാലാവധിയായ 5 വർഷത്തിനുശേഷം മൂന്നുവർഷം കൂടി തുടരാവു ന്നതാണ്. കുറഞ്ഞ നിക്ഷേപം 1000 രൂപയും പരമാവധി 15,00,000 രൂപയും 1000 രൂപയുടെ ഗുണിതങ്ങളിൽ നിക്ഷേപിക്കാം
8. സുകന്യ സമൃദ്ധി യോജന അക്കൗണ്ട് (SSA)
10 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കു മാത്രമായി നിലവിൽ വന്ന ഒരു പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഇതിൽ കുറഞ്ഞ നിക്ഷേപം 250 രൂപയും, ഒരു സാമ്പത്തിക വർഷം പരമാവധി 150000 - രൂപ വരെയും നിക്ഷേപിക്കാം. മുഴുവൻ നിക്ഷേപത്തിനും ആദായനികുതി സെക്ഷൻ 80C (പ്രകാരം നികുതിയിളവ് ലഭിക്കും. നിക്ഷേപത്തിൻെറ കാലാവധി 21 വർഷമാണ്. വിദ്യാഭ്യാസ ആവശ്യ ത്തിനോ വിവാഹത്തിനോ നിക്ഷേപ തുകയുടെ 50% വരെ പിൻവലിക്കാം. അക്കൗണ്ട് തുടങ്ങി 15 വർഷം വരെ മാത്രമേ നിക്ഷേപങ്ങൾ സ്വീകരിക്കുകയുള്ളൂ.
9. കിസാൻ വികാസ് പത്ര (KVP)
നിക്ഷേപത്തിന് പരിധിയില്ല. എല്ലാ പോസ്റ്റോഫീസുകളിലും നിക്ഷേപിക്കാം. 2.5 വർഷത്തിനുശേഷം എപ്പോൾ വേണമെങ്കിലും നിക്ഷേപം ആനുപാതികമായ പലിശയോടെ പിൻവലിക്കാം. നിക്ഷേപ കാലാവധി കഴിയുമ്പോൾ തുക ഇരട്ടിക്കുന്നു. കുറഞ്ഞ നിക്ഷേപം 1000 രൂപ. 100 ന്റെ ഗുണിതങ്ങളിൽ പരിധി ഇല്ലാതെ നിക്ഷേപിക്കാവുന്നതാണ്.
ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്(RPLI)
റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (RPLI) സ്കീമിൻെറ ആരംഭം 1995-ലാണ്, ഗ്രാമീണമേഖലയിൽ വസിക്കുന്ന ജനങ്ങൾക്ക് ലൈഫ് ഇൻഷുറൻസ് മിതമായ നിരക്കിൽ ലഭ്യമാക്കുകയായിരുന്നു ഉദ്ദേശ്യം.
RPLI പോളിസി എടുക്കാവുന്നവർ ആരൊക്കെ?
ഗ്രാമീണ മേഖലയിൽ വസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള ആർക്കും RPLI പോളിസി എടുക്കാവുന്നതാണ്. പ്രധാനമായും സമൂഹത്തിലെ ദുർബല വിഭാഗങ്ങളെയാണ്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി കാണുന്നത്.

RPLI സവിശേഷതകൾ
അപകട സുരക്ഷ
പോളിസി ഉടമയുടെ അകാല വിയോഗത്തിൽ അദ്ദേ ഹത്തിൻെറ കുടുംബത്തിന് അഷ്വർ ചെയ്ത തുകയും അതുവരെ സമാഹൃതമായ
ബോണസും ഉൾപ്പെടെ ഒരു നല്ലതുക നഷ്ടപരിഹാരമായി ലഭിക്കും.
ആദായനികുതി ഇളവ്
RPLI പ്രീമിയം തുക ആദായ നികുതി നിയമത്തിൻെറ 80 c വകുപ്പ് പ്രകാരം ആദായനികുതി ഇളവിന് ബാധകമാണ്.
പ്രതിസന്ധിഘട്ടങ്ങളിൽ ആശ്വാസം
ബന്ധുക്കളുടെ വിവാഹം, ചികിത്സാ ചിലവുകൾ, അപ്രതീക്ഷിതമായ അപകടങ്ങൾ, ബിസിനസ്സിൽ ഉണ്ടാകുന്ന നഷ്ടം തുടങ്ങി സാമ്പത്തിക സഹായം ആവശ്യമായ ഘട്ടങ്ങളിൽ RPLI പോളിസിയുടെ ഈടിന്മേൽ വായ്പ എടുക്കാൻ സംവിധാനമുണ്ട്. ഇത് പ്രതിസന്ധിഘട്ടങ്ങളിൽ
പോളിസി ഉടമയ്ക്ക് ആശ്വാസമാകുന്നു.
വിശ്വസനീയത
RPLI പോളിസി ബോണ്ട് അടിസ്ഥാനപരമായി ഭാരത സർക്കാരും പോളിസി ഉടമയും തമ്മിലുള്ള കരാറാണ്. അതിനാൽ അതിൻെറ വിശ്വനീയത ആരാലും ചോദ്യം ചെയ്യപ്പെടാനാവാത്തതാണന്ന് തപാൽ വകുപ്പ് പറയുന്നു.
പാസ്ബുക്ക് സൗകര്യം
ഒരു RPLI പ്രെപ്പോസൽ സ്വീകരിക്കുമ്പോൾ പോളിസി സ്വീകരിച്ചതറിയിക്കുന്ന കത്തിനൊപ്പം ഒരു പ്രീമിയം രസീത് പുസ്തകം (PRB) കൂടി നൽകുന്നുണ്ട്. ഇതുവഴി കൃത്യമായി എത്ര തുക ആ പോളിസി അക്കൗണ്ടിൽ അടച്ചിട്ടുണ്ടെന്ന് പോളിസി ഉടമയ്ക്ക് ഏതു സമയത്തും അറിയാൻ സാധിക്കും.
ഇന്ത്യയിലെ ഏത് തപാലാഫീസുകളിലും
ഏജന്റിന്റെ സഹായമില്ലാതെ പ്രീമിയം നേരിട്ടടയ്ക്കാനുള്ള സംവിധാനമുള്ളതിനാൽ ഏറെ പ്രയോജനപ്രദമാണ്. ഇതിന് പുറമെ ഓൺലൈനായും പ്രീമിയം അടയ്ക്കാവുന്നതാണ്. ഇന്ത്യയിൽ ഏത് തപാൽ ഓഫീസിലും ഈ നിക്ഷേപ പദ്ധതികളുടെ സേവനം ലഭിക്കും.
Related Articles
Next Story
Videos
Share it