അറിഞ്ഞോ, ഈ ആഴ്ച മുതല്‍ കാര്‍ഡ് പേമെന്റുകളില്‍ പുതിയ മാറ്റങ്ങള്‍: ഇഎംഐ ഓട്ടോമാറ്റിക് ഡെബിറ്റ് ഉള്ളവര്‍ ശ്രദ്ധിക്കുക

കേന്ദ്ര ധനമന്ത്രാലത്തിന്റെ തീരുമാനം പ്രകാരം കാര്‍ഡ് ടോക്കണൈസേഷന്‍ പ്രാവര്‍ത്തികമായിരിക്കുകയാണ്. ഇത്തരത്തില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് പുതിയ മാറ്റങ്ങള്‍ വന്നു ചേര്‍ന്നിരിക്കുന്നു. കാര്‍ഡ് ടോക്കണൈസ് ചെയ്യാത്തവര്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ തടസ്സപ്പെടുന്നതാണ്. പ്രത്യേകിച്ച്, സൈ്വപ്പിംഗ്, ഓണ്‍ലൈന്‍ ഡെലിവറി, ഓട്ടോമാറ്റിക് ഡെബിറ്റ് എന്നിവയെല്ലാം ഇത്രയധികം ഉപയോഗപ്പെടുത്തുന്ന സമയത്ത് തടസ്സം വരും. ഇഎംഐകള്‍ ഓട്ടോ ഡെബിറ്റ് ഓപ്ഷന്‍ ആണ് നല്‍കിയിട്ടുള്ളതെങ്കില്‍ പുതിയ രീതിയിലേക്ക് മാറിയില്ലെങ്കില്‍ തിരിച്ചടവ് തടസ്സപ്പെടും.

എന്താണ് കാര്‍ഡ് ടോക്കണൈസേഷന്‍
എന്താണ് കാര്‍ഡ് ടോക്കണൈസേഷന്‍ എന്ന് ചുരുക്കിപ്പറയാം. പണമിടപാടില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലെ യഥാര്‍ഥ വിവരങ്ങള്‍ നല്‍കുന്നതിനു പകരം ഒരു ടോക്കണ്‍ ഉപയോഗിക്കുന്നതാണ് രീതി. യഥാര്‍ഥ കാര്‍ഡ് വിവരങ്ങള്‍ക്കു പകരം ഈ ടോക്കണായിരിക്കും സൈറ്റുകള്‍ക്ക് ലഭിക്കുക. ഓരോ വെബ്സൈറ്റിലും ഒരേ കാര്‍ഡിന് പല ടോക്കണുകളായിരിക്കും. ഇതുമൂലം ഏതെങ്കിലും ഒരു സൈറ്റില്‍ വിവരചോര്‍ച്ചയുണ്ടായാലും അപകടസാധ്യതയില്ല. അതായത് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുമ്പോള്‍ മുമ്പ് ഉപയോഗിച്ചിരുന്ന വിവരങ്ങള്‍ ഡിഫോള്‍ട്ട് ആയി ടോക്കണൈസേഷനു ശേഷം ലഭ്യമാകില്ല.
എങ്ങനെ ടോക്കണൈസേഷന്‍ നടത്താം?
1. ഏതെങ്കിലും ഓണ്‍ലൈന്‍ പര്‍ച്ചേസ് വെബ്്സൈറ്റിലോ ആപ്പിലോ കയറുക. വാങ്ങാനുള്ളവ സെലക്റ്റ് ചെയ്യുക
2. ചെക്ക് ഔട്ട് നടത്തുമ്പോള്‍, ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കുക. ഇതിനായി നിങ്ങളുടെ കാര്‍ഡിന്റെ ബാങ്ക് സെലക്റ്റ് ചെയ്യുക
3. 'secure your card as per RBI guidelines' or 'tokenise your card as per RBI guidelines' എന്നീ ഓപ്ഷനുകളില്‍ നിന്ന് ഒന്ന് സെലക്റ്റ് ചെയ്യുക
4. ടോക്കണ്‍ ക്രിയേറ്റ് ചെയ്യാന്‍ അനുവാദം കൊടുക്കുക. മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കുക.
5. ഇപ്പോള്‍ നിങ്ങളുടെ ടോക്കണ്‍ സേവ് ആയിട്ടുണ്ടാകും. കാര്‍ഡ് വിവരങ്ങള്‍ നേരിട്ട് സേവ് ചെയ്യുന്നതിന് പകരമാണിത്.
6. അടുത്ത പേമെന്റ് നടത്തുന്ന സമയത്ത് നിങ്ങളുടെ കാര്‍ഡിന്റെ അവസാന നാല് നമ്പര്‍ മാത്രം സേവ് ആകുകയും നിങ്ങള്‍ക്ക് ഈ കാര്‍ഡ് വിവരങ്ങള്‍ നിങ്ങളുടേതെന്ന് മനസ്സിലാക്കാന്‍ കഴിയുകയും ചെയ്യുന്നതാണ്.
ഇഎംഐകള്‍ക്ക് മുന്നോടിയായി ബാങ്കോ ധനകാര്യസ്ഥാപനമോ അവരുടെ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ലിങ്ക് അയച്ചു തന്നിട്ടുണ്ടെങ്കില്‍ അതില്‍ കയറി ലിങ്ക് ചെയ്ത് നിര്‍ദേസങ്ങള്‍ അനുസരിച്ച് ഓപ്ഷന്‍സ് ക്ലിക്ക് ചെയ്ത് സമ്മതം നല്‍കേണ്ടതാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it