ജോലി ചെയ്യുന്ന സ്ഥാപനം മാറുമ്പോള്‍ ജീവനക്കാര്‍ക്ക് സ്വയം പിഎഫ് പുതുക്കാം, ഇങ്ങനെ

ജോലി ചെയ്യുന്ന സ്ഥാപനം മാറുമ്പോള്‍ ഓരോ വ്യക്തിക്കും സ്വയംതന്നെ പിഎഫ് (പ്രോവിഡന്റ് ഫണ്ട്) അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് 'എക്സിറ്റ്' തീയതി പുതുക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താം. പഴയ കമ്പനി് മുന്‍ ജീവനക്കാരുടെ എക്സിറ്റ് തീയതി നല്‍കുന്ന രീതിയാണ് ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ പല കമ്പനികളഉം എക്സിറ്റ് തീയതി നല്‍കാന്‍ സഹകരിക്കുന്നില്ലെന്ന് സ്ഥാപനം വിട്ടുപോകുന്ന ജീവനക്കാരുടെ ഭാഗത്തു നിന്നും പരാതികള്‍ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇപിഎഫ് സംഘടന (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) പുതിയ തീരുമാനവുമായി രംഗത്തെത്തുന്നത്.

എക്‌സിറ്റ് തീയതി മാറ്റാം
എക്സിറ്റ് തീയതി രേഖപ്പെടുത്താത്ത പിഎഫ് വരിക്കാര്‍ക്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനോ പഴയ സ്ഥാപനത്തില്‍ നിന്നും പുതിയ സ്ഥാപനത്തിലേക്ക് അക്കൗണ്ട് കൈമാറാനോ സാധിക്കില്ല. ഓണ്‍ലൈനിലൂടെ എക്സിറ്റ് തീയതി പുതുക്കാനാണ് പിഎഫ് വരിക്കാര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചെയ്യേണ്ടത്
1. ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റ് എടുക്കുക. www.epfindia.gov.in എന്ന വെബ്സൈറ്റില്‍ കടന്നതിന് ശേഷം യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറും (യുഎഎന്‍) പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
2. മാനേജ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'മാര്‍ക്ക് എക്സിറ്റ്' ക്ലിക്ക് ചെയ്യുക. 'സെലക്ട് എംപ്ലോയ്മെന്റ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പട്ടികയില്‍ നിന്നും പിഎഫ് അക്കൗണ്ട് നമ്പര്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്.
3. എക്സിറ്റ് തീയതി നല്‍കുക. സ്ഥാപനം മാറാനുള്ള കാരണവും ഇവിടെ നല്‍കണം.
4. മേല്‍പ്പറഞ്ഞ വിവരങ്ങള്‍ നല്‍കിയതിന് ശേഷം ഒടിപി ലഭിക്കാനുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് രഹസ്യ ഒടിപി കോഡെത്തും. ഒടിപി നമ്പര്‍ കൊടുത്താല്‍ അപ്ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം. 'ഓകെ' ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എക്സിറ്റ് തീയതി പുതുക്കപ്പെടും.
പഴയ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് രണ്ടു മാസം കഴിഞ്ഞാല്‍ മാത്രമേ എക്സിറ്റ് തീയതി രേഖപ്പെടുത്താന്‍ പാടുള്ളൂ.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it