ഇപിഎഫില്‍ വിശ്വാസമര്‍പ്പിച്ച് ജനം; ഒക്ടോബറില്‍ മാത്രം പുതുതായി ചേര്‍ന്നവര്‍ 11.55 ലക്ഷം പേര്‍

2020 ഒക്ടോബറില്‍ മാത്രം ഇപിഎഫിലെ വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. പുതിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പങ്കാളികളാകുന്നവരില്‍ 56 ശതമാനം ആണ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബറില്‍ രേഖപ്പെടുത്തിയ കണക്കുപ്രകാരം 11.55 ലക്ഷം വരിക്കാരാണ് സെപ്റ്റംബര്‍ ഒക്ടോബര്‍ മാസക്കാലയളവില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ പുതിയ വരിക്കാര്‍ 7.39 ലക്ഷം ആയിരുന്നു.

2020 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ പുതുതായി പിഎഫ് അക്കൗണ്ട് തുറന്നവര്‍ 39.33 ലക്ഷം പേരാണ്. ഇപിഎഫിലേക്ക് തുക ചേര്‍ത്തിട്ടുള്ളവരുടെ കണക്കാണ് ഇത്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പുതുതായി ചേര്‍ക്കപ്പെട്ടവരില്‍ ഏറെയും.
18-25 വയസ്സുവരെയുള്ള പ്രായക്കാരാണ് ഇപിഎഫിലേക്ക് കൂടുതല്‍ താല്‍പര്യം കാണിക്കുന്നതെന്നും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് രേഖകള്‍ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള തൊഴില്‍ മേഖലയിലെ മാന്ദ്യത്തിന് മോചനവും വ്യവസായ മേഖലയില്‍ ഉണ്ടായ ഉണര്‍വും ആണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
കമ്പനികള്‍ പൂര്‍വ സ്ഥിതിയിലേക്കെത്തുന്നതാണ് ഈ വര്‍ധനവിനു കാരണമായി കരുതുന്ന മറ്റൊരു ഘടകം. പുതുതായി തൊഴിലവസരങ്ങളും കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇതില്‍ നിന്നും വ്യക്തമാണ്. അതേസമയം ജീവനക്കാരുടെ ശമ്പള വര്‍ധനയുടെ കാര്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയതായി തൊഴില്‍മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.


Related Articles
Next Story
Videos
Share it