സാമ്പത്തിക ലക്ഷ്യങ്ങള്‍ സാധ്യമാക്കാം

സാമ്പത്തിക ലക്ഷ്യങ്ങള്‍ ഇല്ലാത്തവരില്ല. സ്വന്തമായി വാഹനം, വീട്, മക്കളുടെ വിവാഹം, വിദ്യാഭ്യാസം… ഇങ്ങനെ ലക്ഷ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വലിയൊരു നിരയുണ്ടാവും നമ്മുടെ മനസില്‍. ഈ ലക്ഷ്യങ്ങളിലേക്കെത്താനുള്ള പ്രാഥമിക പടി അവയ്ക്കായി ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുക എന്നതാണ്. ഇവ തയാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

  • പങ്കാളിയേയും ഉള്‍പ്പെടുത്തുക: ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുമ്പോള്‍ പങ്കാളിയെ കൂടെ കൂട്ടുക. മക്കളുടെ വിദ്യാഭ്യാസം, സ്വപ്നഗൃഹം എന്തുമാകട്ടെ നിങ്ങളുടെ പ്ലാനില്‍ പങ്കാളിയുടെ സംഭാവന ഒഴിവാക്കാനാവില്ല.
  • യാഥാര്‍ത്ഥ്യബോധത്തോടെ പ്ലാന്‍ ചെയ്യുക: സ്വന്തം സാമ്പത്തികനിലയെക്കുറിച്ച് വ്യക്തമായ ബോധ്യത്തോടെ ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുക.
  • പ്ലാന്‍ വ്യക്തമായിരിക്കണം: പ്ലാന്‍ ചെയ്യുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍, മെച്ചങ്ങള്‍, പരിമിതികള്‍, കാലാവധി എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. പണപ്പെരുപ്പത്തിന്റെ സാധ്യതകള്‍ കൂടി ഇതില്‍ പരിഗണിക്കണം. ഉദാഹരണത്തിന് വിദ്യാഭ്യാസത്തിന് ഇപ്പോഴത്തെ ചെലവായിരിക്കില്ല ഭാവിയില്‍.
  • ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണനാക്രമം നല്‍കുക: ഉദാഹരണത്തിന് ഇന്‍ഷുറന്‍സ് പോളിസി, മക്കളുടെ കോളെജ് ഫീസ് എന്നിവയ്ക്കാണ് മുന്തിയ ഫോണ്‍ യാത്ര എന്നിവയെക്കാളും മുന്‍ഗണനാ നല്‍കേണ്ടത്.
  • നേരത്തെ ആരംഭിക്കുക: റിട്ടയര്‍മെന്റ ്, മക്കളുടെ വിവാഹം തുടങ്ങിയവ നേരത്തെ പ്ലാന്‍ ചെയ്യുന്നതിലൂടെ ലക്ഷ്യങ്ങള്‍ ഫലപ്രദമായി പൂര്‍ത്തിയാക്കാനാകും.

ഇനി ഇതിനുള്ള തുക എങ്ങനെ കണ്ടെത്തും എന്നാണോ ചിന്തിക്കുന്നത്. ചെലവുകളെല്ലാം കഴിഞ്ഞ് നിക്ഷേപത്തിനായി നിശ്ചിത തുക മാറ്റിവെക്കണം. അത് സാധ്യമാകണമെങ്കില്‍ നിങ്ങള്‍ക്കൊരു കുടുംബ ബജറ്റ് ഉണ്ടാകണം. ബജറ്റ് തയാറാക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക.

  • കണക്കുകള്‍ സൂക്ഷിക്കുക: കുടുംബത്തിലെ വരുമാനത്തിന്റെയും ചെലവിന്റെയും കണക്ക് സൂക്ഷിക്കുക. പലവ്യഞ്ജന കടയിലെ ഉള്‍പ്പടെ എല്ലാ ഷോപ്പിംഗിന്റെയും ചെലവുകള്‍, സിനിമാ ടിക്കറ്റ്, റെസ്റ്റോറന്റ ് ചെലവുകള്‍, ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ തുടങ്ങി ചെറുതെന്ന് തോന്നിക്കുന്ന ചെലവുകളും ബജറ്റിലുണ്ടാകണം.
  • അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക: ചെലവുകള്‍ കണക്കുകൂട്ടിയെങ്കില്‍ ഇനി അവയെ മൂന്നായി തരം തിരിക്കുക. അത്യാവശ്യം, ആവശ്യം, ആഡംബരം എന്നിങ്ങനെ. വായ്പയുടെ ഇ.എം.ഐ, ഭക്ഷണചെലവുകള്‍, വീട്ടുവാടക, മരുന്നുകള്‍ തുടങ്ങിയവയെല്ലാം അത്യാവശ്യമായ ചെലവില്‍പ്പെടും. കുടുംബവുമൊത്ത് പുറത്തുപോകുക പോലെയുള്ളവയാണ് ആവശ്യം എന്ന ഗണത്തില്‍ വരുന്നത്. വിദേശ യാത്ര, ആഡംബര ഹോട്ടലില്‍ താമസം, സ്പാ തുടങ്ങിയ ആഡംബരങ്ങള്‍ ഒഴിവാക്കാം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കുറയ്ക്കുക, നേരത്തെ പ്ലാന്‍ ചെയ്തുള്ള ഷോപ്പിംഗ്, പുറത്തു പോയി ഭക്ഷണം കഴിക്കുന്നതിന്റെയും സിനിമ കാണുന്നതിന്റെ എണ്ണം കുറയ്ക്കുക, വൈദ്യുതി, ഫോണ്‍, ഇന്റര്‍നെറ്റ് ചെലവുകള്‍ ചുരുക്കുക.

  • ആദായം വര്‍ധിപ്പിക്കുക: ചെലവ് കുറയ്ക്കാന്‍ ബജറ്റ് ക്രമീകരണം കൊണ്ട് സാധിക്കുന്നില്ലെങ്കില്‍ വരുമാനം കൂട്ടാനുള്ള വഴി തേടുക. പങ്കാളിക്കുകൂടി ജോലി നോക്കാം.
  • ബജറ്റ് അവലോകനം: ചെലവുകള്‍, വരുമാനം എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it