Begin typing your search above and press return to search.
സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാം ഇതാ ഇപ്പോള്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍
ലോക്ക് ഡൗണില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുകയും ബിസിനസ് നടത്താനാകാതെ വരികയുമൊക്കെ ചെയ്തതോടെ സാമ്പത്തിക പ്രശ്നങ്ങള്‍ പല കുടുംബങ്ങളിലും തലപൊക്കി തുടങ്ങിയിട്ടുണ്ട്. പണം ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മാത്രമേ പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാനാവൂ. അതിന് എന്താണ് ചെയ്യേണ്ടത്? ഇതാ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കൂ....
1. ബജറ്റ് ഉണ്ടാക്കുക
ജീവിതത്തിനു തന്നെ ഒരു താളം ഉണ്ടാക്കാന്‍ ബജറ്റ് തയാറാക്കുന്നതിലൂടെ സാധിക്കും. ഓരോ മാസവും സാധാരണ വരുന്ന ചെലവുകളെ കുറിച്ച് പോലും നമ്മള്‍ ബോധവാന്മാരായിക്കണം എന്നില്ല. എന്നാല്‍ ഓരോന്നിനും ഇത്ര തുക എന്ന് നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചാല്‍ വായ്പ കൃത്യസമയത്ത് തിരിച്ചടയ്ക്കാനും അനാവശ്യ ചെലവുകള്‍ കുറയ്ക്കാനുമൊക്കെ അത് സഹായിക്കും.
2. ചെലവുകള്‍ വിലയിരുത്താം
മിക്കയാളുകളും അവരുടെ ചെലവുകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു. നിങ്ങള്‍ നേരിട്ട് പണം നല്‍കിയും കാര്‍ഡ് ഉപയോഗിച്ചും ഓണ്‍ലൈന്‍ വഴിയും നടത്തുന്ന ചെലവുകള്‍ കൃത്യമായി കണക്കു കൂട്ടിവെക്കുക. ഇത് അനാവശ്യ ചെലവുകള്‍ കണ്ടെത്താനും കൃത്യമായി സാമ്പത്തിക ആസൂത്രണം നടത്താനും സഹായിക്കും.
3. മിച്ചം വെക്കുക
അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക എന്നാണ് കോവിഡ് നമ്മെ പഠിപ്പിക്കുന്ന പാഠം. സാമ്പത്തികാസൂത്രണം മികച്ചതായാലേ അപ്രതീക്ഷിത സാഹചര്യങ്ങളെ മികവോട് നേരിടാനാവൂ. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി പണം മിച്ചം വെക്കുന്നത് ശീലമാക്കുക. എല്ലാം അപ്പപ്പോള്‍ ചെലവഴിച്ചുള്ള ശീലം മാറ്റിവെക്കുക.
4. നിക്ഷേപം നടത്താം
സേവിംഗ്സ് പോലെ തന്നെ പ്രധാനമാണ് നിക്ഷേപവും. നിങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും അധിക വരുമാനം നേടാനും നിക്ഷേപം തന്നെ വേണം. സ്ഥിരമായി ഒരു തുക നിക്ഷേപം നടത്തുന്നത് വലിയൊരു തുക സമാഹരിക്കാന്‍ സഹായിക്കും. സാമ്പത്തിക അച്ചടക്കത്തിനും സ്ഥിരമായ നിക്ഷേപ ശീലം വഴിവെക്കും.
5. ക്രെഡിറ്റ് സ്‌കോര്‍ പ്രധാനം
ക്രെഡിറ്റ് സ്‌കോര്‍ ഇന്നത്തെ കാലത്ത് ഏറെ പ്രധാനമാണ്. നിങ്ങള്‍ക്ക് ഭാവിയില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിക്കണമെങ്കില്‍ മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. ചുരുങ്ങിയത് 700-750 സ്‌കോര്‍ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. നിലവിലുള്ള വായ്പ കൃത്യമായി തിരിച്ചടച്ചും മറ്റും ക്രെഡിറ്റ് സ്‌കോര്‍ താഴാതെ നോക്കാം. അതിലൂടെ പലിശയിളവ് പോലുള്ള പല നേട്ടങ്ങളും ഉണ്ടാകുകയും ചെയ്യും.
Next Story
Videos