സ്ഥിര നിക്ഷേപമോ മ്യൂച്വല്‍ ഫണ്ട് ഇ.എല്‍.എസ്.എസ്സോ, നിക്ഷേപകര്‍ക്ക് ഏതാണ് മെച്ചം?

നികുതി കിഴിവ് ലഭിക്കണമെന്ന് ഉള്ളവര്‍ക്ക് നിക്ഷേപിക്കാന്‍ അനുയോജ്യമായ മ്യൂച്വല്‍ ഫണ്ട് പദ്ധതിയാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം (ഇ.എല്‍.എസ്. എസ്). ആദായ നികുതി നിയമത്തിലെ ചട്ടം 80 സി പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1,50,000 രൂപവരെ ഉള്ള ഇ എല്‍ എസ് എസ് നിക്ഷേപങ്ങള്‍ക്ക് നികുതി കിഴിവ് ലഭിക്കും.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, പബ്ലിക്ക് പ്രൊവിഡന്റ്റ് ഫണ്ട് എന്നിവയില്‍ നിക്ഷേപിച്ചാലും 80 സി കിഴിവുകള്‍ ബാധകമാണ്. എന്താണ് ഇ എല്‍ എസ് എസില്‍ നിക്ഷേപിച്ചാലുള്ള നേട്ടങ്ങള്‍?

1. ഇ.എല്‍.എസ്.എസ് നിക്ഷേപങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനാല്‍ ദീര്‍ഘ കാലയളവില്‍ മെച്ചപ്പെട്ട ആദായം നല്‍കാന്‍ സാധിക്കും.

2 . ഇ.എല്‍.എസ്.എസ് നിക്ഷേപങ്ങള്‍ക്ക് ലോക്ക് ഇന്‍ കാലഘട്ടം കുറവാണ് അതായത് 3 വര്ഷം. പി.പി.എഫ് നിക്ഷേപങ്ങള്‍ 15 വര്‍ഷത്തേക്കാണ്, ഭാഗീകമായി 6 വര്‍ഷത്തിന് ശേഷം പിന്‍വലിക്കാം.

3. പി.പി.എഫ്, നാഷണല്‍ സേവിങ്‌സ് സർട്ടിഫിക്കറ്റുകൾ നിശ്ചിത പലിശ നിരക്ക് വാഗ്ദാനം നല്‍കുന്നു. എന്നാല്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നത് കൊണ്ട് ഇ എല്‍ എസ് എസ് നിക്ഷേപത്തിന് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ആദായം നല്‍കാന്‍ സാധിക്കും. എന്നാല്‍ വിപണി പ്രതികൂലമാകുമ്പോള്‍ ആദായത്തില്‍ ഇടിവ് വരാം.

4. ഇ എല്‍ എസ് എസ് നിക്ഷേപങ്ങള്‍ക്ക് 3 മുതല്‍ 6 വര്‍ഷ കാലയളവില്‍ മെച്ചപ്പെട്ട ആദായം നിക്ഷേപകന് നല്‍കാന്‍ സാധ്യത കൂടുതലാണ്.

മികച്ച ആദായം നല്‍കിയിട്ടുള്ള ചില ഇ എല്‍ എസ് എസ് ഫണ്ടുകള്‍:

1. ആക്‌സിസ് ലോങ്ങ് ടെം ഇക്വിറ്റി ഫണ്ട്.

2. മിറെ അസറ്റ് ടാക്‌സ് സേവര്‍ ഫണ്ട്

3. കാനറാ റോബെക്കോ ഇക്വിറ്റി ടാക്സ് സേവര്‍ ഫണ്ട്.

4. ഡി എസ് പി ടാക്സ് സേവര്‍ ഫണ്ട്.

5 .ബാങ്ക് ഓഫ് ഇന്ത്യ ടാക്സ് സേവര്‍ ഫണ്ട്.

Related Articles
Next Story
Videos
Share it