വണ്ടിയോടിക്കാൻ ഇന്ന് മുതൽ ചെലവ് കൂടും
സംസ്ഥാനത്ത് ഇന്ന് മുതല്‍ വാഹനങ്ങളോടിക്കുന്നവരുടെ ചെലവുയരും. വര്‍ധിച്ച ഇന്ധനവിലയ്‌ക്കൊപ്പം ഇന്നുമുതല്‍ വാഹനനികുതിയും ടോളുമെല്ലാം കൂടി.
2023 സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച അധിക ഇന്ധന സെസ് ആണ് ഇന്നു മുതല്‍ പ്രാബല്യത്തിലായത്. കൂടാതെ സംസ്ഥാനത്ത് ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 2 രൂപ വീതം വര്‍ധിക്കുമെന്നായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രഖ്യാപനം.
ഇന്ധനവില കൂടിയതോടെ അവശ്യ സാധനങ്ങളുടെയടക്കം നിത്യജീവിതച്ചെലവ് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
വാഹനങ്ങളുമായി ബന്ധപ്പെട്ട് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരക്ക് വര്‍ധനകള്‍:
ഇന്ധനവില ലിറ്ററിന് 2 രൂപ കൂടും
പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നികുതി കൂടും.
ഇരുചക്രവാഹനങ്ങള്‍ക്ക് 2 ശതമാനവും പുതിയ കാറുകള്‍ക്ക് 1- 2 ശതമാനവുമാണ് വര്‍ധിക്കുന്നത്.
വൈദ്യുതി തീരുവ 5% ആക്കിയ തീരുമാനവും പ്രാബല്യത്തില്‍. ഇത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തിരിച്ചടിയാകും
സംസ്ഥാനത്തെ ടോള്‍ പ്ലാസകളിലെ നിരക്കും ഇന്നു മുതല്‍ ഉയര്‍ന്നു:
കാര്‍, ജീപ് 110 രൂപ ടോള്‍.
ബസിനും ട്രക്കിനും 340 രൂപ
വലിയ വാഹനങ്ങള്‍ക്ക് 515 രൂപ
ചെറിയ വാണിജ്യ വാഹനങ്ങള്‍ക്ക് 165 രൂപ.