ഗൂഗ്ള്‍ പേ വഴി ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങാന്‍ വെറും 5 സ്‌റ്റെപ്പുകള്‍ മതി!

വിരല്‍ തുമ്പിലെ 5 ക്ലിക്കുകളില്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചു കഴിഞ്ഞു ഗൂഗ്ള്‍ പേ. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എഫ്ഡി പദ്ധതികളാണ് ഉപയോക്താക്കള്‍ക്കായി ഗൂഗ്ള്‍ പേ അവതരിപ്പിച്ചിരിക്കുന്നത്. 6.35 ശതമാനം വരെ പലിശ വരെ വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഒരു വര്‍ഷം വരെ കാലാവധിയുള്ള ഫ്കിസഡ് ഡെപ്പോസിറ്റുകളാണ് ഇപ്പോള്‍ ലഭ്യം. ഉപയോക്താക്കള്‍ക്ക് രജിസ്റ്റേഡ് മൊബൈല്‍ നമ്പര്‍ വഴി കെവൈസി പൂര്‍ത്തിയാക്കി ഒറ്റ തവണ പാസ്വേഡ് നല്‍കി അക്കൗണ്ടുകള്‍ തുറക്കാം.
ഇതിനായി ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ ഉപയോക്താക്കള്‍ക്ക് സേവിംഗ്സ് അക്കൗണ്ട് വേണമെന്നതില്‍ നിര്‍ബന്ധമില്ല. ധനകാര്യ ഇടപാടുകളെല്ലാം ഗൂഗ്ള്‍ പേയുമായി ലിങ്ക് ചെയ്ത വിവിധ വ്യക്തികളുടെ വിവിധ ബാങ്കുകളിലേക്കാകും എത്തുക.
ഏഴ് ദിവസം മുതല്‍ 29 ദിവസം വരെ, 30-45, 46-90, 91-180, 181-364 , 365 ദിവസം വരെയായിരിക്കും വിവിധ പദ്ധതി കാലാവധികള്‍. 3.5 മുതല്‍ 6.35 ശതമാനം വരെയാണ് വിവിധ പലിശ നിരക്കുകള്‍. വെറും അഞ്ച് സ്‌റ്റെപ്പിലൂടെ എഫ്ഡികള്‍ തുറക്കാം.
1: നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഡിവൈസിലെ ഗൂഗിള്‍ പേ ആപ്പ് തുറക്കുക. ബിസിനസ് ആന്റ് ബില്‍സ് ഓപ്ഷനില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
2: ഇക്വിറ്റാസ് ബാങ്ക് സ്‌പോട്ട് എന്ന ഓപ്ഷനായി സെര്‍ച്ച് ചെയ്യുക. ഇതില്‍ ഇക്വിറ്റാസ് എസ്എഫ്ബി ലോഗോയില്‍ ക്ലിക്കുചെയ്യുക
3: നിങ്ങള്‍ ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഒരു തുക തെരഞ്ഞെടുക്കുക, തുടര്‍ന്ന് കാലാവധി തിരഞ്ഞെടുക്കുക
4: നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, KYC വിശദാംശങ്ങളായ ആധാര്‍ നമ്പര്‍, പാന്‍ തുടങ്ങിയവ ഇക്വിറ്റാസ് ബാങ്ക് സ്‌പോട്ടില്‍ നല്‍കുക.
5: ഗൂഗിള്‍ പേ യുപിഐ ഉപയോഗിച്ച് എഫ്ഡി സെറ്റപ്പ് പൂര്‍ത്തിയാക്കുക


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it