ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ എങ്ങനെ ഗൂഗ്ള്‍ പേ വഴി അടയ്ക്കാം?

ക്രെഡിറ്റ് കാര്‍ഡ് ബില്‍ (Credit Card Bill) അടയ്ക്കാന്‍ വൈകിയോ, മുടങ്ങിയാല്‍ വലിയ പിഴ അടയ്‌ക്കേണ്ടി വരും. അതിനാല്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് ബില്ലടവ് മുടക്കേണ്ട. ഇപ്പോള്‍ തന്നെ അടയ്ക്കാം ഗൂഗ്ള്‍ പേയിലൂടെ (Google Pay). ഇതാ എളുപ്പവഴി.

1. ഗൂഗിള്‍ പേ ആപ്പ് ഓപ്പണ്‍ ചെയ്യുക.
2. ആദ്യമായാണ് ഇത്തരത്തില്‍ ശ്രമിക്കുന്നതെങ്കില്‍ ന്യൂ പേയ്‌മെന്റ് ഓപ്ഷന്‍ എടുക്കുക.
3. UPI ഐഡി, QR എന്നീ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒരു ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.
4. UPI ID എന്ന ഓപ്ഷന്‍ ആണ് എടുത്തതെങ്കില്‍ UPI വിവരങ്ങള്‍ നല്‍കി കയറുക. QR ഓപ്ഷന്‍ ആണ് കൊടുത്തതെങ്കില്‍ QR Code സ്‌കാന്‍ ചെയ്ത് പ്രൊസീഡ് ചെയ്യുക.
5. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കുക, ഓടിപി വെരിഫൈ ചെയ്യുക.
6. ബില്‍ തുക നല്‍കുക, ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it