അധിക വരുമാനം എങ്ങനെ കൃത്യമായി വിനിയോഗിക്കാം

കാര്യങ്ങള്‍ കൃത്യമായി നടന്നാല്‍ വിചാരിച്ച ലക്ഷ്യങ്ങള്‍ നേടാനുള്ള സാമ്പത്തിക അടിത്തറ വേഗത്തില്‍ കൈവരിക്കാനാവും. ലക്ഷ്യത്തിലെത്തിയാല്‍ സമ്പാദിക്കുന്നത് കുറച്ച് ചെലവ് കൂട്ടുന്ന ആളുകളുമുണ്ട്. അധിക വരുമാനം ക്രിപ്‌റ്റോ കറന്‍സികളില്‍ ഉള്‍പ്പടെ നിക്ഷേപിച്ച് ഭാഗ്യം പരീക്ഷിക്കുന്നവരും ഇന്ന് ഏറെയാണ്.

കൃത്യമായ ശമ്പള വര്‍ധനവ് ലഭിക്കുന്ന ജോലിയാണ് നിങ്ങളുടേതെങ്കില്‍ ക്രമേണ ചെലവഴിക്കാനാവുന്ന പണത്തിന്റെ തോതും കൂടിവരും. ഇങ്ങനെ അധികമായി ലഭിക്കുന്ന വരുമാനം കൂടുതല്‍ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണ് വേണ്ടത്.

ഒരു ഉദാഹരണം പറയുകയാണെങ്കില്‍ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി നിങ്ങള്‍ ഒരു തുക നേരത്തെ കണക്കു കൂട്ടി സേവ് ചെയ്തിട്ടുണ്ടെന്ന് കരുതുക. എന്നാല്‍ ഭാവിയില്‍ കുട്ടികള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന ചെലവ് വരുന്ന കോഴ്‌സിനെ ആശ്രയിക്കുകയാണെങ്കില്‍ അപ്പോള്‍ വിദ്യാഭ്യാസ ലോണിനെ ആശ്രയിക്കേണ്ടി വരും. ഇത്തരം കാര്യങ്ങള്‍ മുന്നില്‍ കണ്ട് അധിക വരുമാനം വിനിയോഗിച്ചാല്‍ വൈകി വരുന്ന അധിക ചെലവുകള്‍ നേരിടുന്നത് എളുപ്പമാവും.

റിട്ടയര്‍മെന്റ് നേരത്തെ ആക്കാം

അധിക വരുമാനം ലഭിക്കുകയാണെങ്കില്‍ നിശ്ചയിച്ചതിലും നേരത്തെ നിങ്ങള്‍ക്ക് റിട്ടയര്‍മെന്റ് ജീവിതം ആരംഭിക്കാം. റിട്ടയര്‍മെന്റിന് ശേഷം യാത്രയും മറ്റും നടത്താന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈ തുക അതിനായും നീക്കിവെക്കാം. യാത്രയെ പ്രണയിക്കുന്നവരാണ് നിങ്ങളെങ്കില്‍ റിട്ടയര്‍മെന്റിന് കാത്തുനില്‍ക്കണമെന്നില്ല. യാത്രയ്ക്ക് മാത്രമായി ഒരു സേവിംഗ്‌സ് ആരംഭിക്കുകയും ചെയ്യാം.

അപ്രതീക്ഷിത ചെലവുകള്‍

ഭാവിയിലേക്കുള്ള ലക്ഷ്യങ്ങള്‍ക്കായി സമ്പാദിക്കുമ്പോള്‍ പണപ്പെരുപ്പം ഏപ്പോഴും ഒരു പ്രധാന അളവുകോലാണ്. അതുകൊണ്ട് ഇവ മനസിലാക്കി കൂടുചതല്‍ തുക മാറ്റിവെക്കുകയാണെങ്കില്‍ വര്‍ധിക്കുന്ന ചെലവിലും കൃത്യമായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. അപ്രതീക്ഷിതമായി എത്തുന്ന മറ്റ് ചിലവുകളും ഇതിലൂടെ മറികടക്കാനാവും.

നിങ്ങളുടെ മക്കളെ സഹായിക്കാം

മറ്റൊരു പ്രധാനപ്പെട്ട കാര്യം സമ്പാദ്യം മക്കള്‍ക്ക് കൈമാറുന്നതാണ്. പലരും പണം സ്വരൂപിക്കുന്നത് തന്നെ പലപ്പോഴും മക്കള്‍ക്ക് വേണ്ടിയാണ്. അധിക വരുമാനത്തിലൂടെ ലഭിക്കുന്ന തുക മക്കളുടെ കരിയറിന്റെ തുടക്കത്തില്‍ അവരെ സഹായിക്കാനായി നിങ്ങള്‍ക്ക് മാറ്റിവെക്കാം.

നിങ്ങള്‍ പ്രായമായ ശേഷം സമ്പാദ്യം അവര്‍ക്ക് കൈമാറുന്നതിലും എത്രയോ നല്ലതാണ് അവരുടെ ഇരുപതുകളിലും മുപ്പതുകളിലും ഉള്ള ജീവിത ചെലവുകള്‍ക്ക് ഒരു കൈത്താങ്ങാവുന്നത്. വീടിന്റെ ഇഎംഐ അടയ്ക്കാനും വാഹനം വാങ്ങാനുമൊക്കെ സഹായിക്കാവുന്നതാണ്.

Related Articles

Next Story

Videos

Share it