പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം: പരമാവധി നേട്ടം ലഭിക്കാന്‍ എങ്ങനെ നിക്ഷേപിക്കണം?

പെട്ടന്ന് നല്ലൊരു തുക ആവശ്യമുള്ളൊരാള്‍ക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം തെരഞ്ഞെടുക്കാം. രാജ്യത്ത് ഏത് പോസ്റ്റ് ഓഫീസ് വഴിയും ഏതൊരാള്‍ക്കും ചേരാന്‍ പറ്റുന്ന പദ്ധതിയാണിത്. പ്രായ പരിധി വ്യത്യാസങ്ങളില്ല എന്നതാണ് പ്രത്യേകത.

1,000 രൂപ മാത്രമാണ് നിക്ഷേപം ആരംഭിക്കാന്‍ ആവശ്യമായ തുക. 10 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും മറ്റുള്ളവര്‍ക്കായി രക്ഷിതാക്കള്‍ക്കും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാനാകും. ഈ പദ്ധതിയില്‍ 3 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ അല്ലെങ്കില്‍ പരമാവധി റിട്ടേണ്‍ ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നു നോക്കാം.
100 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപം ഉയര്‍ത്താം. നിക്ഷേപത്തുകയ്ക്ക് പരിധി ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. പലിശ നിരക്ക് പരിശോധിക്കുകയാണെങ്കില്‍ സ്ഥിര നിക്ഷേപ കാറ്റഗറിയില്‍ പൊതുമേഖലാ ബാങ്കുകളെക്കാള്‍ പലിശ നല്‍കുന്നുണ്ട് ഈ നിക്ഷേപം.
1, 2, 3, 5 വര്‍ഷങ്ങളിലായാണ് നിക്ഷേപം സ്വീകരിക്കുക. 1,2,3 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനവും 5 വര്‍ഷത്തെ നിക്ഷേപത്തിന് 6.70 ശതമാനവും പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും ഇതേ നിരക്കാണ് ലഭിക്കുക.
10 ലക്ഷം മൂന്നു വര്‍ഷം കൊണ്ട് നേടാം
ഇതിനായി പോസ്റ്റ് ഓഫീസില്‍ ഒരു ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് എടുക്കണം. ഒറ്റത്തവണയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. അക്കൗണ്ടില്‍ 8.50 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. മൂന്ന വര്‍ഷത്തേക്ക് 5.5 ലക്ഷം രൂപയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതുപ്രകാരം മൂന്ന് വര്‍ഷ കാലാവധിക്ക് ശേഷം 10,01,358 രൂപ ലഭിക്കും. 1,51,358 രൂപയാണ് പലിശയായി ലഭിക്കുന്നത്. നിക്ഷേപം 5 വര്‍ഷം നീട്ടിയാല്‍ 11,16,957 രൂപ ലഭിക്കും.
5 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധിയെങ്കിലും 18 മാസത്തേക്ക് നീട്ടാന്‍ സാധിക്കും. ഇതുപ്രകാരം 6 വര്‍ഷത്തേക്ക് നീട്ടിയാല്‍ 11,76,668 രൂപ ലഭിക്കും. 3,29,668 രൂപയാണ് പലിശ ഇനത്തില്‍ ലഭിക്കുന്നത്. 5 വര്‍ഷ കാലാവധിയില്‍ നിക്ഷേപിച്ചാല്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും. നിക്ഷേപം ആരംഭിച്ച് കാലാവധി പൂര്‍ത്തിയാക്കിയില്ലെങ്കിലും 6 മാസത്തിന് ശേഷം പിന്‍വലിക്കല്‍ നടത്താം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it