Begin typing your search above and press return to search.
പാന്‍കാര്‍ഡിന് അപേക്ഷിക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍
പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍, എന്തിനും ഏതിനും നാം ഉപയോഗിക്കേണ്ടി വരുന്ന ആ പത്തക്ക ആല്‍ഫാ ന്യൂമറിക് ഐഡന്റിഫയര്‍ നികുതി ദായകര്‍ക്ക് നിര്‍ബന്ധമല്ല എങ്കിലും പല ധനകാര്യ ഇടപാടുകള്‍ക്കുമായി വ്യക്തികളും സ്ഥാപനങ്ങളും പാന്‍ കാര്‍ഡ് കൈവശം വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ആദായ നികുതി വകുപ്പിന്റെ നിര്‍ദേശപ്രകാരം എന്‍എസ്ഡിഎല്‍( നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്) യുടിഐടിഎസ്എല്‍(യുടിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി ആന്‍ഡ് സര്‍വീസ് ലിമിറ്റഡ്) എന്നിവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പാനിന് ഈസിയായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷകര്‍ക്ക് ഇ-പാന്‍ ലഭിക്കുന്നതിനായി നിര്‍ബന്ധമായും ഇ-മെയില്‍ ഐഡി ഉണ്ടായിരിക്കണം. ഇതാ പാനിന് അപേക്ഷിക്കും മുമ്പ് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍.
- നിലവിലുള്ള നികുതി ദായകരെല്ലാം പാനിന് അപേക്ഷിക്കുകയാണ്. എന്നാല്‍ ടാക്‌സ് റിട്ടേണുകള്‍ക്ക് ബജറ്റില്‍ പറഞ്ഞത് പോലെ പാന്‍ കാര്‍ഡില്ലെങ്കിലും ആധാര്‍ നമ്പര്‍ ഉപയോഗപ്പെടുത്തി ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാം.
- ഇന്‍കം ടാക്‌സിന് പാന്‍ നിര്‍ബന്ധമല്ലെങ്കിലും വലിയ പണമിടപാടുകളില്‍ പാന്‍ അത്യാവശ്യഘടകമാണ്. ഓണ്‍ലൈനിലൂടെ അപേക്ഷിക്കാവുന്നതാണ്.
- ഒന്നിലധികം പാന്‍ നേടുന്നതോ കയ്യില്‍ സൂക്ഷിക്കുന്നതോ കുറ്റകരമാണ്. 10,000 രൂപ വരെ പിഴ നേടാവുന്ന കുറ്റമാണിത്.
- ഏതെങ്കിലും കാരണവശാല്‍ രണ്ടാമതൊരു പാന്‍ വേണ്ടിവന്നാല്‍(പേരുമാറ്റമോ മറ്റോ ബന്ധപ്പെട്ട്), നിലവില്‍ രണ്ടാമത് ഉപയോഗിക്കേണ്ടതോ നേടേണ്ടതോ ആയ പാനിന്റെ വിവരങ്ങള്‍, കാന്‍സല്‍ ചെയ്യേണ്ട പാനിന്റെ വിവരങ്ങള്‍ എന്നിവ സമര്‍പ്പിച്ച് മാറ്റേണ്ട പാന്‍ അസാധുവാക്കണം. ഇതിനായുള്ള അപേക്ഷയും ലഭ്യമാണ്.
- തേര്‍ഡ് പാര്‍ട്ടി വേരിഫിക്കേഷന്‍ വ്യാജ പാനുകളെ തടയാനും നിലവില്‍ ഉള്ള അഡ്രസ്സില്‍ പാന്‍ കാര്‍ഡ് ഉടമ ഉണ്ടോ എന്നു പരിശോധിക്കാനുമാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതില്‍ വിവരങ്ങള്‍ തെറ്റാണെന്ന് ആദായ നികുതി വകുപ്പിന് നടപടികള്‍ സ്വീകരിക്കാം.
Next Story