60 വയസ്സുമുതല്‍ പ്രതിമാസം 9000 പെന്‍ഷന്‍? സാധാരണക്കാര്‍ക്ക് ഈ പദ്ധതി 'മുത്താണ്'

സുരക്ഷിതമായ റിട്ടയര്‍മെന്റ് ജീവിതമില്ലെങ്കില്‍ എത്രകാലം എത്ര തുക സമ്പാദിച്ചു എന്നു പറഞ്ഞിട്ടും കാര്യമില്ല. ചെറുതെങ്കിലും കൃത്യമായ മെച്ചപ്പെട്ട വരുമാനം വിരമിക്കല്‍ കാലത്ത് അത്യാവശ്യമാണ്. ശമ്പളക്കാരെങ്കില്‍ ഇപിഎഫ് തുക, ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെ മാറ്റിവയ്ക്കപ്പെടുന്ന തുക വിരമിക്കുമ്പോള്‍ മാസ വരുമാനമായി മാറ്റാന്‍ സാധിക്കും. അത്തരമൊരു നിക്ഷേപമാണ് പ്രധാനമന്ത്രി വയവന്ദന യോജന (Pradhan Mantri Vaya Vandana Yojana)

പദ്ധതിയില്‍ കൃത്യമായി നിക്ഷേപിച്ചാല്‍ 9,250 രൂപ വരെ പ്രതിമാസം നേടാന്‍ സാധിക്കും. നടപ്പ് സാമ്പത്തിക വര്‍ഷാവസാനം വരെ പദ്ധതിയില്‍ ചേരാം.
എന്താണ് പ്രധാനമന്ത്രി വജ വന്ദന ജോയന (Pradhan Mantri Vaya Vandana Yojana)?
കേന്ദ്രസര്‍ക്കാറിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളിലൊന്നാണ് 2020 മേയ് 26നാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി വയ വന്ദന യോജന. പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് മാസ പെന്‍ഷന്‍ ലഭിക്കും. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. 60 വയസ് കഴിഞ്ഞവര്‍ക്ക് 15 ലക്ഷം രൂപ വരെ പ്രധാനമന്ത്രി വജ വന്ദന യോജനയില്‍ നിക്ഷേപിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. 7.4 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാസത്തിലോ വര്‍ഷത്തിലോ പെന്‍ഷന്‍ വാങ്ങാനുള്ള സൗകര്യമുണ്ട്. 2023 മാര്‍ച്ച് 31ന് മുന്‍പ് പദ്ധതിയില്‍ ചേരുന്നവര്‍ക്ക് മാത്രമാണ് അവസരം.
വാര്‍ഷികമായി മാത്രമല്ല, മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വാര്‍ഷികമായോ പ്രധാനമന്ത്രി വജ വന്ദന ജോയനയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങാം. മാസ പെന്‍ഷന്‍ തിരഞ്ഞെടുത്തൊരാള്‍ക്ക് പദ്ധതിയില്‍ ചേര്‍ന്നതിന് തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന ചുരുങ്ങിയ പെന്‍ഷന്‍ 1,000 രൂപയാണ്. കുറഞ്ഞ പെന്‍ഷനായി ത്രൈമാസത്തില്‍ 3,000 രൂപയും അര്‍ധ വാര്‍ഷത്തില്‍ 6,000 രൂപയും വര്‍ഷത്തില്‍ 12,000 രൂപയും ലഭിക്കും. പ്രധാനമന്ത്രി വജ വന്ദന ജോയനയിലെ ഉയര്‍ന്ന പെന്‍ഷന്‍ മാസത്തില്‍ 9,250 രൂപയാണ്. ത്രൈമാസത്തില്‍ 27,750 രൂപയും അര്‍ധ വര്‍ഷത്തില്‍ 55,500 രൂപയും വര്‍ഷത്തില്‍ 1,11,000 രൂപയും ലഭിക്കും.
പദ്ധതിയില്‍ ചേരുന്നത് എങ്ങനെ
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനാല്‍ എല്‍ഐസിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും ഓഫീസിലെത്തി പദ്ധതിയില്‍ ചേരാം. ഏജന്റുമാര്‍ വഴിയും പദ്ധതിയില്‍ ചേരാം. ഏറ്റവും ഉയര്‍ന്ന പ്രതിമാസ പെന്‍ഷനായ 9,250 രൂപ നേടാന്‍ എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം.
പരമാവധി നിക്ഷേപമായ 15 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ 1,11,000 രൂപയാണ്. മാസത്തില്‍ പെന്‍ഷന്‍ വാങ്ങുന്നൊരാളാണെങ്കില്‍ ഇത്തരത്തില്‍ ഓരോ മാസവും 9,250 രൂപ വീതം ലഭിക്കും. ചുരുങ്ങിയ മാസ പെന്‍ഷനായ 1,000 രൂപ പെന്‍ഷന്‍ ആവശ്യമായൊരാള്‍ക്ക് 1.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മതിയാകും. നോമിനിയെ ചേര്‍ക്കാനും സറണ്ടര്‍ ചെയ്യാനും സൗകര്യമുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it