ജൂൺ 16 മുതൽ വാഹന ഇൻഷുറൻസ് പ്രീമിയം ഉയരും 

കാറുകളും ടൂ-വീലറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ജൂൺ 16 മുതൽ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിക്കും. 2019-20 സാമ്പത്തിക വർഷത്തിലെ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ പുതുക്കിയുള്ള ഓർഡർ ജൂൺ 4നാണ് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎ) പുറത്തിറക്കിയത്.

150cc മുതൽ 350cc വരെയുള്ള ടൂ-വീലറുകൾക്കാണ് ഏറ്റവും വലിയ വർധന. 21 ശതമാനമാണ് ഇവയുടെ പ്രീമിയം കൂടുക. അതേസമയം, നിലവിലുള്ള ഇൻഷുറൻസ് റദ്ദാക്കി പുതിയ നിരക്കിലുള്ള പോളിസി ഇഷ്യൂ ചെയ്യരുതെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശമുണ്ട്.

കാറുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം നിരക്കിൽ വന്ന മാറ്റങ്ങൾ

  • 1000 സിസി യ്ക്ക് താഴെയുള്ള കാറുകളുടെ പ്രീമിയം 1,850 രൂപയിൽ നിന്ന് 2,072 രൂപയാക്കി ഉയർത്തി.
  • 1000 – 1500 സിസി വരെയുള്ള വാഹനങ്ങൾക്ക് നിലവിലെ 2863 രൂപയിൽ നിന്ന് 3,221 രൂപയാക്കി ഉയർത്തി.
  • 1500സിസി യ്ക്ക് മുകളിലുള്ള കാറുകൾക്ക് നിരക്ക് 7,890 രൂപയിൽ മാറ്റമില്ലാതെ തുടരും.

ടൂ-വീലറുകളുടെ നിരക്കിൽ വന്ന മാറ്റങ്ങൾ

  • 75 സിസിക്കു താഴെയുള്ള ബൈക്കുകൾ നിലവിലെ 427 രൂപയിൽ നിന്ന് 482 രൂപയാക്കി.
  • 75 മുതൽ 150 സിസി വരെയുള്ള ബൈക്കുകൾക്ക് 720 രൂപയിൽ നിന്ന് 752 രൂപയാക്കി ഉയർത്തി.
  • 150 മുതൽ 350 സിസി വരെയുള്ള ബൈക്കുകൾക്ക് 985 രൂപയിൽ നിന്ന് 1,193 രൂപയാക്കി വർധിപ്പിച്ചു.
  • 350 സിസി യ്ക്ക് മുകളിലുള്ള ബൈക്കുകളുടെ പ്രീമിയം നിരക്ക് 2,323 രൂപയിൽ തുടരും.

Third Party Insurance

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it