വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്, തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർന്നേക്കും

കാറുകളും ടൂ-വീലറുകളും ഉൾപ്പെടെയുള്ള തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കണമെന്ന നിർദേശമടങ്ങുന്ന കരട് വിജ്ഞാപനം ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎ) പുറത്തിറക്കി. മെയ് 29 വരെ ജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാം.

ബൈക്ക്, കാർ, ബസ്, ട്രക്ക്, സ്കൂൾ ബസ്, ട്രാക്ടർ എന്നിവയുടേത് ഉൾപ്പെടെ ഇൻഷുറൻസ് നിരക്കുകൾ വർധിക്കും. കരട് വിജ്ഞാപനത്തിൽ ഐആർഡിഎ മുന്നോട്ടു വെക്കുന്ന നിർദേശങ്ങൾ ഇവയാണ്.

  • 1000 സിസി യ്ക്ക് താഴെയുള്ള കാറുകളുടെ പ്രീമിയം 1,850 രൂപയിൽ നിന്ന് 2,120 രൂപയാക്കി ഉയർത്തണം.
  • 1000 – 1500 സിസി വരെയുള്ള വാഹനങ്ങൾക്ക് നിലവിലെ 2863 രൂപയിൽ നിന്ന് 3300 രൂപയാക്കി ഉയർത്താം.
  • 75 സിസിക്കു താഴെയുള്ള ബൈക്കുകൾ നിലവിലെ 427 രൂപയിൽ നിന്ന് 482 രൂപയാക്കി ഉയർത്തണം.
  • 75 മുതൽ 150 സിസി വരെയുള്ള ബൈക്കുകൾക്ക് 720 രൂപയിൽ നിന്ന് 752 രൂപയാക്കി ഉയർത്തും.
  • 150 മുതൽ 350 സിസി വരെയുള്ള ബൈക്കുകൾക്ക് 985 രൂപയിൽ നിന്ന് 1193 രൂപയാക്കി വർധിപ്പിക്കും.
  • പുതിയ കാറുകൾക്കു 3 വർഷത്തേക്കും പുതിയ ഇരുചക്രവാഹനങ്ങൾക്ക് 5 വർഷത്തേക്കുമുള്ള സിംഗിൾ പ്രീമിയം നിരക്ക് ഉയർത്തേണ്ടതില്ല.
  • 1500 സിസിക്കു മേലുള്ള കാറുകൾ, 350 സിസിക്കു മേലുള്ള സൂപ്പർ ബൈക്കുകൾ, ഇ ഓട്ടോറിക്ഷകൾ എന്നിവയ്ക്കും നിലവിലെ നിരക്ക് തുടരും.
  • സ്വകാര്യ ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് 15 ശതമാനം ഇളവ് നൽകണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it