ഇനി നിറം നോക്കി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയെടുക്കാം!

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് അതിന്റെ സങ്കീര്‍ണത അടിസ്ഥാനമാക്കി കളര്‍ കോഡിംഗ് നടപ്പാക്കാന്‍ നീക്കം

Non-life insurers concerned over Covid claims surge
-Ad-

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കുന്നത് കഴിയുന്നത്ര ലളിതമാക്കാനുള്ള ശ്രമങ്ങളുമായി ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ). വ്യക്തിഗത ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് അവയുടെ സ്വഭാവം പരിഗണിച്ച് കളര്‍ കോഡിംഗ് കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ഇതു സംബന്ധിച്ച കരട് രൂപരേഖ ഐആര്‍ഡിഎ പുറത്തുവിട്ടു. ഈ രംഗത്തുള്ളവരുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ഈ മാസം പതിനഞ്ചാം തിയതി വരെ സമയം അനുവദിച്ചിട്ടുണ്ട്.

ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ അവതരിപ്പിക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുടെ സങ്കീര്‍ണ സ്വഭാവം വിലയിരുത്തി അവയ്ക്ക് പച്ച, ഓറഞ്ച്, ചുവപ്പ് കളറുകള്‍ നല്‍കാനാണ് നീക്കം.

ലളിതവും ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്ന വിധത്തിലുമുള്ളതാണ് പോളിസിയെങ്കില്‍ അത് ഗ്രീന്‍ കാറ്റഗറിയില്‍ വരും. ഇതില്‍ നിന്ന് അല്‍പ്പം കൂടി സങ്കീര്‍ണ വിഭാഗത്തില്‍പെട്ടതാണെങ്കില്‍ ഓറഞ്ച് കാറ്റഗറിയാകും. അതിസങ്കീര്‍ണ സ്വഭാവമുള്ളത് റെഡ് വിഭാഗത്തിലും ഉള്‍പ്പെടുത്തും.

-Ad-

പരസ്യങ്ങളിലും വെബ്‌സൈറ്റിലും മറ്റും കമ്പനികള്‍ ഈ പോളിസികളെ കുറിച്ച് വിവരിക്കുന്നയിടത്ത് അതത് കളര്‍ കോഡുകള്‍ ചേര്‍ക്കേണ്ടിവരുമെന്ന് ഐആര്‍ഡിഎ പറയുന്നു.

വ്യക്തിഗത പോളിസികള്‍ക്കാണ് കളര്‍ കോഡിംഗ് സമ്പ്രദായം വരിക. ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറസ് പോളിസികള്‍ക്ക് ഇതുണ്ടാകില്ല. ഇത്തരം പോളിസികള്‍ സ്ഥാപനങ്ങളാകും എടുക്കുക. അതുകൊണ്ട് തന്നെ ഒരു പരിധിവരെ പഠനങ്ങള്‍ അതിന്റെ കാര്യത്തിലുണ്ടാകും. പക്ഷേ സാധാരണക്കാര്‍ക്ക് അതിനുള്ള അറിവുണ്ടാകണമെന്നില്ല.

നിരവധി ഘടകങ്ങള്‍ പരിഗണിച്ച് പൂജ്യം മുതല്‍ ആറ് വരെയുള്ള സ്‌കോറുകള്‍ നല്‍കി അതിന്റെ അടിസ്ഥാനത്തിലാണ് കളര്‍ കോഡിംഗ് ഐആര്‍ഡിഎ നടത്തുന്നത്.

എത്രമാത്രം ഓപ്ഷണല്‍ കവറുകള്‍ നല്‍കുന്നുണ്ട്, വെയ്റ്റിംഗ് പിരീഡ് എത്രമാസം?, പരിരക്ഷ ലഭിക്കുന്ന രോഗങ്ങള്‍/ ഓപ്പറേഷനുകള്‍, ചട്ടങ്ങളുടെ ലാളിത്യം എന്നിങ്ങനെ പല ഘടകങ്ങള്‍ പരിശോധന വിധേയമാക്കിയാണ് കളര്‍ കോഡിംഗ് നല്‍കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here