Begin typing your search above and press return to search.
'എല്‍ഐസി പ്രീമിയം വൈകിയാൽ പലിശ ഈടാക്കില്ല, കവറേജ് നല്‍കും'
പ്രളയ ദുരന്തമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി എല്‍ഐസി. പോളിസി പ്രീമിയം അടയ്ക്കുന്നത് വൈകിയാലും അതിന്മേല്‍ പലിശ ഈടാക്കില്ലെന്ന് എല്‍ഐസി ചെയര്‍മാന്‍ വി.കെ ശര്‍മ്മ ഇ.റ്റി. നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കൂടാതെ, മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ക്ലെയിം തീര്‍പ്പാക്കാന്‍ വേണ്ട എല്ലാ നിബന്ധനകളും ഒഴിവാക്കും. ക്ലെയിം തീര്‍പ്പാക്കല്‍ പരമാവധി വേഗത്തിലാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കും.
മറ്റ് കാര്യങ്ങൾ
- കേരളത്തില്‍ നിന്നുള്ള ക്ലെയിം തീര്‍പ്പാക്കലിന് മുന്‍ഗണന നല്‍കും.
- ഇതിനായി എല്ലാ അധിക ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്
- ഏകദേശം 200 കോടി രൂപയോളം ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കമ്പനി പ്രതീക്ഷിക്കുന്നുണ്ട്
- എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും കൂടി സംസ്ഥാനത്ത് നിന്ന് ഏതാണ്ട് 500 കോടി രൂപയുടെ ക്ലെയിമുകള്‍ കണക്കാക്കുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
- കേരളത്തിലെ എല്‍ഐസിയുടെ ബിസിനസ് മൊത്തം ബിസിനസിന്റെ 6 മുതല്‍ 8 ശതമാനം വരെ വരും
- പ്രീമിയം വൈകിയാലും സംസ്ഥാനത്തെ വരിക്കാര്‍ക്ക് കവറേജ് ലഭിക്കും
- വിവിധ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (PMJDY) എന്നിവയുടെ ക്ലെയിം തീര്‍പ്പാക്കലിന് മുന്‍ഗണന നല്‍കും
Next Story
Videos