സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്കും ₹5 ലക്ഷം വരെ ഇന്‍ഷുറന്‍സ് പരിരക്ഷ

പൊതുമേഖലാ ബാങ്കുകള്‍ക്ക് സമാനമായി സഹകരണ ബാങ്കുകളിലേയും സംഘങ്ങളിലേയും ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അഞ്ചു ലക്ഷം രൂപ വരെയുള്ള സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. നേരത്തെ ഇത് രണ്ട് ലക്ഷം രൂപയായിരുന്നു. പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് സമാനമായ പരിരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് ഗ്യാരന്റി ഉറപ്പു വരുത്തുന്നത് ഗ്യാരന്റി നിക്ഷേപ ഫണ്ട് മുഖാന്തിരമാണ്. ഇത്തരം നിക്ഷേപങ്ങളുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേക ഗ്യാരന്റി നിക്ഷേപ ഫണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അംഗത്വം എടുക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്കാണ് ഗ്യാരന്റി ലഭിക്കുക. കേന്ദ്ര ഇന്‍ഷുറന്‍സ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it