രണ്ട് ദിവസത്തെ ഇറക്കത്തിന് ശേഷം ഉയര്‍ന്ന് കേരളത്തിലെ സ്വര്‍ണവില!

ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയില്‍ നിന്നും രണ്ട് ദിവസം ഇറക്കം പ്രകടമാക്കിയ സ്വര്‍ണവിപണി വീണ്ടും നേരിയ തോതില്‍ ഉയര്‍ന്നു.രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണവില ഒരു ഗ്രാമിന് 4535 രൂപയാണ്. 20 രൂപയാണ് ഇന്നലത്തെ സ്വര്‍ണ്ണവിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4570 രൂപയായിരുന്നു ഇക്കഴിഞ്ഞ ദിവസത്തെ ഇറക്കത്തിന് മുമ്പ് സ്വര്‍ണവില നിന്നിരുന്നത്. പിന്നീട് സ്വര്‍ണവില പവന് 36560 രൂപയില്‍ നിന്ന് 36240 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില ഇന്ന് പവന് 36360 രൂപയായി.
10 ഗ്രാം സ്വര്‍ണത്തിന് ഇന്ന് 45350 രൂപയാണ് വില. ഇന്നലെ ഇത് 45150 രൂപയായിരുന്നു. 10 ഗ്രാം 22 ക്യാരറ്റ് വിഭാഗത്തില്‍ 550 രൂപ രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ കുറവ് വന്നിരുന്നു. മൂന്നാം ദിവസം സ്വര്‍ണവില കയറിയതോടെ വ്യാപാരികളും സന്തോഷത്തിലാണ്.
അതേസമയം 2021 വര്‍ഷത്തില്‍ സ്വര്‍ണവിപണിയില്‍ ഉണ്ടായത് വന്‍ ഇടിവ്. കോവിഡ് കനത്ത കാലഘട്ടത്തില്‍ 38000 ത്തിന് മുകളിലെത്തിയ സ്വര്‍ണവില പിന്നീട് 33000ത്തിന് തൊട്ടുതാഴെ പോയ ശേഷം നില മെച്ചപ്പെടുത്തി ഇപ്പോള്‍ 35000ത്തിന് മുകളിലാണ് വിപണനം. എങ്കിലും പവന്‍ സ്വര്‍ണവിലയില്‍ 2021 ജനുവരിയിലെ സ്ഥിതി നോക്കുമ്പോള്‍ 3000 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
ചാഞ്ചാടിയാടി...സ്വര്‍ണവില
2021 ജനുവരി മാസത്തില്‍ താരതമ്യേന ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണവില. ജനുവരി 5, 6 തീയതികളിലാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വിപണനം ചെയ്യപ്പെട്ടത്. 38400 രൂപയായിരുന്നു അന്ന് പവന്റെ വില. ഗ്രാമിന് 4800 രൂപയായിരുന്നു വില. പിന്നീട് മാര്‍ച്ചോടെ സ്വര്‍ണവിപണി മെല്ലെ താഴ്ന്നു. മാര്‍ച്ച് ഒന്നിന് 4370 രൂപയായിരുന്ന സ്വര്‍ണവില, മാര്‍ച്ച് 31 ന് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയായ 4110 രൂപയായി. പവന് 32880 രൂപയായിരുന്നു അന്നത്തെ വില.
പിന്നെയും ആഗോള സാമ്പത്തിക മാറ്റങ്ങലില്‍ ചാഞ്ചാടി മുന്നോട്ട് പോയ സ്വര്‍ണ വില ഏപ്രില്‍ മാസത്തില്‍ മികച്ച വളര്‍ച്ച നേടി. ഏപ്രില്‍ 22 ന് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തി, 4510 രൂപയായിരുന്നു അത്. മെയ് മാസം 31 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ വില 4590 രൂപയായി.
2021 ജൂണ്‍ ഒന്നാം തീയതി 4610 രൂപയായിരുന്നു സ്വര്‍ണവിലയെങ്കിലും ആ മാസം 31 ആയപ്പോഴേക്കും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ വില 4375 ലേക്ക് താഴ്ന്നു. 4400 രൂപയ്ക്ക് മുകളിലായിരുന്നു ജൂലൈ മാസത്തിലെ സ്വര്‍ണത്തിന്റെ വ്യാപാരം. ജൂലൈ 20 ന് 4525 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ വില.
തുടക്കം പോലെ തന്നെ ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഗ്രാമിന്റെ വില 4500 ല്‍ നിന്ന് 4335 ലേക്ക് താഴ്ന്ന ശേഷം ഒരു ഗ്രാം സ്വര്‍ണ വില ഓഗസ്റ്റ് 31 ന് 4430 ലേക്ക് എത്തി. പക്ഷെ സെപ്തംബറില്‍ പ്രതീക്ഷിച്ച മുന്നേറ്റം പ്രകടമായില്ല. സ്വര്‍ണ വില സെപ്തംബര്‍ 30 ന് 4305 രൂപയിലേക്ക് താഴ്ന്നു. ഒക്ടോബറില്‍ 26ാം തീയതി മാത്രമാണ് സ്വര്‍ണ വില 4500 രൂപ കടന്നത്. 4505 രൂപയായിരുന്നു അന്നത്തെ വില.
4615 രൂപയായിരുന്നു നവംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്നവില. അത് രേഖപ്പെടുത്തിയത് 16ാം തീയതിയായിരുന്നു. ഡിസംബര്‍ ഒന്നിന് 4460 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ 20 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4570 രൂപയാണ് സ്വര്‍ണ വില.
ജനുവരില്‍ നിന്ന് ഡിസംബറിലേക്ക് എത്തുമ്പോള്‍ പതിവുപോലെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായ സ്വര്‍ണവില, ജനുവരി മാസത്തെ അപേക്ഷിച്ച് താഴ്ന്ന നിലയിലാണെങ്കിലും മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന് തന്നെയാണ് സ്വര്‍ണവില നില്‍ക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it