പ്രൊഫഷണല്‍ വായ്പകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം, ഇക്കാര്യങ്ങള്‍

വ്യക്തിഗത വായ്പകള്‍ നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി എടുക്കുന്നവയാണ്. ട്യൂഷന്‍ ഫീസ് അടയ്ക്കാനും, മെഡിക്കല്‍ ബില്ല് അടയ്ക്കാനും മരുനന് വാങ്ങാനും അടക്കമുള്ള ആവശ്യങ്ങള്‍ക്ക് പലപ്പോഴും വ്യക്തിഗത വായ്പകള്‍ എടുക്കുന്നവരാകും നമ്മളില്‍ പലരും. ഈട് വെയ്‌ക്കേണ്ടതില്ല എന്നതു കൊണ്ടു തന്നെ സൗകര്യപ്രദവും എളുപ്പവുമാണത്. നിങ്ങള്‍ക്ക് വായ്പാ തിരിച്ചടവിന് ശേഷിയുണ്ടെന്ന് ബാങ്കുകള്‍ക്ക് തോന്നിയാല്‍ വ്യക്തിഗത വായ്പകള്‍ ളെുപ്പത്തില്‍ ലഭിക്കും. എന്നാല്‍ ്‌ക്രെഡിറ്റ് സ്‌കോര്‍ കൂടി പരിഗണിച്ചേ വായ്പകള്‍ കിട്ടൂ. പലിശ നിരക്ക് നിശ്ചയിക്കുന്നതിലും ക്രെഡിറ്റ് സ്‌കോറിന് പങ്കുണ്ട്.

വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ലഭിക്കുന്നതാണെങ്കിലും കാര്‍ വാങ്ങാനോ, വീട് നിര്‍മിക്കുന്നതിനോ മറ്റു ആസ്തികള്‍ സ്വന്തമാക്കുന്നതിനോ വ്യക്തിഗത വായ്പകള്‍ ലഭ്യമാകില്ല.
എന്നാല്‍ പ്രൊഫഷണല്‍ വായ്പകള്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. പ്രൊഫഷണലുകള്‍ക്ക് മാത്രമേ ഈ വായ്പ ലഭ്യമാകുകയുള്ളൂ. അതായത് ഡോക്ടര്‍, എന്‍ജിനീയര്‍ പോലെ വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രം. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് പ്രൊഫഷണല്‍ വായ്പ ലഭിക്കുക. ഉദാഹരണത്തിന്, പുതിയ ക്ലിനിക് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍ക്ക് പ്രൊഫഷണല്‍ വായ്പയ്ക്കായി അപേക്ഷിക്കാം.
പ്രൊഫഷണലുകളുടെ വരുമാനം തിരിച്ചടവിനുള്ള ശേഷി എന്നിവ പരിഗണിച്ചാകും വായ്പ അനുവദിക്കുക. കുറഞ്ഞ പലിശ നിരക്കില്‍ വന്‍ തുക വായ്പയായി നേടാന്‍ പ്രൊഫഷണല്‍ വായ്പയിലൂടെ കഴിയും. മാത്രമല്ല, കുറഞ്ഞ സമയം കൊണ്ട് വായ്പ ലഭ്യമാകുകയും ചെയ്യും.
നേരത്തെ ബാങ്കുകളില്‍ ചെന്ന് വായ്പയെ കുറിച്ച് അന്വേഷിക്കുകയും അതിനായി നേരിട്ട് അപേക്ഷ നല്‍കുകയും വേണമായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യ വളര്‍ന്നതോടെ ഇപ്പോള്‍ എല്ലാം ഓണ്‍ലൈനില്‍ ആയിരിക്കുന്നു. ബാങ്കുകള്‍ മാത്രമല്ല, ഓണ്‍ലൈന്‍ വായ്പാ ദാതാക്കള്‍ ഇന്ന് നിരവധിയുണ്ട്. പലരും പ്രൊഫഷണല്‍ വായ്പകള്‍ ലഭ്യമാക്കുന്നുണ്ട്. അതില്‍ നിന്ന് ഒരു സ്ഥാപനം തെരഞ്ഞെടുത്ത് ഡോക്യുമെന്റുകള്‍ അപ് ലോഡ് ചെയ്ത് വായ്പയ്ക്കായി അപേക്ഷിക്കാം.
എന്നാല്‍ ശരിയായ വായ്പാ ദാതാവിനെ തന്നെയാണ് തെരഞ്ഞെടുക്കുന്നതെന്ന് ഉറപ്പിക്കേണ്ടതുണ്ട്. പലിശ നിരക്ക്, മറ്റു ചാര്‍ജുകള്‍, വായ്പ തിരിച്ചടവ് മുടങ്ങിയാലോ കാലതാമസം നേരിട്ടാലോ ഉള്ള പിഴ, പ്രോസസിംഗ് ഫീസ് തുടങ്ങിയ കാര്യങ്ങള്‍ ആദ്യം തന്നെ മനസ്സിലാക്കുക. വായ്പ നല്‍കുന്ന സ്ഥാപനങ്ങളെ കുറിച്ച് അന്വേഷിക്കുകയും മറ്റു സ്ഥാപനങ്ങളുമായി താരതമ്യം നടത്തുകയും ചെയ്ത ശേഷം മാത്രമേ വായ്പയ്ക്കായി അപേക്ഷിക്കാവൂ.


Related Articles
Next Story
Videos
Share it